Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 7

ഞാൻ : എന്നിട്ട്‌

അവൻ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ടെങ്കിലും.  കുറച്ച് നേരത്തേക്കെങ്കിലും എന്നെ പിരിഞ്ഞിരിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ഞാൻ ചോദിച്ചു.

നബീൽ : എന്നിട്ട്‌ നീ നിന്റെ വീട്ടിലേക്കു പൊയ്ക്കോ.  കേസ് കൊടുത്തത് നിന്റെ ഉമ്മയല്ലേ കോടതി അവരുടെ കൂടയെ നിന്നെ വിടുകയുള്ളു. ഞാൻ നിന്റെ ഇക്കാട് സംസാരിക്കാം.  അയാളോട് നിന്നെ മൊഴിചൊല്ലിയിട്ടു കുഞ്ഞുങ്ങളെ വിട്ടു തരാൻ പറയാം. അതിനു തയ്യാറല്ലെങ്കിൽ നമ്മുക്ക് നിയമപരമായി നീങ്ങാം.

ഞാൻ : ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നുണ്ട്…  എന്നാലും നിന്റെയും മക്കളുടെയും കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും.

നബീൽ : ഇപ്പൊ ഞാൻ നിന്നെ തട്ടിക്കൊണ്ടു പോയതുപോലെയാണ് കേസ്.  നാളെ ഞാൻ നിന്റെ ഇക്കയുമായി ഒന്ന് സംസാരിക്കും…  എന്താ അയാളുടെ ഉദ്ദേശം എന്നറിയണമല്ലോ…

ഞാൻ : നാട്ടിൽ പോയാൽ നീ നിന്റെ വീട്ടിലേക്കല്ലേ പിന്നെ പോവുക ?

നബീൽ : അതെ ഞാൻ എന്റെ വീട്ടിലേക്കും നീ നിന്റെ വീട്ടിലേക്കും.

ഞാൻ : നീ പിന്നെ എന്നെ കാണാൻ വരില്ലേ.  എന്നെ മറക്കുമോ ?

അവൻ എന്നെ വിട്ടു പിരിയും എന്ന് തോന്നിയപ്പോൾ തന്നെ എന്റെ ഉള്ളിൽ സംശയം ഉടലെടുത്തു.

നബീൽ : എന്താ മോളേ നീ പറയുന്നേ? നിന്നെ ഉപേക്ഷിക്കുമെന്ന ഭയമുണ്ടോ നിനക്ക്..  അതിനാണോ ഞാൻ ഇത്രേം കഷ്ടപെട്ടതു.  നീ ഇപ്പോഴും എന്നെ ശെരിക്കും മനസിലാക്കിയിട്ടില്ല…

ഞാൻ അവന്റെ വായിൽ കൈവെച്ചു.

ഞാൻ : ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടു പോയാൽ.  അവർ നിന്റെ മനസുമാറ്റാൻ ശ്രമിക്കും.  നീ ചെറിയ പ്രായമാണ്.  എന്റെ വയസ്സും, മൂന്ന് കുട്ടികൾ ഉള്ള കാര്യവുമൊക്കെ അവർ പറഞ്ഞ് നിന്നെ തിരുത്താൻ ശ്രെമിക്കും.

നബീൽ : ഷെമീ…  നീ ആവശ്യമില്ലാത്തതു ഒന്നും ആലോചിച്ചു വിഷമിക്കണ്ട.  അവർ എന്നോട് നിന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ.  പിന്നെ എനിക്ക് ഒരു കുടുംബമില്ലെന്നു ഞാൻ കരുതും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025