“എഹ്? നേരോ?”
“യെസ്…”
“അപ്പോള്‍ മമ്മി? മമ്മിയെവിടെ?”
“ഉറങ്ങുന്നു…”
“ഡോക്റ്റര്‍…”
“പറയൂ..ജെയിംസ്…”
“അപ്പോള്‍ മാളവിക…മാളവികയുടെ ഫാന്‍റ്റസി…വൈല്‍ഡ് ഫാന്‍റ്റസി..അത് ചികിത്സിക്കാന്‍….അതെപ്പോള്‍…?”
“അത് ഇതുപോലെ എളുപ്പമല്ല ജെയിംസ്… അവളുടെ മമ്മി ഓടിപ്പോകുന്നതിന് മുമ്പ് എന്നെ വെട്ടി നിലത്തിട്ട് ..ഞാന്‍ ചോരയില്‍ പൂണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അസുഖമല്ലേ…. അവളുടെ കളിക്കൂട്ടുകാരനെ അന്നല്ലേ അവള്‍ മിസ്സ് ചെയ്തെ? അയാളുടെ പേരും വിമല്‍ ആയത് കൊണ്ട്…. അവളെ തൊടുമ്പോള്‍ ഉമ്മവെക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നത് ആ വിമല്‍ ആണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? പ്രായമായപ്പോള്‍ ആ ടച്ച് ഒക്കെ ഇപ്പോള്‍ വേറെ മീനിങ്ങില്‍ അവള്‍ക്ക് ..അവളുടെ അസുഖം തോന്നിപ്പിക്കുന്നത് നാച്ചുറല്‍ …സുഖമാകും …ഒരിക്കല്‍…”
“അന്ന് ഡോക്ടര്‍ വാക്ക് മാറ്റരുത് കേട്ടോ…”
“വാക്ക്?”
“അതുശരി! ഇത്ര പെട്ടെന്ന് മറന്നോ? അസുഖം മാറി അവളെ എനിക്ക് തരാമെന്ന് പറഞ്ഞ വാക്ക്…”
“ജെയിംസ്..നീ…നീയെന്ത് ത്യാഗമാണ് …ചെയ്യുന്നതെന്ന് ….”
“ത്യാഗവും മാങ്ങാത്തൊലീം ഒന്നുമല്ല….ലവ്..ലവ് ..അസ്ഥിക്ക് പിടിച്ച ലവ് …സോറി ഡോക്റ്റര്‍…സമീറ മാഡം വിളിക്കുന്നു…എനിക്ക് ഫീല്‍ഡിലേക്ക് പോകണം..ബൈ….”
[അവസാനിച്ചു]