Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 8

സമ്മതിച്ചില്ല ഒരു സിംഹത്തിന്റെ സൗര്യം… എന്റെ കൈക്ക് കേറി കടിച്ചു… ഞാൻ കാറി….കണ്ണിൽ പൊന്നീച്ച പറന്നപ്പോൾ അറിയാതെ എന്റെ നോട്ടം പുറത്തേക്ക് നീണ്ടു… അതാ ആ ഓന്ത് മാസ്ക് താഴ്ത്തി ഞാൻ കാണാൻ വേണ്ടി ചിരിച്ചു . നിനക്ക് ഇതിന്റെ വല്ല വല്ല ആവശ്യവും ഉണ്ടോന്ന് അവന്റെ മുഖത്തു എഴുതി വെച്ചതുപോലെ തോന്നി..ഒരു പുച്ഛം. എനിക്കങ്ങു കലി കേറി..

 

“എടീ പട്ടി നിനക്ക് നുള്ളാനും, കടിക്കാനും, വേദനയാക്കാനും മാത്രമേ അറിയുള്ളു അല്ലെ ”   അവളെ ചെറിയ മടക്കുള്ള ഇടുപ്പിൽ ഒന്ന് ഞെരിച്ചുവിട്ടു … അച്ചുവിന്റെ മുഖം ചിരിയിൽ നിന്ന് നേരെ വേദനിയിലേക്ക് കൂപ്പുകുത്തി.. കണ്ണുകൾ ചുരുങ്ങി.. ഞാൻ നോക്കിയില്ല തലവെട്ടിച്ചു…അവൾ കിടന്നു കരയാണെങ്കിൽ കരയട്ടെ നമ്മളോടാ കളി.അവളുടെ വിചാരം എന്താണ് ഞാൻ ഇങ്ങനെ വേദന അനുഭവിക്കാൻ ഉള്ളതാണെന്നോ… ആഹാ.. പുറത്തെ ഓന്തിന്റെ ചിരി കൂടെ എന്നെ ചൂട് പിടിപ്പിച്ചിരുന്നു .എന്നാൽ പെട്ടന്നു എന്റെ മനസ്സ് തണുത്തു… ഇനി അവൾ കരയോ? ഞാൻ പതിയെ അല്ലെ നുള്ളിയത്? ആ ഉണ്ടക്കണ്ണ് നിറഞ്ഞു നിന്നാൽ അയ്യോ…. ഒരു വേദന മനസ്സിൽ. ഏയ് ഞാൻ പതിയെ അല്ലെ നുള്ളിയത്.. എന്തായാലും ഇപ്പൊ അറിയാം…

 

ഞാൻ അവളെ നോക്കാതെ പുറത്തേക്ക് നോക്കി നിന്നു വിചാരിച്ചതുപോലെ അവൾ എന്റെ ഇടതു കൈ ചുറ്റി പിടിച്ചു തല എന്റെ ഷോൾഡടറിലേക്ക് പണിപ്പെട്ടു ചാരി. എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു… -എന്റെ പെണ്ണ്- ഞാൻ മനസ്സിൽ പറഞ്ഞു.

 

ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് തലയിട്ട് ഞാൻ ഓന്തിനെ അന്വേഷിച്ചു..അവന് ഇപ്പൊ കുറച്ചു വലതു വശത്തു കുറച്ചു മുന്നിലാണ് അവന് ഞങ്ങളെ കാണാം… അവന് തിരിഞ്ഞു നോക്കി ഞാൻ പിരികമുയർത്തി എങ്ങനെ ഉണ്ടെടാ എന്റെ കൈ ചുറ്റി പിടിച്ച അച്ചുവിനെ നോക്കി ചോദിച്ചപ്പോൾ അവൾ കൈകൾ കൂപ്പി..തല താഴ്ത്തി എന്നെ വണങ്ങി. ഞാൻ അച്ചുവിനെ വിളിച്ചു അത് കാണിച്ചപ്പോൾ അവൾ അത് കണ്ടു അന്തം വിട്ടു.. സിഗ്നൽ ഗ്രീൻ ആയപ്പോൾ അവന് ബാക്കോട്ട് തിരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കുന്ന പോലെ കൈകൾ ഉയർത്തി കാട്ടി വണ്ടി എടുത്ത് പാഞ്ഞു..ഞാൻ പതിയെ വണ്ടി എടുത്തപ്പോൾ അച്ചു എന്നോട് ചാരി നിന്നു…

 

“ദേവൂന് എങ്ങനെയുണ്ടെടാ….” അവൾ നേരെ നോക്കി ചോദിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് വിരണ്ടു… ഇന്നലെയും ഇന്നും നടന്നതാണ് മനസ്സില് വന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025