Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 10

“എന്താ… അൽപ്പം സന്തോഷത്തിലാണല്ലോ… ” ദീപം ചോദിച്ചു…
“ഉം.. സന്തോഷവും ഉണ്ട്… പിന്നെ നല്ല പേടിയും ഉണ്ട്…”
“എന്താ കാരണം…”
“അതൊക്കെ പറയാം… ആദ്യം വണ്ടി ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോ…”
അവൾ വണ്ടിയിൽ കേറി… ദീപൻ വണ്ടി മുന്നോട്ടെടുത്തു… ആ ബ്ലാക്ക് സ്കോര്പിയോയിലെ റീവ്യൂ മിററിൽ കറുത്ത കണ്ണട വെച്ച ആ മുഖം ഒന്ന് ചിരിച്ചു…പിന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു…
“അവർ ഇന്നൊരുമിച്ചാണ് വരുന്നത്… ഈ സമയം… ആ റോഡിൽ ആരും ഉണ്ടാവില്ല… അറിയാലോ… രണ്ടും തീരണം… ഏയ് പേടിക്കേണ്ട … അവരെ ആ വഴിയിലേക്ക് തിരിച്ചു വിടുന്ന കാര്യം ഞാനേറ്റു…
ദീപൻ കാർ അവരുടെ പണി നടക്കുന്ന ഫ്ലാറ്റിനടുത്ത് നിർത്തി…
കാർ നിർത്തിയ ഉടനെ… നീലു അവന്റെ കൈ പിടിച്ചു… പിന്നെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു… പിന്നെ കൈ കൊണ്ട് പോയി അവളുടെ വയറിൽ വെച്ചു…
ഒന്നും മനസിലാകാതെ ദീപൻ അമ്പരന്നു…”മനസിലായില്ലേ… ദാ ഇവിടെ ഉണ്ട്.. ഒരു കുഞ്ഞു ദീപൻ… ” വയറിലേക്ക് നോക്കി നീലു പറഞ്ഞു…
“ഏഹ്… എന്താ നീ ഈ പറയുന്നേ… നീ.. നീ… പ്രെഗ്നന്റ് ആണെന്നോ…”
“ഇപ്പൊ മനസിലായില്ലേ… എന്റെ സന്തോഷത്തിൻറേം പേടിയുടേം കാരണം… ”
ദീപൻ വണ്ടി അറിയാതെ മുന്നോട്ടെടുത്തു…
“എന്താ… എന്താ ദീപു… ” നീലു ആകാംഷയോടെ ചോദിച്ചു…
“ഏയ്… ഇനി എന്ത് ചെയ്യും എന്ന് ആലോചിക്ക്യ…”
“എന്ത് ആലോചിക്കാൻ… ഞാൻ നേരെ ചെന്ന് അമ്മയോട് പറയും… പിന്നെ പിന്നെ… ഈ താന്തോന്നിയെ അങ്ങ് കെട്ടും…” അവന്റെ തോളിൽ തല ചാരി പറഞ്ഞു…
പറയുമ്പോ ഇരുവർക്കും അറിയാമായിരുന്നു നടക്കാൻ എളുപ്പമല്ല എന്ന കാര്യം…
ദീപൻ സഡ്ഡൻ ബ്രേക്ക് ഇട്ടു…
“എന്താ…” ഗ്ലാസിന് പുറത്തേക്ക് തല നീട്ടി അവൻ ചോദിച്ചു..
“ഓ… ഏതോ ഒരു വണ്ടി മറിഞ്ഞിട്ടുണ്ട്… നിങ്ങൾക്ക് എവിടെക്കാ പോവണ്ടേ…”
“ഞങ്ങൾക്ക് ടോപ്പിലേക്കാ…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025