Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 2

“അതേ നമ്മുക്ക് ചോറ് കഴിക്കണ്ടെ? സമയം ഒരു പാടായല്ലോ”
രാഗിണി എന്തോ മറന്നത് ഓർത്തെടുത്ത പോലെ ഉറക്കെ വിളിച്ചു പറഞ്ഞു.

“ആ വരുന്നു എടുത്തു വെച്ചോ ”
പ്രതാപൻ സ്വീകരണ മുറിയിലിരുന്നു മറുപടി പറഞ്ഞു.

“നിയാസെ നമ്മുക്ക് ഇവിടുന്ന് കഴിക്കാംട്ടോ അവര് പോയി കഴിഞ്ഞിട്ട് നീ പോയാ മതിയെ”
പ്രതാപൻ നിയാസിന്റെ തോളിൽ കൈ വെച്ച് പറഞ്ഞു.

“ഓക്കെ അച്ഛാ ….
നിയാസ് തലയാട്ടി സമ്മതിച്ചു.

“അയ്യോ, മോള് രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലാലോ ഞാനെന്ത് പൊട്ടിയാ സംസാരിച്ചിരുന്ന് ആ കാര്യം തന്നെ മറന്നു”
രാഗിണി തലയിൽ കൈ വച്ച് കൊണ്ടു അനുരാധയോട് പറഞ്ഞു.

“അമ്മ എനിക്ക് കുളിച്ച് ഡ്രസ്സ് ഒന്ന് മാറണമായിരുന്നു ഞാനാണേൽ ഡ്രസ്സ് ഒന്നും എടുത്തിട്ടും ഇല്ല”
അനു രാധ ചെറിയൊരു നാണത്തോടെ രാഗിണിയോട് പറഞ്ഞു.

” അതിനെന്താ അനു ചേച്ചിയ്ക്ക് എന്റെ ഡ്രസ്സ് കറക്ട് ആയിരിക്കുമെന്നാ തോന്നുന്നെ ചേച്ചി വാ എന്റെ ബെഡ് റൂമിലെ ടോയ്ലറ്റിൽ കുളിക്കാം”
അഞ്ജലി അനു രാധയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

” എന്നാ മോള് പോയി കുളിച്ചിട്ട് വാ അമ്മ അപ്പോഴെയ്ക്കും ചോറ് എടുത്തു വയ്ക്കാം.”
രാഗിണി അനുരാധയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 

 

ഡൈനിംഗ് ടേബിളിൽ നിന്ന് എഴുന്നേറ്റ് അഞ്ജുവിന്റെ റൂമിലേയ്ക്ക് നടക്കുന്നതിനിടെ അനുരാധ അഞ്ജുവിനോട്:
എനിയ്ക്ക് കറക്ട് സൈസ്സ് ആയിരിക്കുമോ ഡീ നിന്റെ ഡ്രസ്സ്?
അനുരാധ ഉള്ളിലുള്ള സംശയം അഞ്ജുവിനോട് പറഞ്ഞു.

“നമ്മള് രണ്ടാളും ഒരേ ഹൈറ്റല്ലേ ചേച്ചി. കറക്ട് ആയിരിക്കുമെന്നേ. ചേച്ചി കയറിക്കോ കുളി കഴിയുമ്പോഴെയ്ക്കും ഞാൻ ചുരിദാർ അങ്ങോട്ടെയ്ക്കു തരാം”
അഞ്ജു ബാത്ത് റൂം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

……………*………………*…………….

അങ്ങനെ 30 മിനിറ്റ് വിസ്തരിച്ച് കുളിച്ച് പുറത്തിറങ്ങിയ ഞാൻ റൂമിലെ ഫാൻ ഓൺ ചെയ്ത് ഫാനിന്റെ അടിയിലേയ്ക്ക് നീങ്ങി നിന്ന് കാറ്റ് കൊള്ളാൻ തുടങ്ങി. അപ്പോഴാണ് പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വയ്ക്കണമെന്ന ഓർമ്മ വന്നത്. റൂമിലെ ഷെൽഫിൽ മടക്കി വെച്ചിരുന്ന പുതിയ ഡ്രസ്സുകളിൽ നിന്ന് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ച് ഡ്രസ്സുകൾ എടുത്ത് ഞാൻ ട്രോളി ബാഗ് എടുത്തിട്ട് അതിൽ അടക്കി വെച്ചു. വീട്ടിലിടാറുള്ള കുറച്ചു ഡ്രസ്സുകളും അതിനോടൊപ്പം തന്നെ എടുത്തു ബാഗിലോട്ട് വച്ചു.. പിന്നെ

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025