“നിങ്ങളിപ്പഴും സീരിയസ്സാണോ?” മമ്മി ചോദിക്കുന്നത് അവന്‍ കേട്ടു.
സീരിയസ് ആണോന്നോ? ദൈവമേ, പപ്പയ്ക്കെന്തെങ്കിലും അസുഖം?
“എന്നാ സീരിയസ്സാണോന്നാ, സിസിലീ?”
“എന്‍റെ മനുഷ്യാ നിങ്ങള് കൊല്ലം കൊറേയായിപ്പറയുന്ന ഒരാഗ്രഹവില്ലേ? ഇന്ന് കളീടെ എടേലും പറഞ്ഞില്ലേ? ആ കാര്യം?”
കളീടെ എടേല്‍? അവനൊന്നും മനസ്സിലായില്ല. എന്തു കളിയാ ഈ രാത്രീല്‍? പതിനെട്ടു വയസ്സ് കഴിഞ്ഞിരുന്നെങ്കിലും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നെങ്കിലും മമ്മിയെപ്പോലെ പള്ളിയും പ്രാര്‍ത്ഥനയും ബൈബിള്‍ വായനയുമായിരുന്നു അവന്‍റെ ഹരം. അതുകൊണ്ടു ന്യൂജെന്‍ റ്റേമുകളും ഫ്രേയ്സുകളും അവയുടെ അര്‍ത്ഥവുമൊന്നും അവനത്ര ശ്രദ്ധിച്ചിരുന്നില്ല.
“ഓ സിസിലീ, വേറെ ആളെ കളിക്കുന്ന കാര്യം? മൈ ഗോഡ്! മൈ ഗോഡ്!! പിന്നെ സീരിയസ്സല്ലാതെ? എന്‍റെ ചക്കരേ, നീ മനസ്സ് മാറ്റിയോ?”
വേറെ ആളെ ഫുട്ട്ബോള്‍ കളിക്കാന്‍ പറ്റില്ല. വേറെ ആളെ ക്രിക്കറ്റ് കളിക്കാനും പറ്റില്ല. വേറെ ആളെ കളിക്കാവുന്നത് ഒരു കളി മാത്രമാണ്. അപ്പോള്‍?
എനിക്ക് തലചുറ്റല്‍ തോന്നി. ഒരു ഉദ്യാനത്തില്‍ കിടന്നുറങ്ങി നേരം വെളുത്ത് കണ്ണു തിരുമ്മി നോക്കുമ്പോള്‍ അതൊരു മരുഭൂമിയായി മാറിയിരിക്കുന്നത് കണ്ടാല്‍ എന്ത് തോന്നും? ബോധക്ഷയം. ഭയം. വിറയല്‍. അതൊക്കെയല്ലേ? അത് തന്നെയാണ് എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. തിരു സ്വരൂപങ്ങളൊക്കെ തകര്‍ന്നു വീഴുന്നോ? ഈശോയേ…
പപ്പയുടേയും മമ്മിയുടെയും രഹസ്യ ജീവിതം താന്‍ കരുതിയത് പോലെ അത്ര ശരിയല്ലേ? ദൈവം പൊറുക്കാത്ത കാര്യമാണ് താന്‍ ഇപ്പോള്‍ കേട്ടത്. മമ്മിയെക്കണ്ടാണ് ഞാന്‍ വ്യക്തിത്വം രൂപപ്പെടുത്തിയത്. മമ്മിയുടെ ഭക്തി, സ്വഭാവ മഹിമ ഇതൊക്കെയാണ് എന്‍റെ സ്വഭാവ രൂപീകരണത്തിന് അടിസ്ഥാനം. എന്നിട്ട്?
വേണ്ട എന്ന് വെച്ചെങ്കിലും വാതില്‍പ്പഴുതിലൂടെ അകത്തേക്ക് നോക്കുവാന്‍ അവന്‍ തീരുമാനിച്ചു. പക്ഷെ വാതിലിനു മുമ്പിലെത്തുന്നതിനു മുമ്പുതന്നെ ജാലകം അല്‍പ്പം തുറന്നു കിടക്കുന്നത് അവന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ പതിയെ അതിലൂടെ ഉള്ളിലെ പ്രകാശത്തിലേക്ക് നോക്കി.
ടോമിന് താന്‍ ഏതു നിമിഷവും നിലത്തു വീഴുമെന്നു തോന്നി. നാവുകള്‍ വരണ്ടു. കണ്ണുകളില്‍ ഇരുട്ടു കയറി. ശ്വാസം നിലച്ചു. ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ഒരു കാഴ്ചക്ക് മുമ്പില്‍ അവന്‍ ഞെട്ടിത്തരിച്ചു.
