Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാഥന്റെ ദേവലോകം

ആദ്യം അതിൽ നിന്നും ഇറങ്ങിയത് കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ ഒരു സുമുഖൻ….അതെ അയാൾ ഒരു ഡോക്ടർ ആയിരുന്നു…. ഒരു വിദേശി….

അവർ അത്ഭുതം പൂണ്ടു നിൽക്കെ അയാൾ അകത്തളത്തേക്ക് കയറി…. കാർത്തികയുടെ നാഡി മിടിപ്പ് ഒന്ന് നോക്കി….

പിന്നെ ഒന്ന് മുകളിലേക്ക് നോക്കി ചിരിച്ചു…. പിന്നെ ആ കാറിനുള്ളിലേക്കും….

പെട്ടെന്ന് അയാൾ കാറിനടുത്തേക്ക് ഓടി ചെന്നു…. പിന്സീറ്റിലെ ഗ്ലാസ്സ് താഴ്ന്നു….

അയാൾ ബഹുമാനത്തോടെ പറഞ്ഞു

“Master, she is fine”

അപ്പോൾ ഉള്ളിൽ നിന്നും ഘന ഗംഭീര്യത്തോടെ ഒരാൾ പറഞ്ഞു….

“Thank you, dear robert”

അയാൾ പിന്നിലേക്ക് മാറി….

കാറിൽ ഇരുന്നയാൾ വെളിയിലേക്ക് കാൽപാദം വെച്ചു….

നിമിഷനേരം കൊണ്ടു അവിടെ പ്രകൃതി കലി അടക്കി…. സൂര്യ ഭഗവാൻ വെളിച്ചം പരത്തി….

റോബർട്ട്‌ :”പ്ലീസ് കം മാസ്റ്റർ… വീ ഡോണ്ട് ഹാവ് മച്ച് ടൈം ടു സ്റ്റേ ഹിയർ”

“Hmm”

എന്ന് ശബ്ദം മുഴക്കി കൊണ്ടു അയാൾ… അകത്തേക്ക് വന്നു…

കാർത്തിക മയങ്ങുകയായിരുന്നു….

അയാൾ വിളിച്ചു

“അമ്മേ”…. ഇത് നാഥൻ ആണ്…. വിശ്വനാഥൻ…..!!!

മഹേശനും വിഷ്ണുവും വൈഷ്ണവിയും…. പെട്ടെന്ന് ഉള്ള അയാളുടെ വരവിൽ ഞെട്ടി നിന്നു പോയി…. ആർക്കും ഒന്നും മിണ്ടാൻ ഉള്ള ധൈര്യം ഇല്ലാതെ ആയി….

പഴയ നാഥന്റെ രൂപം ഒക്കെ മാറി…

ആരോഗ്യദൃഡ ഗാത്രം, നീട്ടി വളർത്തിയ മുടി, വെള്ള കുർത്തയും വെള്ള പൈജാമയും വേഷം…. നെറ്റിയിൽ നീളത്തിൽ ഒരു ചുവന്ന കുറി…. കയ്യിൽ രുദ്രാക്ഷം….!!!!കണ്ടാൽ ആരും നോക്കിപോകുന്ന ദൈവീക ഭാവം….!

മറ്റാരോടും മിണ്ടാതെ അയാൾ അമ്മയെ താങ്ങി എടുത്തു അകത്തു കൊണ്ടു കിടത്തി….

അവർ ഉണർന്നു….

മുന്നിൽ സൂര്യ തേജസ്സോടെ തന്റെ മകനെ കണ്ട അവരുടെ ഉള്ളു നിറഞ്ഞു….

ആ മുറിയിലേക്ക് കടക്കുവാൻ മറ്റുള്ളവരെ എന്തോ തടയുന്നത് പോലെ എല്ലാവർക്കും ഫീൽ ചെയ്തു…..

ഉള്ളിലേക്ക് ആരും പോകാൻ ശ്രമിച്ചത് പോലും ഇല്ല…. വാതില്പടിയിൽ നിന്ന് കൊണ്ടു അച്ഛൻ തിരുമേനി വിങ്ങി പൊട്ടി കൊണ്ടിരുന്നു….

മറ്റാരെയോ കണ്ട പോലെ വിഷ്ണു അതിശയം പൂണ്ടു നിന്ന് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025