ഹംസ: ഹെലോ
സിന്ധു ഒന്ന് ഞെട്ടി
H: ഇത് ഹംസക്കയാണ് സിന്ധു സഞ്ജു ഇവിടെ കിടക്കുന്നുണ്ട്
സിന്ധു :ഹ്എം
അവൾ ആകെ ചമ്മിയ അവസ്ഥയായി
ഹംസ: സിന്ധൂ ഞാൻ ആയിട്ട് ഇവനെ കേടാക്കുന്നതോന്നുമല്ലാട്ടോ ഇവൻ എന്റെ മുതലാളി അല്ലെ അപ്പൊ പറഞ്ഞത് ചെയ്തല്ലേ പറ്റൂ
സിന്ധു: അയ്യോ ഹംസക്ക ഞാൻ വെറുതെ പറഞ്ഞതാ… സോറി സോറി
ഹംസ: ഹഹ അതോന്നും കുഴപ്പമില്ല, ഞാൻ സഞ്ജുവിന് കൊടുക്കാം
ഹംസ സഞ്ജുവിനെ വിളിച്ചു ഫോൺ സഞ്ജുവിന് നീട്ടി
അവൻ ഉറക്കപ്പിച്ചയിൽ നല്ല ദേഷ്യത്തിൽ ആണ് എടുത്തത്
സഞ്ജു: ഹെലോ ..
സിന്ധു: ഞാനാ..
സഞ്ജു: എന്തേ വിളിച്ചത്
സിന്ധു: അതെന്താ എനിക്ക് നിന്നെ വിളിക്കാൻ പാടില്ലേ
സഞ്ജു: ഒന്ന് വെച്ചിട്ട് പോയേ എനിക്ക് ഉറക്കം ശെരിയായിട്ടില്ല ഞാൻ പിന്നെ വിളിക്കാം
സിന്ധു:ടാ സഞ്ജു
ഹെലോ ഹെലോ…
ഹംസ ഫോൺ എടുത്തു
‘സിന്ധു അവൻ ഇപ്പൊ നല്ല മൂഡിലല്ല അതാണ് ട്ടോ ഒന്നും വിചാരിക്കേണ്ട ‘
സിന്ധു: ആഹ് അതെനിക്ക് മനസ്സിലായി ഇക്കാ
ഹംസ: എന്നോട് ദേഷ്യം തോന്നുന്നുണ്ടാകുമല്ലേ
സിന്ധു: ഏയ് എന്തിന്
ഹംസ: ആഹ് പിന്നെ നാദിയ എന്നെ വിളിച്ചു സിന്ധുവിന്റെ മോൾ എന്തോ കൊടുത്തു വിട്ടിട്ടുണ്ടെന്നു പറഞ്ഞിരുന്നു
