Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേയൊരാൾ 3

“ഇതെന്താടീ ഇത്..?! അവള് കാര്യായി മാന്തിയിട്ടുണ്ടല്ലോ…”

രാജി ആ പാടുകളിൽ ഒന്ന് തലോടി. തന്റെ വിരല്‍ ആ മുലയിലേക്ക് ചൂഴ്ന്നുപോകുമെന്ന് രാജിക്ക് ഒരു നിമിഷം തോന്നി. അത്രയ്ക്ക് കൊഴുത്തുമുറ്റിയ മുലയാണ് ജ്യോതിയുടേത്.

“വേദനയുണ്ടോ കുഞ്ഞാ?”

ജ്യോതി ഇല്ലെന്ന് തലയാട്ടി.

” എന്തായാലും മരുന്ന് വെച്ചോളോ. നഖം poisonous ആണ്”.

അത്രയും പറഞ്ഞ് രാജി ജ്യോതിയുടെ മുല തിരിച്ച് ബ്രായിലേക്ക് തിരുകി കയറ്റി ബ്ലൗസിന്റെ രണ്ടാമത്തെ ഹുക്ക് ഇട്ടുകൊടുത്തു. ആ വിരലുകള്‍ തന്റെ മുലക്കണ്ണിനെ തഴുകിയത് ജ്യോതി അറിഞ്ഞിരുന്നു. ഒരു ശ്വാസമെടുപ്പിൽ അവൾ ആ ഉദ്വേഗം ഒതുക്കി. അത് പക്ഷേ രാജി കേട്ടു.

” എന്താടി..?!”

രാജി സംശയത്തോടെ ചോദിച്ചു.

“ഒന്നൂല്ല”

അത് പറയുമ്പോള്‍ ജ്യോതിക്ക് അവളുടെ കണ്ണുകളില്‍ നോക്കാനായില്ല. തോണ്ടയിടറിയ പോലെ… രാജി തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട ജ്യോതി അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു,

“നിന്റെ കൈ എന്റെ നിപ്പിളിൽ തട്ടി.”

വളരെ കൗതുകത്തോടെയുള്ള ഒരു പുഞ്ചിരിയാണ് രാജിയിൽ അന്നേരം ജ്യോതി കണ്ടത്.

“നീ ഇപ്പൊ വലിയ പെണ്ണായല്ലോ അല്ലേ. ഞാനത് എപ്പഴും മറക്കും.”

രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ തലയില്‍ തഴുകി. അവൾ തുടര്‍ന്നു,

“നീ കുഞ്ഞായിരിക്കുമ്പൊ നിന്നെ ഞാന്‍ കുറെ കൊണ്ടുനടന്നിട്ടുണ്ട്. നിന്നെ കുളിപ്പിക്കുന്നത്, ചോറുതരുന്നത്… അങ്ങനെ കുറേ ഞാന്‍ ചെയ്തിരുന്നു. ഞാനും അന്ന് തീരെ ചെറുതാ… അഞ്ചാറ് വയസ്സൊക്കെയുള്ളപ്പൊ നിന്നെ എടുത്ത് നടക്കുന്ന എന്നെ നമ്മുടെ അമ്മ കളിയാക്കുമായിരുന്നു, ഞാന്‍ വില്ലുപോലെ നടുവളച്ച് നിൽക്കുന്ന കാണുമ്പോ… പിന്നെ നടത്തമൊക്കെ ഞണ്ടിന്റെ പോലെയാണെന്നാ പറയാറ്… ”

രാജി അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജ്യോതിയിലും ഒരു പുഞ്ചിരി വിടർന്നു. ജ്യോതി എത്ര ശ്രമിച്ചിട്ടും അതൊന്നും പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. തനിക്ക് പോലും അറിയാത്തൊരു തന്നെ രാജിക്കറിയാമെന്ന് അപ്പോള്‍ അവൾ മനസ്സിലാക്കി.

” അന്നൊക്കെ നീ എന്റെ അടുത്തൂന്ന് മാറില്ലായിരുന്നു. പിന്നെ, നീ വളർന്നു. അതോടെ എന്നെ കണ്ണില്‍ കണ്ടുടാതായി.”

രാജി ഒരു നെടുവീര്‍പ്പിട്ടു.

“എന്റെ കുഞ്ഞായിരുന്നു നീ. എന്റെ സ്വന്തം കുഞ്ഞൻ!!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025