Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ.ല.ശ 2

”പിള്ളേരെ എളുപ്പം ഒരുങ്ങ്… ഇവിടെ ചോറൊന്നുമില്ല…. എന്റെ തലവേദനയ്‌ക്കൊരാശ്വാസം തോന്നിയോണ്ടാ ഞാനും വരാന്ന് വെച്ചത്. അപ്പോ അമ്മേടെയൊരു മൊട…”

”അമ്മയിതെന്താമ്മേ ഒറ്റക്ക് നിന്ന് പറേന്നത്….” കേളു നീലിമയുടെ പിന്നില്‍ വന്നു ചോദിച്ചു.

”ഒന്ന് പോണേ കേളൂ… നീ നിന്റെ നിക്കറൊക്കെയെടുത്ത് വെച്ചോ….”
ഈ സമയം ഹാളില്‍ നിന്ന് വൈഷ്ണവ് ഉറക്കെ വിളിച്ചു.

”അമ്മേ…. ഇങ്ങ് വന്നേ അമ്മേ….”

”എന്താടാ വൈഷ്ണൂ….”
”ദാ അമ്മേ ആരാന്ന് നോക്കിക്കേ അമ്മേ….”

”ആരാടാ… ” നീലിമ ആകാംക്ഷടെ സിറ്റ്ഔട്ടിലേക്ക് ചെന്നു. പിന്നാലെ ലക്ഷ്മിയും കേളുവും ജീവയും.

സിറ്റ് ഔട്ടില്‍ വൈഷ്ണവിനൊപ്പം അവന്റെ അത്രയും പ്രായമുള്ള ഒരു പയ്യന്‍.

”ആരാ… നിന്റെ ഫ്രണ്ടാ….പുതിയ ഡാന്‍സറാ,,,” നീലിമ ചിരിച്ചുകൊണ്ട് ചോദിച്ചു.

”അല്ലാന്റീ ഞാന്‍ കിച്ചു. അപ്പുറത്ത് പുതുതായി താമസത്തിന് വന്നതാ… ”

”ഓ… ഏത് ഗോള്‍ഡന്‍ വില്ലായിലോ…. അവിടെ നിങ്ങള് രണ്ട് വീടുകളെടുത്തോ.,.,.”

”ആ… ആന്റീ ഒന്ന് ഞങ്ങള്‍ക്കും ഒന്ന് കൊച്ചച്ചനും….”

”വാ മോനേ അകത്തേക്ക് വാ….” നീലിമ കിച്ചുവിനെ അകത്തേക്ക് വിളിച്ചു.

”ദാ… പിള്ളേരേ വായ് നോക്കി നിക്കാതെ വേഗം റെഡിയാവ് ലക്ഷ്മണന്‍ ഓട്ടോയും കൊണ്ടിപ്പോ വരും പറഞ്ഞേക്കാം…”

നീലിമയും കിച്ചുവും ദിവാന്‍കോട്ടിലിരുന്നു.

”ആന്റീ ഞാന്‍ രാവിലെയീടെ വന്നാരുന്നു അന്നേരം ആരേം കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…”

”ആണോ… എപ്പോ…”

”രാവിലെ ഒരു ഒന്‍പത് മണിയായിക്കാണും ആന്റീ..ഡോറ് ലോക്കല്ലാരുന്നു. പക്ഷെ ആരെ കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…”

കിച്ചു അത് പറഞ്ഞപ്പോള്‍ നീലിമയുടെ മുഖം വാടി. അവളുടെ തലയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നി. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025