“ടാ നമുക്ക് പള്ളി വരെ ഒന്ന് പോണം ഉമ്മാടേയും ഉപ്പാടെയും ഖബറിന്റെ അടുത്തേക്ക് ”
“”ആ എപ്പോഴാ പോവാ ?””
“”ഇപ്പോൾ തന്നെ പോവാ നീ ഫ്രീ അല്ലെ ”
“ആ”
(ഇത്താ….ഞങ്ങൾ പുറത്തുപോയി ഇപ്പോൾ വരാം …)
“എങ്ങോട്ടാ രണ്ടാളും കൂടി ഭക്ഷണം കഴിക്കാൻ ഇങ്ങോട്ടു എത്തില്ലേ”
“ആ ഇപ്പൊ വരാം ഉമ്മാന്റെയും ഉപ്പാടെയും അടുത്ത് പോണം എന്നിട്ട് കവലയിൽ പോയി ഒന്ന് കറങ്ങിയിട്ട് വരാം ഇത്ത ഫുഡ് ടേബിളിൽ വെക്കുംബോഴേക്കും ഞങ്ങൾ എത്തും “
” ആ സൂക്ഷിച്ചുപോയിവാ”
ഞാനും അഫ്സലും വണ്ടിയിൽ കയറി യാത്രയായി ഉമ്മയും ഉപ്പയും ഉറങ്ങുന്ന ആ മണ്ണിലേക്ക്……
