“അങ്കിളേ..ഒരിക്കലും അവിഹിത ഗര്‍ഭങ്ങള്‍ക്ക് കാരണക്കാരന്‍ ആകരുത്..അത് ജീവനും ജീവിതവും തകര്‍ക്കും..ഇന്ന് ഞാന്‍ അച്ഛനും അമ്മയുമുള്ള ഒരു അനാഥ ആണ്..എന്നെക്കാളും മോശമായി വല്ലവരുടെയും വീടുകളിലും അനാഥ മന്ദിരങ്ങളിലും വളരുന്ന അനേക ഹതഭാഗ്യര്‍ ഈ ഭൂമിയിലുണ്ട്. അവരെക്കാള്‍ അല്‍പം കൂടി ഭാഗ്യവതിയാണ് ഞാനെന്ന് മാത്രം…”
നിഷയുടെ വാക്കുകള്‍ ചാട്ടുളികള്‍ പോലെ എന്റെ കര്‍ണ്ണപുടങ്ങളില്‍ വന്നു പതിച്ചു. മെല്ലെ മുഖമുയര്‍ത്തി അവളെ നോക്കിയ എനിക്ക് ആ മുഖം കാണാന്‍ സാധിച്ചില്ല. എന്റെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയായിരുന്നു.
“മോ…മോളെ….നീ..നീ എന്നോട് ക്ഷമിക്ക്…” ഞാന്‍ വിതുമ്പിപ്പോയി.
“വേണ്ട അങ്കിള്‍..നോ നീഡ്..അങ്കിളിനെ ഇവിടെ കണ്ടുമുട്ടും എന്നൊന്നും കരുതി വന്നതല്ല ഞാന്‍. ഇവഞ്ച്വലി സംഭവിച്ചു പോയതാണ്..ഫൊര്‍ഗെറ്റ് കമ്പികുട്ടന്‍.നെറ്റ്ഇറ്റ്..” അവള്‍ എഴുന്നേറ്റ് വസ്ത്രത്തിനടിയിലെ മണ്ണ് തട്ടിക്കൊണ്ടു പറഞ്ഞു. ഞാന്‍ മുഖം തുടച്ച് തിടുക്കത്തില്‍ എഴുന്നേറ്റു.
“മോളെ..ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല നിന്റെ മമ്മി എന്നില്‍ നിന്നും ഗര്‍ഭം ധരിച്ചിരുന്നു എന്ന്. അറിഞ്ഞിരുന്നെങ്കില്‍…”
“അറിഞ്ഞിരുന്നെങ്കില്‍?? അങ്കിള്‍ ഒന്നും ചെയ്യുമായിരുന്നില്ല. ചെയ്യാന്‍ മനസുണ്ടായിരുന്നു എങ്കില്‍ അന്ന്, എന്റെ മമ്മി വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോള്‍ അങ്കിള്‍ അത് ചെയ്യുമായിരുന്നു..എനിവേ..ഇറ്റ് ഈസ് ആന്‍ ഓള്‍ഡ് സ്റ്റോറി..ലീവിറ്റ്..ഞാന്‍ പോട്ടെ അങ്കിള്‍..ങാ നമ്മള്‍ പറഞ്ഞു വന്നത് പൂര്‍ത്തിയാക്കിയില്ലല്ലോ..എന്തുകൊണ്ടാണ് ഒരു പുരുഷനെയും നാളിതുവരെ എന്നെ തൊടാന്‍ ഞാന്‍ അനുവദിക്കാഞ്ഞത് എന്ന് അങ്കിളിന് ഇപ്പോള്‍ മനസിലായല്ലോ? എന്റെ മമ്മിയുടെ ജീവിതമാണ് എന്റെ പാഠപുസ്തകം”
അവള്‍ കണ്ണട ഇളക്കി വച്ച് ചിരിയോടെ പറഞ്ഞു. അവള്‍ക്ക് എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു എന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാന്‍. കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ ആയിരുന്നു ആ ചിരി എനിക്ക് അനുഭവപ്പെട്ടത്. അവള്‍ പോകാന്‍ തുടങ്ങുന്നു എന്ന് കണ്ടപ്പോള്‍ എന്റെ മനസ് തിടുക്കപ്പെട്ടു.
“മോളെ പോകല്ലേ..നില്‍ക്ക്..മോള്‍ അനുജന്റെ കാര്യം പറഞ്ഞല്ലോ….ഡാഡി ഉപേക്ഷിച്ച മമ്മിക്ക് എങ്ങനെ ഒരു മകന്‍ ഉണ്ടായി?” ഞാന്‍ എന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു.
“ഉണ്ടായിക്കൂടെ? ഭര്‍ത്താവില്ലാതെ ഒരു മകള്‍ ഉണ്ടാകാം എങ്കില്‍, ഒരു മകന്‍ ഉണ്ടാകാനാണോ പാട്” അവളുടെ ആ മറുപടി അല്‍പ്പം ക്രൂരമാണ് എന്നെനിക്ക് തോന്നി. പക്ഷെ ചെറുക്കാന്‍ എനിക്ക് അവകാശമില്ലല്ലോ. പ്രതിക്കൂട്ടില്‍ വിധി കേട്ടിട്ട് നില്‍ക്കുന്ന കുറ്റവാളി ആണ് ഞാന്‍.
“മോളെ..നീ എന്റെ മനസ് തകര്‍ക്കരുത്..മനപൂര്‍വ്വം നിന്റെ മമ്മിയെ ഞാന്‍ ചതിച്ചില്ല”
“ഇല്ല..ഐ നോ ദാറ്റ്..പക്ഷെ മറ്റൊരാളുടെ ഭാര്യ ആകാന്‍ പോകുന്ന പെണ്ണുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത് ചതി അല്ലെ അങ്കിള്‍? അതിലേറെ വലിയ ചതിയല്ലേ അവളെ ഗര്‍ഭിണി ആക്കാന്‍ തക്കവണ്ണം പ്രാപിക്കുന്നത്?” അവളുടെ ചോദ്യശരം എന്റെ നെഞ്ചിലേക്കാണ് ആഴ്ന്നു കയറിയത്.
“ഞാന്‍…ഞാന്‍..” ഞാന്‍ എന്ത് പറയണം എന്നറിയാതെ വിക്കി.
“അങ്കിള്‍..റിലാക്സ്….ഞാന്‍ ചുമ്മാ പറഞ്ഞതാണ്..മമ്മിക്ക് ഞാന്‍ ഒരൊറ്റ ആളെ ഉള്ളു മകനും മകളുമായി. ഡാഡി പോയ ശേഷം മമ്മി എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്..മമ്മിക്ക് ഒരു ബോയ്‌ഫ്രണ്ട് ഉണ്ടെന്നു ഞാന്‍ പറഞ്ഞതും അങ്കിളിന്റെ ഭാവം അറിയാന്‍ വേണ്ടി മാത്രമാണ്. മമ്മി ജീവിതത്തില്‍ വേറെ ഒരു പുരുഷനെയും സ്നേഹിച്ചിട്ടില്ല..അങ്കിളിനെ ഒഴികെ..എനിവേ..ഇറ്റ്സ് ഒകെ..എന്നെങ്കിലും നേരില്‍ കണ്ടാല്‍ ഇതൊക്കെ അങ്കിളിനോട് പറയണം എന്നെനിക്ക് ഉണ്ടായിരുന്നു. ഇന്ന്, ഞാന്‍ ജനിക്കാന്‍ കാരണമായ അതെ സ്ഥലത്ത് വച്ചുതന്നെ എനിക്ക് ജന്മം തന്ന ആളിനോട് അത് തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു..” ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ പറഞ്ഞു.
“മോളെ..ഒരിക്കലെങ്കിലും നീ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ…നിനക്ക് അച്ഛനുണ്ട് മോളെ..നീ അനാഥ അല്ല” ഞാന്‍ ആര്‍ദ്രമായ മനസോടെ പറഞ്ഞു.
