Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 24

ഗോപി ഏട്ടനും. എല്ലാവരും കൂടെ പത്തു മണി ആകുമ്പോളേക്കും തിരക്കു ഒതുക്കി, എന്റെ ഫ്രണ്ട്‌സ് വന്നു കൈ നീട്ടി, എന്തിനു ആകുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ …!!! ക്യാഷ് എടുത്തു കൊടുത്തു, അവന്മാർ സാധനം എല്ലാം റെഡി ആക്കി വച്ചിരുന്നു എന്ന് എനിക്ക് പിന്നീട് ആണ് മനസ്സിലായത്. എല്ലാവരും ഒന്ന് മൂടായപ്പോൾ വണ്ടികൾ മുഴുവനും കഴുകി ഇട്ടു.

 

ഒരു പന്ത്രണ്ടു ആയതും അവന്മാർ പന്തലിൽ തന്നെ കിടന്നു. ഞാൻ മെല്ലെ മുകളിൽ എന്റെ മുറിയിലേക്ക് നടന്നു. പക്ഷേ അവിടെ ആരൊക്കയോ സ്ഥലം പിടിച്ചിരുന്നു. ആകെ മൊത്തം മൈലാഞ്ചി ഇടുന്ന തിരക്കിലും മേക്കപ്പ് ചെയ്യുന്ന തിരക്കിലും ആയിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി, വണ്ടിയിൽ കയറി കിടന്നു. പുലർച്ചക്കു എണീറ്റ് കുളിച്ചു, ഫ്രണ്ട്സിനേം കൂട്ടി ചിക്കൻ എടുക്കാൻ പോയി. വന്നതും എല്ലാം കഴുകി വൃത്തിയാക്കി, വീണ്ടും കുളിക്കാൻ പോയി ഞാനും ഫ്രണ്ട്സും. ഇതിനിടയിൽ കല്യാണത്തിന് വന്ന പലരുടേം മനസ്സിൽ ഗീതേച്ചി, ഷാനി, റൂബി, ഇത്താത്ത, സുലേഖ എല്ലാവരും കണ്ണുകളിൽ ഉടക്കി എന്നെനിക്ക് മനസ്സിലായിരുന്നു . എന്തായാലും എല്ലാവരും സുന്ദരിമാരായിരുന്നു.

 

എല്ലാവരും കൂടെ കൂടിയപ്പോൾ കല്യാണം എന്തായാലും പൊളിച്ചു. ഓടി നടന്നു ഞാൻ തകർന്നു എന്ന് പറയുന്നതാണ് സത്യം. സജിനയുടെ വീട്ടിൽ തന്നെ ആയതു കൊണ്ട് പതിനൊന്നര ആയപ്പോഴേക്കും കല്യാണം ഇറങ്ങി. ഞാനും ആബിയും ഇത്താത്തയും ഒരു വണ്ടിയിൽ ആണ് പോയത്. ക്ഷീണം കൊണ്ടാകണം പലവട്ടം എന്റെ കണ്ണുകൾ ഉറക്കം വന്നു. അത് മനസ്സിലാക്കിയതും ആബി വണ്ടി നിർത്തിച്ചു, അവൾ ഓടിക്കാൻ തുടങ്ങി. ഞാൻ കല്യാണ വീട്ടിൽ എത്തിയതും എണീറ്റ് മുഖം കഴുകി.

 

ഇത്താത്ത വണ്ടിയിൽ നിന്ന് ഇറങ്ങിയതും ആബി എന്നെയും കൊണ്ട് കാർ പാർക്ക് ചെയ്യാൻ പോയി. പാർക്ക് ചെയ്തു ഞാനും അവളും ഇറങ്ങി വരുന്നത് കണ്ടിട്ട് ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടു. ഞങ്ങൾ പന്തലിലേക്ക് കയറിയതും, ഇക്ക കൈ കാണിച്ചു എന്നെ വിളിച്ചു. അളിയൻ ആണ് ഇക്കയെ കൊണ്ട് വന്നിട്ടുള്ളത്. തിരിച്ചു പോകുമ്പോൾ ഇക്കക്ക് കാർ ഓടിക്കണം എന്നത് അളിയനോട് ഒന്ന് പറയണം.അതാണ് ഇക്കാക്ക്, എനിക്ക് ഉറക്കം വന്നിട്ട് കണ്ണിൽ കയറി ഇരിക്കുകയാണ്. ഞാൻ പറയാം എന്ന് പറഞ്ഞു ആബിയുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ഗോപി ഏട്ടൻ വാപ്പച്ചിയും ഉമ്മച്ചിയും കൊണ്ട് വന്നതും കല്യാണം നടന്നു ഫോട്ടോ എടുത്തതും ഞാനും വാപ്പച്ചിയും ഉമ്മച്ചിയും കൂടെ ആബിയും ഇറങ്ങി.

 

ഗോപി ഏട്ടനെ ഇക്കാക്ക് ഒരു സപ്പോര്ടിനു നിർത്തി. ആബി തന്നെ ആണ് കാർ ഓടിച്ചത്, ഞാനും ഉമ്മയുടെ മടിയിൽ കിടന്നു ഒന്ന് നന്നായി ഉറങ്ങി. വീട്ടിൽ എത്തിയതും നേരെ പന്തലിലേക്ക് ആണ് ചെന്നത്. ബിരിയാണി ചെമ്പു പൊട്ടിച്ച മണവും കൂടി ആയപ്പോൾ എന്റെ വിശപ്പ് കൂടി. ഞാൻ ബിരിയാണി വച്ച ഹസനിക്കയുടെ അടുത്ത് കുറച്ചു വേഗം വിളമ്പിക്കോ എന്ന് പറഞ്ഞതും മൂപ്പര് തന്നു. ഞാൻ കഴിച്ചു നോക്കിയപ്പോൾ മൂപ്പര് എന്റെ മുഖത്തേക്ക് എങ്ങിനെ ഉണ്ട് മോനെ …. പൊളിച്ചു ഇക്ക.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025