Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒലി 3

 

ഞാൻ ചുമ്മാ പറഞ്ഞയല്ല ശരിക്കും പണിക്ക് വരും.

 

വരുവോ ?

 

ഉം…

അവൻ മൂളി.

വെറുതെ വരൂല്ല ശമ്പളം വേണം .

 

അമ്പോ ത്ര വേണം ഏമാന് ?

 

മാസം പത്തുറുപ്പ്യ .

രാജൻ പൊട്ടിച്ചിരിച്ചു.

പത്തുറുപ്പ്യോ അത്രേ വേണ്ടോ , ശരി ന്നാ ഇപ്പത്തന്നെ പോര് .

മരമില്ലിലെ ആപ്പീസിലെ കസേരേലാണ് രാജൻ അവന് സ്ഥാനം കൊടുത്തത് . ദാ ഞാൻ തരണ രസീത് സീൽ വെക്കണം അതാ നിന്റെ പണി .

കുട്ടികൃഷ്ണന് ആ പണി തീരെ ഇഷ്ടായില്ലാ , ഇരുന്നു മുഷിഞ്ഞപ്പോൾ അവൻ മരമില്ലിലെ പണിക്കാർക്കൊപ്പം കൂടി . മരം മുറിക്കാനും മറ്റും അവരെ സഹായിച്ചു. കറ കറാന്ന് ഒച്ചേണ്ടാക്കണ യന്ത്രത്തില് മരത്തടി രണ്ട് കഷ്ണായി മുറിയണത് അവൻ തെല്ലു കൗതുകത്തോടെയാണ് നോക്കിയത്.

 

ദിവസവും രാവിലെ അവൻ മരമില്ലീ വരും പണിക്കാർക്കൊപ്പം അവനും കൂടും. അത്യാവശ്യം വല്യ തടിയൊക്കെ നിഷ്പ്രയാസം പൊക്കിയെടുത്ത് യന്ത്രത്തിലിട്ട് കഷ്ണങ്ങളാക്കും. രാവിലെ തൊട്ട് വൈകീട്ട് വരെ എല്ല് മുറിയെ പണീടുക്കും. കുറച്ച് ദിവസം കൊണ്ട് തന്നെ അവൻ അവരുടെ കണ്ണിലുണ്ണിയായി മാറി.

 

” ദേണ്ടെ നോക്കിയേടീ മ്മടെ രാജൻ മൊതലാളീടെ മോനാ ച്ചിരി ബുദ്ധിക്കുറവുണ്ടെന്നേയുള്ളൂ ചെക്കൻ ഉശിരനാണ് ” – പെണ്ണുങ്ങൾ സൌകാര്യം പറയും.

 

ഒരു മാസം തികഞ്ഞു . രാജൻ അവന്റെ കയ്യില് ഒരു കവറ് വച്ചു കൊടുത്തു.

 

നോക്കണ്ടാ നൂറുറുപ്പിക ണ്ട് , വെറുതേ ല്യ നിയ്യ് അതിന് കണക്ക് പണീടുത്തിട്ടാന്ന് കൂട്ടിക്കോ.

 

അവന്റെ കണ്ണുകൾ വിടർന്നു പത്തുർപ്പ്യേന്റെ പത്ത് നോട്ടുകൾ . അവനതും കയ്യിൽപ്പിടിച്ച് പുറത്തേക്കോടി.

 

കുന്നിൻ മേളിലെ ഓല മേഞ്ഞ കൂര ലക്ഷ്യമാക്കി അവൻ പാഞ്ഞു.

ശാന്തേച്ചി വാഴയ്ക്ക് വെള്ളമൊഴിക്കുവാരുന്നു . ചെക്കൻ പാഞ്ഞ് വരണത് ദൂരേന്നേ അവർ കണ്ടു.

 

ന്താണ്ടാ ഇങ്ങനെ ഓടിക്കിതച്ച് , നെന്റെ ആരേലും ചത്തോ – അവർ തമാശപൂർവ്വം ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025