Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവുപോലെ 4

അവൾ കിടന്നു ഉരുണ്ടു കളിക്കുന്നത് കണ്ടു അവർ എല്ലാവരും പൊട്ടിച്ചിരിച്ചു.

കൊച്ചി ബാംഗ്ലൂർ ഫ്ലൈറ്റ് വന്നിട്ടുണ്ടെന്ന് അനൗൺസ്മെൻറ് കേട്ട ഹരി മയക്കത്തിൽ നിന്നും ഉണർന്നു.

ലഗേജുമായി എയർപോർട്ടിന് പുറത്തേക്ക് നടക്കുമ്പോൾ നീലിമയുടെ മനസ്സ് വളരെയേറെ സന്തോഷത്തിലായിരുന്നു.

വളരെ നാളുകൾക്കു ശേഷം ഹരിയേട്ടനെ കാണാൻ പോകുന്നു. മാത്രമല്ല ഹരിയേട്ടന് ഒപ്പമാണ് ബാംഗ്ലൂരിൽ  ഇനിയുള്ള ദിവസങ്ങൾ…

ബാംഗ്ലൂരിലെ ഓഫീസിൽ ജോലിക്ക് കയറി ശേഷം ഇത്രയും വർഷങ്ങൾക്കിടയിൽ മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് ഹരിയേട്ടൻ നാട്ടിൽ വന്നിട്ടുള്ളത്.. അപ്പോൾ മാത്രമാണ് ചേട്ടനെ കാണാൻ കഴിഞ്ഞിട്ടുള്ളതും. അവസാനമായി കണ്ടിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഫോൺ വിളിച്ചിടാടില്ല.

എക്സാം കഴിഞ്ഞ് വീട്ടിലിരിക്കുന്ന ദിവസങ്ങൾ ആകെ ബോറായിരുന്നു. ഉറക്കം എഴുന്നേൽക്കുക, സമയാസമയങ്ങളിൽ കഴിക്കു,ക ചിന്നുവിനെ കളിപ്പിക്കുക.. ഇങ്ങനെ തന്നെ ദിവസങ്ങൾ കടന്നുപോയി.

അപ്പോഴാണ് അച്ഛൻ പറഞ്ഞത്.

ബാംഗ്ലൂരിൽ പോയി ഹരിയേട്ടൻ ഒപ്പം നിന്ന് ഓഫീസിലെ കാര്യങ്ങൾ പഠിക്കുവാൻ.. എക്സാം നല്ല മാർക്കോടെ പാസാക്കുമെന്ന് നല്ല വിശ്വാസമുണ്ട്, അതുകൊണ്ട് ആ കാര്യത്തിൽ ടെൻഷൻ ഇല്ലായിരുന്നു. ബാംഗ്ലൂരിൽ ഹരിയേട്ടന് ഒപ്പം പോയി നിൽക്കാൻ അച്ഛൻ പറയുക കൂടി ചെയ്തപ്പോൾ ഫുൾ ഹാപ്പി ആയി. പിന്നെ ബാംഗ്ലൂർ എത്തുന്നതു വരെയും ദിവസങ്ങൾ കടന്നു പോകാത്ത പോലെയായിരുന്നു. അവസാനം വീണ്ടും ഹരിയേട്ടൻറെ അടുത്ത് എത്തിച്ചേർന്നിരിക്കുന്നു.

എയർപോർട്ടിന് വെളിയിലേക്ക് ലഗേജുമായി നടക്കുമ്പോഴേ ഹരിയേട്ടൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടിരുന്നു.

ഹരിയെ കണ്ടതും അവൾ പെട്ടെന്നുള്ള സന്തോഷത്തിൽ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.

അവളിൽ നിന്നും ആദ്യം തന്നെ അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ അവൻ ഞെട്ടുക തന്നെ ചെയ്തു.

ഹരി നീലിമയെ പതുക്കെ തന്നിൽ നിന്നും അകറ്റി.. എന്നിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

ഹരിയിൽ നിന്നും അങ്ങനെ ഒരു നീക്കം തന്നെയാണ് അവളും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവൻറെ കൈകൾ തൻറെ ശരീരത്ത് അമർത്തിയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചിരുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025