Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം പാഠം

“ഇവിടെ ഞാനും നിന്റെ അമ്മൂമ്മയും മാത്രമല്ലെ ഉള്ളു. ബോറടിച്ചു മനുഷ്യന്‍ ചാകുകയാണ്..ഒന്ന് മിണ്ടാനും പറയാനും പോലും ആരുമില്ല. അമ്മൂമ്മയോട് സംസാരിക്കാന്‍ ചെന്നാല്‍ ചൊറിയുന്ന വര്‍ത്തമാനമെ പറയൂ” ആന്റി പറഞ്ഞു.

“എടി നീ വരുന്നോന്നു ചോദിക്കാനാ ഉമ വന്നത്..” അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന അമ്മൂമ്മ ആന്റിയോട്‌ പറഞ്ഞു. ഒപ്പം അമ്മയും ഉണ്ട്.

“ഞാനെങ്ങും വരുന്നില്ല..” അക്കാര്യത്തില്‍ ആന്റിക്ക് ആലോചിക്കാന്‍ ഒട്ടും ഉണ്ടായിരുന്നില്ല.

“പിന്നെ നീ തന്നെ ഇവിടിരുന്ന് എന്തെടുക്കാനാ? കെട്ടിയിട്ടു വര്‍ഷം നാലായി..ഒരു കുഞ്ഞിക്കാലു കാണാന്‍ ഇതുവരെ നിനക്ക് സാധിച്ചോ? അതെങ്ങനാ ഈശ്വരവിശ്വാസം ഇല്ലല്ലോ..നിനക്ക് വേണ്ടി കൂടാ ഞങ്ങള് പോകുന്നത്”

“ഹും..മോന്റെ കഴിവുകേടിന് ദൈവത്തെ എന്തിനാ ഇടയില്‍ പിടിച്ചിടുന്നത്” ആന്റി മെല്ലെ പിറുപിറുത്തത് ഞാന്‍ മാത്രമേ പക്ഷെ കേട്ടുള്ളൂ.

“ഞാന്‍ വരുന്നില്ല..” ആന്റി തീര്‍ത്ത്‌ പറഞ്ഞു.

“ഹും നിഷേധി..വെറുതെയല്ല നീ കൊണം പിടിക്കാത്തത്..”

“അമ്മെ..അവള് വരുന്നില്ലെങ്കില്‍ വരണ്ട..എന്തിനാ ആവശ്യമില്ലാത്ത സംസാരം?” അമ്മ അമ്മൂമ്മയെ വഴക്ക് പറഞ്ഞു.

“കണ്ടില്ലെടി അവളുടെ അഹങ്കാരം..ഇവള്‍ക്ക് നമ്മുടെ കൂടെ വന്നു എല്ലാ അമ്പലങ്ങളിലും കേറി പ്രാര്‍ഥിച്ചാല്‍ അതിന്റെ ഗുണം അവള്‍ക്ക് തന്നല്ലേ? ഒരു കൊച്ചിനെ വേണം എന്നുപോലും ഇവള്‍ക്ക് ആഗ്രഹ്മില്ലല്ലോ…”

ആന്റി മുഖം വീര്‍പ്പിച്ച് അമ്മൂമ്മയെ നോക്കിയിട്ട് ഉള്ളിലേക്ക് പൊയി.

“എന്തിനാ അമ്മെ ഇങ്ങനൊക്കെ പറയുന്നത്..അവള്‍ക്ക് പോകാന്‍ ഇഷ്ടം കാണില്ല..” അമ്മ അമ്മൂമ്മയെ വീണ്ടും ശാസിച്ചു.

“ഇവള് തന്നെ ഇവിടെ ഒരാഴ്ച എങ്ങനെ നില്‍ക്കും…ആരുണ്ട് ഒന്ന് കൂട്ട് കിടക്കാന്‍..”

“അതോര്‍ത്ത് അമ്മ വിഷമിക്കണ്ട..അപ്പു ഉണ്ടല്ലോ..അവനിവിടെ നില്‍ക്കട്ടെ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025