Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശാഗന്ധി

“നിനക്ക് എന്നോട് പ്രണയമാണോ??? ” അവളോടുള്ള എന്റെ ചോദ്യത്തിന് വികാരങ്ങളുടെ പിൻബലം ഇല്ലായിരുന്നു.

മറുപടി പുഞ്ചിരിയിലൊതുക്കി അവൾ. ”എനിക്കിതിനുള്ള അർഹത ഉണ്ടന്ന് തോന്നുനില്ല.” അപ്പോളും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ കവിളുകളിൽ രണ്ട് കൈകളും ചേർത്ത് വിരലുകൾ കൊണ്ട് കണ്ണ് നീര് തുടച്ചു. എന്നിട്ട് നെറ്റിക്ക് ചെറുതായി ഉമ്മ വച്ചു.

” പെണ്ണേ, നിനക്കെന്റെ പേര് പോലും ഇത് വരെ അറിയില്ല. മറ്റൊരാൾ ശരീരം അനുഭവിച്ചു എന്നത് പോലും നിന്നിലെ കളങ്കമായി എനിക്കിപ്പോൾ തോന്നുന്നില്ല. നമ്മൾ എല്ലാം കൊണ്ടും അറിയുകയും നിന്നെ ഞാൻ എന്റേത് മാത്രമായി മാറ്റുകയും ചെയ്യും. ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്. അതിന് ശേഷം മാത്രം മതി എനിക്കെല്ലാം”അവളുടെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ആദ്യമായി കാണുകയായിരുന്നു ഞാൻ.

കരഞ്ഞ് കൊണ്ടവൾ എന്നെ കെട്ടിപ്പിടിച്ചു.

അങ്ങനെ എപ്പളോ ഞങ്ങൾ ഉറങ്ങി. രാവിലെ ഉണർന്ന് നോക്കിയപ്പോൾ രാത്രിയിലെ പോലെതന്നെ എന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ് അവൾ. അല്പ സമയം കൂടി അങ്ങനെ ഇരുന്നതിന് ശേഷം ഞാൻ അവളെ എഴുനേൽപിച്ചു. ഞാനും എഴുന്നേറ്റു.

” പോകാൻ സമയമായി അല്ലേ??” അവൾ വളരെ സൗമ്യമായി ചോദിച്ചു.

“ഹമ്” ഞാൻ മൂളി.

അവൾ അകത്തേക്ക് പോയി. ഞാൻ പോകാൻ റെഡിയായി വന്നപ്പോളേക്കും ഒരു കപ്പ് കാപ്പിയുമായി അവൾ വന്നു. അത് കുടിച്ച് കപ്പ് തിരികെ കൊടുത്തു.

”ഞാൻ വരും.” അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു.

“അങ്ങ് വരില്ലങ്കിൽ പോലും ഞാൻ കാത്തിരിക്കും, മരണം വരെ….” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഞാൻ അവളുടെ കവിളിൽ തലോടിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ വാതിൽക്കൽ എന്നെ നോക്കി തന്നെ നിൽപുണ്ട്. കണ്ണിൽ നിന്ന് അകലുന്നവരെ ആ കണ്ണുകൾ എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മുൻപത്തെ പോലെ അത് നിറഞ്ഞിരുന്നില്ല.

———————

“ഓഗസ്റ്റ് 15 ന് ഞാൻ വരും. നിന്നെ ബന്ധിച്ച തടവറകൾ ഭേതിച്ച് സ്വതന്ത്രയിക്കാൻ ഞാൻ വരും.” ഫോണിൽ വന്ന മെസ്സേജ് കണ്ടതും സോഫിയുടെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ദിവസവും അവൾ കത്തിരിക്കുകയായിരുന്നു. പക്ഷേ അയാൾ വന്ന് തന്നെ കൊണ്ടു പോകും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചുറ്റും നല്ല മഴയാണ്. കരണ്ട് വന്നത് തന്നെ അല്പം മുൻപാണ്. ഇനി അഞ്ച് ദിവസം കൂടി ഉണ്ട്. മെസേജ് അയച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ടായിരുന്നു. കരണ്ടില്ലായിരുന്നതിനാൽ ഫോൺ ഓഫായിരുന്നു. വിരങ്ങൾ ഒന്നും തന്നെ അറിയാൻ പറ്റുന്നില്ല.

എത്രനാൾ കാത്തിരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു. എത്ര നാളും കാത്തിരിക്കാൻ അവൾ തയ്യറായിരുന്നു. കഴിഞ്ഞ രണ്ട് മാസം അവൾ പ്രതീക്ഷിച്ചതിലും കുറവാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025