Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിന്നെ തേടി 1

എന്റെ ഞെട്ടൽ മാറി ഞാൻ വേഗം മോളെ എടുത്ത് പോകാൻ നേരം അതിൽ രണ്ടു പേർ എന്തൊക്കയോ പറഞ്ഞു എന്റെ അടുത്ത് വന്നു. അവർ ഞങളെ പോകാൻ വിടാതെ വഴിതടഞ്ഞു.

അപ്പോഴാണ് ഹരി വന്നത് .. അവൻ വന്നു അവരോട് മര്യാദക്ക് പറഞ്ഞതാ വഴിമാറാൻ. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ  അവർ അവനെ തള്ളി .. അവൻ പിന്നെയും പറഞ്ഞു വഴക്കുണ്ടാക്കരുത് എന്ന് .. വഴക്കുണ്ടാക്കിയാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവനെ അടിച്ചു. മറ്റവൻ ഒരു കൈകൊണ്ട് എന്നെ പിടിച്ച് മറ്റേ കൈകൊണ്ട് എന്റെ ഷാൾ വലിച്ചൂരി .. എന്നിട്ട് എന്നെ അയാളുടെ മേലേക്ക് വലിച്ചിട്ടു . ഞാൻ മോളെയും കൊണ്ട് അയാളുടെ മേലേക്ക് വീണു  . പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..

ഹരി ഷാൾ എന്റെ മേലെ ഇട്ട് കൈ പിടിച്ച് പോകാം എന്ന്  പറഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . ഞാൻ  നോക്കുമ്പോൾ നാലെണ്ണം നിലത്തു കിടക്കുന്നുണ്ട് .

ഞങ്ങൾ പോകാൻ ആയി നടന്നപ്പോഴാണ് പിന്നിൽ നിന്നും രക്ഷിക്കണേ എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന ആൾ കിടക്കുന്നത് കണ്ടത് ..

ഹരി അയാളെ എടുത്ത്  വണ്ടിയുടെ ബാക് സീറ്റിൽ കിടത്തി ഞങ്ങൾ ഫ്രെണ്ടിലും കയറി അവിടെ നിന്ന് പോന്നു. വരുന്ന വഴി അയാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴേക്കും അയാളുടെ ഫ്രണ്ട്‌സ് ഒക്കെ വന്നു. ഞങ്ങൾ ഇങ്ങോട്ടു പോന്നു .. കാർത്തിക പറഞ്ഞു നിർത്തി

ഹ്മ്മ് .. ഹരി .. നീ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങാൻ നിൽക്കണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. സുദേവ് അങ്കിൾ പറഞ്ഞു

ഞാൻ തലയാട്ടി.

സുദേവ് അങ്കിൾ പോകാനായി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി .. എന്നിട്ട് അച്ഛനോട് പറഞ്ഞു .. ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കു .. അതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.

ഞാൻ അച്ഛനെയും അങ്കിളിനെയും മാറി മാറി നോക്കി .. ഇവർ എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാകാതെ ഞാൻ ആകെ ചിന്താകുഴപ്പത്തിലായി .. ഇനി എനിക്കിട്ട് വല്ല പണിയും ആണോ?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025