Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 7

“ഏയ് ഒരു ദുരുദ്ദേശവുമില്ല…” അവന്റെ കണ്ണിലെ ഭാവം കണ്ട അയാൾ കോളറിൽ നിന്ന് പിടി വിട്ടു…
“ഉം…” അയാൾ ഒന്നിരുത്തി മൂളി… അയാൾ മുന്നോട്ട് നടന്നു… പിന്നെ പെട്ടെന്ന് നിന്നു…
“ആരും അറിയണ്ടാ ഇപ്പൊ… അറിഞ്ഞാൽ ചിലപ്പോ കൊത്തിനുറുക്കി കുഴിച്ചു മൂടും… സൂക്ഷിച്ചോ … അതൊരു പാവാ… ” ഇത്രേം പറഞ്ഞ് അയാൾ വേഗത്തിൽ സെക്യൂരിറ്റി റൂമിലേക്ക് പോയി… ദീപന് ഒന്നും ശരിക്കങ്ങു മനസിലായില്ല എങ്കിലും ഭാസ്കരൻചേട്ടനും ഒരു പിടിവള്ളിയാണെന്ന് അവനു മനസിലായി.
***************************************************************************************
കണ്ണുകളിലേക്ക് വെളിച്ചം വീഴുന്നത് മൂർത്തി പതിയെ അറിഞ്ഞു… തനിക്കെന്താണ് പറ്റിയത്.. താൻ എവിടെയാണ്… അയാളുടെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു… ഏതോ ഒരു പഴയകെട്ടിടത്തിന്റെ മുറി… അയാൾ ചുറ്റും നോക്കി… ഒന്നും മനസിലായില്ല… തലയിൽ നല്ല വേദന … രജിതയുടെ വീടും മറ്റും ഓർമ്മ വന്നു… പൊടുന്നനെ അടികിട്ടിയ കാര്യവും ഓര്മ വന്നു… തല ഉഴിയാനായി കൈ എടുക്കാൻ നോക്കിയപ്പോഴാണ്… കസേരയിൽ ബന്ധിക്കപ്പെട്ട രീതിയിൽ താൻ ഇരിക്കുകയാണെന്നു മനസ്സിലായി… മുൻപിൽ ഒരു ടേബിളിൽ വെള്ളം ഇരിക്കുന്നത് കണ്ട് മൂർത്തിയുടെ തൊണ്ട കൂടുതൽ വരണ്ടു… അയാൾ ചുറ്റും നോക്കി… ആരെയും കണ്ടില്ല… മൂർത്തിക്ക് മനസ്സിലായി രജിത… അവളാണ് ഇതിനുപിന്നിൽ… സൈഡിൽ നിന്നും ഒരു കാൽ പെരുമാറ്റം കേട്ടു… അയാൾ അങ്ങോട്ട് നോക്കി…
“എന്താണ് മൂർത്തി… ബിശേഷങ്ങൾ…” ഷംസു മുണ്ട് തെറുത്തുകേറ്റി കൈനന്റെ ഇടയിലേക്ക് വച്ച് പതിയെ നടന്ന് വന്നു… കൂടെ സ്റ്റീഫനും ഒരു പെൺകുട്ടിയും…
“ഇങ്ങള് സുഖിച്ചു കിടന്നത് അവടെ… ഓൾടെ വീട്ടിലും… കണ്ണ് തുറന്നത് ദാ ഈ പഴയ ചങ്ങായിന്റെ മുൻപിലും… എന്താ പകച്ചു പോയാ പഹയാ…” മൂർത്തി അയാളെ നിസ്സഹായതയോടെ നോക്കി… പിന്നെ വെള്ളക്കുപ്പിയിലേക്കും… “ഡാ… ആരും ഇല്ലെടാ അവടെ… മ്മ്‌ടെ ചങ്ങായിന് കുറച്ച് വെള്ളം കൊടുക്കാൻ… ”
അപ്പുറത്ത് നിന്ന് മൂന്ന് പേര് ജിമ്മന്മാർ വന്നു… മുൻപിലെ വെള്ളക്കുപ്പി തുറന്ന് മൂർത്തിയുടെ വായിലേക്ക് ഒഴിക്കാൻ നോക്കി… “നിർത്ത്… നിർത്ത്… ” ഷംസു പറഞ്ഞു… “ഞാൻ കൊടുക്കാം എന്റെ ചങ്ങായിക്ക് എന്റെ കൈകൊണ്ട് വെള്ളം കൊടുക്കാം അതാ നല്ലത്… അല്ലെ സ്റ്റീഫാ…. അതല്ലേ അതിന്റെ ഒരു ഇത്…” സ്റ്റീഫൻ ഒന്ന് ചിരിച്ചു… “അറക്കണേക്കാൾ മുൻപ് വെള്ളം കൊടുക്കണ്ടേ… ഹ ഹ ഹ…” ഒരു കൊലച്ചിരിയോടെ അയാൾ കുപ്പിയിലെ വെള്ളം മൂർത്തിയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025