Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാലാമന്‍ 3

ഞങ്ങള്‍ വീടെത്തിയതും റാണിചേച്ചി മോളെയും എടുത്തുകൊണ്ട് അവരുടെ ബെഡ്‌റൂമിലേക്ക് പോയി. ഞാന്‍ എന്റെ മുറിയില്‍ ചെന്ന് ഒന്ന് കുളിച്ച് ഫ്രെഷ് ആയി ഒരു ഹാഫ് പാന്റും ബനിയനുമിട്ട് അവരുടെ സിറ്റൗട്ടില്‍ ഇരുന്ന് ടി.വി. കണ്ടിരുന്നു. അപ്പോഴേക്കും ചേച്ചിയും ഫ്രെഷ് ആയി ഒരു നൈറ്റിയും ഇട്ടുകൊണ്ട് വന്നു.എന്നിട്ട് എന്നെ ഡൈനിങ് റൂമിലേക്ക് വിളിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി അലമാരയില്‍ നിന്നും ഒരു കുപ്പി സ്‌കോച്ചും രണ്ട് ഗ്ലാസ്സും കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ച് ചേച്ചി തന്നെ രണ്ടു ഗ്ലാസ്സുകളില്‍ തൊണ്ണുറൂ വീതം ഒഴിച്ച് ചേച്ചി തന്നെ പോയി ഫ്രിഡ്ജില്‍ നിന്നും ഐസ് കട്ടകള്‍ കൊണ്ടുവന്ന് അതിലിട്ടു. അതില്‍ ഒരു ഗ്ലാസ് എടുത്ത് എനിക്ക് നീട്ടി. ബോസ്സ് അല്ലേ വാങ്ങിക്കണോ എന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ റാണിചേച്ചി എന്നോട് പറഞ്ഞു
നീ ദിവസവും ഭക്ഷണത്തിനു മുന്‍പ് ഒന്നോ രണ്ടോ പെഗ്ഗ് വോഡ്ക അടിക്കുമെന്ന് എനിക്കറിയാം. എനിക്ക് അതിന്റെ സ്‌മെല്‍ കിട്ടിയിട്ടുണ്ടെങ്കിലും ഞാന്‍ ചോദിച്ചില്ലാ എന്നേയുള്ളു. അതുകൊണ്ട് എന്റെ മുന്നില്‍ നീ നല്ല പിള്ള ചമയാന്‍ നില്‍ക്കാതെ ഇത് വാങ്ങിക്ക്.
ഞാന്‍ ചമ്മിയിട്ടാണെങ്കിലും ചേച്ചി നീട്ടിയ ഗ്ലാസ്സ് വാങ്ങിച്ചു. എന്നിട്ട് ചിയേഴ്‌സ് പറഞ്ഞു. സാധാരണ ഒറ്റ വലിക്ക് അടിക്കുന്ന ഞാന്‍ എന്റെ ലേഡി ബോസിനോട് ബഹുമാനം കാണിക്കണമല്ലോ എന്ന് വിചാരിച്ചിട്ട് ഒരു സിപ്പ് എടുത്ത് ഗ്ലാസ് മേശപ്പുറത്തുവെച്ചു. അപ്പോഴേക്കും ചേച്ചി എഴുന്നേറ്റ് പോയി ഒരു പ്ലേറ്റില്‍ കുറച്ച് കശുവണ്ടിയും ഒരു പ്ലേറ്റില്‍ കുറച്ച് ചിക്കന്‍ വറുത്തതും കൊണ്ട് വന്നു. അങ്ങിനെ ഞങ്ങള്‍ അടി തുടങ്ങി. ചേച്ചിയോട് എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ പതുക്കെ തുടക്കം ഇട്ടു.
അല്ലാ ചേച്ചി ഈ വിവേക് സാര്‍ നിങ്ങളുടെ ഫാമിലി ഫ്രണ്ട് ആണോ.
അപ്പോള്‍ നീ കണ്ടുവല്ലേ. എനിക്കും തോന്നി നീ കണ്ടുകാണുമെന്ന്. ശരിയാ ഈ വിവേകും ഭാര്യ ഇന്ദുവും മൂന്നാലുകൊല്ലം മുന്‍പ് വരെ ഞങ്ങളുടെ നല്ല ഫ്രണ്ട്‌സായിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്ല. ഇന്ന് വിവേക് ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ക്ലബ്ബില്‍ പോവില്ലായിരുന്നു. ഇയാള്‍ അമേരിക്കയില്‍ ആയിരുന്നല്ലോ. ഇന്ദുവിനെ കൂട്ടാതെ ഇയാള്‍ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നള്ളിയത് എന്നാ എനിക്ക് മനസ്സിലാകാത്തത്. ബാബുവേട്ടന്റെ മറ്റൊരു ഫ്രണ്ട് ഉണ്ട് ഒരു എബിന്‍ കുരുവിള. ഇന്ന് അയാളുടെ പിറന്നാളായിരുന്നു. അയാളുടെ ഭാര്യ ആനി വിളിച്ചതുകൊണ്ടാ ഞാന്‍ ക്ലബ്ബില്‍ പോയത് തന്നെ. പിന്നെ പൊയ്‌ക്കോളാന്‍ ബാബുവേട്ടനും പറഞ്ഞു. അവിടെ ചെന്നപ്പോള്‍ മുതല്‍ തുടങ്ങിയതാ ഈ വിവേകിന്റെ തട്ടലും മുട്ടലും.
രണ്ടാമത്തെ പെഗ്ഗ്‌രണ്ടു ഗ്ലാസ്സുകളിലും ഒഴിച്ച് ഞാന്‍ പറഞ്ഞു
ചേച്ചി ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളും വിവേക് സാറിന്റെ കുടു:ബവുമായി നല്ല കൂട്ടായിരുന്നുവല്ലോ. പിന്നെ തെറ്റാന്‍ കാരണം.
അത് ഞാന്‍ പിന്നെ പറഞ്ഞ് തരാം ഹരി. ഇപ്പോള്‍ നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം എന്ന് പറഞ്ഞ് ആ ഗ്ലാസ്സും കാലിയാക്കി.
നീ എനിക്കും നിനക്കും ഒരോന്ന് കൂടി ഒഴിക്ക്.
അപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് വന്നത് ബാബുവേട്ടനും ശാന്തിചേച്ചിയുമായുള്ള കള്ള കളിയായിരുന്നു. ഞാന്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു…

The Author

Appan Menon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025