Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി

അതുകാരണം അവരെ കൊണ്ടുവിട്ടിട്ട് ഞാൻ തിരികെ പോരും…
മാക്സിമം ഒന്നോ രണ്ടോ ദിവസമേ ലീവ് എടുക്കു…”
കൈ ഉയർത്തി ഞാൻ പറഞ്ഞപ്പോൾ എല്ലാരുടെ മുഖത്തും ആശ്വാസം കാണാമായിരുന്നു…….

സാധാരണ, വെക്കേഷൻ ടൈമിൽ ഈ ഫ്ലാറ്റുകളിൽ മിക്കവാറും എല്ലാതും അടഞ്ഞുകിടക്കും…
എല്ലാരും ലീവെടുത്ത് പലയിടങ്ങളിൽ കറങ്ങാൻ പോകുന്ന സമയമായതിനാൽ, ആരും താമസിക്കാനില്ലെങ്കിൽ, ആ ദിവസങ്ങളിലെ മേൽനോട്ടത്തിന്, ഏതെങ്കിലും നല്ല സെക്യൂരിറ്റി കമ്പനികളെ ഏൽപ്പിക്കലാണ് പതിവ്…

“……..അത് നന്നായി…
രതി ഇവിടെ ഉണ്ടെങ്കിൽ പിന്നെ, ഇനി സെക്യൂരിറ്റി കമ്പനിയെ ഏൽപ്പിക്കാൻ നിക്കണ്ടല്ലോ..
പുതിയ ആൾ നന്നായി നോക്കുന്ന ആളാണെങ്കിൽ വേറെ കമ്പനിയെ ഏൽപ്പിക്കുന്ന കാശു ലാഭമാകും…
അയാൾക്ക് വേണമെങ്കിൽ ഓവർ ടൈം കൊടുക്കാം….

……..അല്ല മാധവാ!!!….
ഇയാൾക്ക് മലയാളമൊക്കെ അറിയാവോ???
ഈ തെലുങ്കൻ ന്നൊക്കെ പറയുമ്പോ??”
രമേശ് മേനോൻ സാർ എഴുന്നേറ്റുനിന്ന് സംശയം പ്രകടിപ്പിച്ചു…

“……..എന്റെ പൊന്നു സാറേ…
അയാള് ജനിച്ചത് ആന്ധ്രയിലാണെന്നേ ഉള്ളു…..
കഴിഞ്ഞ മുപ്പത്തിയെട്ട് കൊല്ലമായി നമ്മുടെ നാട്ടുകാരനാ..
ഉള്ളതുപറയാലോ…
നമ്മടെ ഏഷ്യാനെറ്റിലെ അവതരികമാരെക്കാളും നന്നായി, നല്ല മണി മണിയായി മലയാളം പറയും…
പിന്നെ, വീട്ടിൽ ആരുമില്ലാത്ത കാരണം അയാൾക്ക് എല്ലാ ദിവസോം അങ്ങോട്ട് പോകേം വേണ്ട…
ആഴ്ചയിലൊരിക്കലെങ്ങാൻ പോയി അവിടെയൊക്കെ ഒന്ന് നോക്കിയാൽ മതിയാകുമെന്നാ എന്നോട് പറഞ്ഞത്…..
അയാളിവിടെ തന്നെ താമസിച്ചോളും… വേറെ സെക്യൂരിറ്റിയൊന്നും വേണ്ടി വരില്ല…”
മാധവേട്ടൻ അഭിപ്രായം കേട്ട് എല്ലാരും പുതിയ വാച്ച്മാനെ കയ്യടിച്ച് അംഗീകരിച്ചു..

………..ഇത്രയും, ഒന്നരമാസം മുൻപത്തെ കാര്യം……….

ഞാൻ രതി സുരേഷ്…
ഈ ഫ്ലാറ്റിൽ, നേരത്തെ പറഞ്ഞതുപോലെ, ഞാനും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസമായിട്ട് ഇപ്പോൾ ഒൻപതു മാസം കഴിഞ്ഞു…
ഭർത്താവ് സുരേഷ് മേനോൻ, യു എസ്സിൽ അത്യാവശ്യം നല്ലൊരു ബാങ്കിന്റെ ഐ ടി ഡിവിഷനിൽ ജോലി നോക്കുന്നു…

ഞാനും മക്കളും യു എസ്സിൽ തന്നെയായിരുന്നു വര്ഷങ്ങളോളം…
പക്ഷെ….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025