Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മകൾ പൂക്കുന്ന താഴ്വര

അയാൾ ആ ചോദ്യം കേട്ടപ്പോൾ മുഖമൊന്നുയർത്തി പിന്നെ തന്റെ വാച്ചിലേക്ക് നോക്കി..
‘ഇനിയൊരു നാല് മണിക്കൂർ എന്തായാലും എടുക്കും..’
അയാൾ പറഞ്ഞു..
അന്നേരം ആ പെണ്കുട്ടി തന്റെ മൊബൈൽ ഫോണ് തുറന്ന് ഇയർ ഫോണ് കാതിലേക്ക് തിരുകി വച്ച് പിന്നെ തന്റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനിലേക്ക് ചാഞ്ഞിരുന്നു..

അവന്റെ കൈകൾ മറ്റാരും കാണാതെ അവളുടെ താഴ്ത്തിയിട്ടിരിക്കുന്ന ഷാളിനിടയിലൂടെ അവളുടെ നിധികുംഭങ്ങളിൽ പയ്യെ തലോടുന്നതും അയാൾ ഇടയ്ക്ക് ശ്രദ്ധിച്ചു..

‘ഇപ്പത്തെപ്പിള്ളേർക്ക് ഒരു ലക്കും ലഗാനുമില്ല..’
അയാൾ ചിരിച്ചു കൊണ്ട് തന്നെ തന്റെ പോയകാല ജീവിതത്തിന്റെ മധുരതരമായ ദിനങ്ങളിലേക്ക് പിന്നെയും മനസ്സിനെ പറത്തി വിട്ടു..

രേണുവുമൊത്തുള്ള ജീവിതം തനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറം അവൾ സ്വപ്നതുല്യമാക്കി..
വിപ്രോയിലുള്ള ജോലിക്കായി താൻ ചെന്നൈക്ക് വണ്ടി കയറിയപ്പോൾ അവളെയും താൻ കൂടെ കൂട്ടി..
നാട്ടിൽ അവളെ നിർത്തിപ്പോരാൻ തനിക്കോരിക്കലും തോന്നിയിരുന്നില്ല എന്ന് വേണം പറയാൻ..
അവളില്ലാതെ അവളുടെ തലോടലില്ലാതെ തനിക്കോരിക്കലും സ്വസ്ഥമായിരിക്കാൻ കഴിയില്ലെന്ന് പണ്ടേ അറിയാമായിരുന്നു..

ചെന്നൈയിലേ കൊച്ചു വാടക മുറിയിൽ പോലും അവൾ സംതൃപ്തയായിരുന്നു..
അവൾ പണ്ടും പറഞ്ഞിരുന്ന പോലെ കൊച്ച്‌ കൊച്ച് സന്തോഷങ്ങളും സ്വപ്നങ്ങളും മാത്രം മതിയായിരുന്നു അവൾക്ക്..

ഇവിടെയും അവളെന്നെ അത്ഭുതപ്പെടുത്തി..
ഓഫീസിലെ പല സുഹൃത്തുക്കളുടെയും പരാതി ഈ ചെറിയ ശമ്പളത്തിൽ അവരുടെ beauty conscious ആയ ഭാര്യമാരെകൂടി തെളിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ടായിരുന്നു..
പക്ഷെ തന്റെ രേണുവിന്റെ സംബന്ധിച്ച അങ്ങനെ ഒന്നും തന്നെ ഇല്ലായിരുന്നു..
നൂറുകണക്കിന് സൗന്ദര്യ ലേപനങ്ങൾ പുരട്ടുകയോ, ബ്യൂട്ടി പാർലറിൽ പോയി മുഖം മിനുക്കാനോ അവൾ മെനക്കെട്ടില്ല..
പലപ്പോഴും താൻ ഓഫീസിൽ നിന്നും തളർന്ന് വരുന്ന നേരങ്ങളിൽ, പകൽ മുഴുവൻ വീട്ടുജോലി ചെയ്തതിന്റെ ഒരു പരാതി പോലും പറയാതെ അവൾ ഉലഞ്ഞ ഒരു പുഞ്ചിരി തനിക്ക് സമ്മാനിക്കുമായിരുന്നു..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025