Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവധി കാലം 2

“7 മണി മുതൽ ടീവി വച്ചാൽ എല്ലാ സീരിയലും കഴിയാതെ അമ്മ എണീക്കില്ല” സുമ ചേച്ചി അച്ഛമ്മയെ കളിയാക്കി കൊണ്ട് പറഞ്ഞു
“ഇത് എന്താ ഉണ്ടാക്കുന്നെ ”
“അച്ചിങ്ങ തോരൻ. ഉച്ചയ്ക്ക് ഉണ്ടാക്കിയ പുളിശ്ശേരി ഇരിപ്പുണ്ട്. ഇത് കഴിഞ്ഞു പപ്പടം കൂടി കാച്ചിയാൽ ഉഷാറാവും ”
സുമ ചേച്ചി പണ്ട് മുതൽ ഇവിടെ ഉള്ളതാണ്. ഇരു നിറം ഒട്ടും വണ്ണമില്ല.പുക പറ്റി മുഖം മുഴുവൻ വാടി ഇരിക്കുന്നു. എന്റെ അമ്മയുടെ പ്രായം കാണും ഇളയച്ഛന്മാർ ഇവിടുന്ന് മാറിയപ്പോ സുമ ചേച്ചിയും അച്ഛമ്മയും മാത്രം ആയി ഇവിടെ. ആൾ കാണുന്ന പോലെ ഒന്നുമല്ലട്ടോ നല്ല പാചകകാരിയാണ്. ആ സ്വാദ് ഇന്ന് ഉച്ചയ്ക്ക് ഞാൻ അറിഞ്ഞതുമാണ്.
“ഞാൻ അവിടെ അടുക്കളയിൽ ഒന്നും കേറില്ല. ഞാൻ എങ്ങാനും കേറിയാൽ അമ്മയ്ക്ക് അന്ന് ഇരട്ടി പണി ആയിരിക്കും. അത് കൊണ്ട് അമ്മ എന്നെ ആ വശത്തു അടുപ്പിക്കില്ല ”
“പെൺകുട്ടികൾ ആയാൽ പാചകം ഒക്കെ അറിഞ്ഞിരിക്കണം. മറ്റൊരു വീട്ടിലേക് കേറി ചെല്ലാൻ ഉള്ളതല്ലേ ”
ഓഹ് ഈ വാചകം അമ്മടെ സ്ഥിരം ഉള്ള ഡയലോഗ് ആണ്. ഈ പ്രായത്തിൽ ഉള്ള എല്ലാർക്കും പെൺകുട്ടികളെ കാണുമ്പോൾ ഇത് മാത്രേ പറയാൻ ഉള്ളോ ആവോ….?
“എനിക്ക് സുമ ചേച്ചി പാചകം പഠിപ്പിച്ചു തരോ..?
“അതിനു എന്താ സന്തോഷം ഉള്ളു. രാഖി മോൾക്ക് പാചകം പഠിപ്പിച്ചു കൊടുത്ത് എന്ന് എനിക്ക് പറയാലോ ”
സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് പറഞ്ഞു
ഭക്ഷണം കഴിച്ചിട്ട് ഞാൻ ഉറങ്ങാൻ പോയി. എനിക്ക് ഒട്ടും ഉറക്കം വരുന്നുണ്ടായില്ലാ. ഞാൻ എഴുനേറ്റു…  അലമാരയിൽ നിന്നും അച്ഛന്റെ പഴയ പുസ്തകങ്ങൾ എടുത്തു. ഇംഗ്ലീഷും മലയാളവും ഒക്കെ ഉണ്ട്… അതിനിടയിൽ ഒരു ഡയറി കിട്ടി…. ആദ്യത്തെ പേജിൽ അച്ഛന്റെ പേരും വില്സവവും കൂടെ ഒരു കൊച്ചു റോസാപൂവിന്റെ ചിത്രവും….  അകത്തുള്ള പേജിൽ എല്ലാം അന്നന്നത്തെ കാര്യങ്ങൾ…. ഞാൻ ഓരോന്നായി വായിച്ചു കൊണ്ടിരുന്നു അതിൽ ഉള്ള എല്ലാ താളുകളിലും ആവർത്തിച്ച് വരുന്ന ഒരേ ഒരു പേര് ജയശ്രീ… ജയശ്രീ.അവരുടെ ഓരോ പ്രണയനിമിഷങ്ങൾ അച്ഛൻ കുറിച്ച് വച്ചിരിക്കുന്നു. ബുക്കിന്റെ ഇടയിൽ നിന്നും ഒരു മങ്ങിയ ഫോട്ടോ കിട്ടി. സുന്ദരി ആയ ഒരു പെൺകുട്ടി. രണ്ടു വശവും മുടി പിന്നിയിട്ട്, നെറ്റിയിൽ ഒരു ചെറിയ വട്ട പൊട്ടും നെറ്റിയിൽ ചന്ദനവും തൊട്ട്,ചിരിച്ചിരിക്കുന്നു… മറ്റാരാവാൻ എന്റെ അമ്മ തന്നെ. അമ്മയുടെ പഴയ ഒരു ഫോട്ടോ ആണ് അത്. അച്ഛന് പണ്ട് കൊടുത്തതാവും…

ഞാൻ ഫോട്ടോ കൈയിൽ എടുത്തു തിരിച്ചും മറിച്ചും നോക്കി അതിന്റെ പിന്നിൽ എന്തോ എഴുതിയിരിക്കുന്നു. “എന്റെ പ്രിയപ്പെട്ട രവിയേട്ടന് ”

“എന്റെ അമ്മേ വല്ലാത്തൊരു റൊമാൻസ് തന്നെ ”

ഞാൻ ഓരോ പുസ്തകങ്ങൾ നോക്കി കൊണ്ടിരുന്നു. പുറത്ത് നല്ല തണുപ്പുണ്ട്. അകലെ വയലിൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു.. മാവിന്റെ ഇടയിലൂടെ നക്ഷത്രങ്ങൾക് നടുവിൽ രാത്രിയിലെ വെളിച്ചത്തിനു വേണ്ടി ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. പതിയെ ഞാൻ പുതച്ചു മൂടി കിടക്കാൻ തുടങ്ങി….  ശെരിക്കും എനിക്ക് ഈ മുറി ഒത്തിരി ഇഷ്ടമായി.നാളെ രാവിലെ തനിയെ എഴുന്നേൽക്കണം അച്ഛമ്മയ്ക് മുകളിലേക്കൊന്നും കയറാൻ പറ്റില്ല. കാലിനു വയ്യാണ്ട് ഇരിക്കുന്നതല്ലേ. പിന്നെ സുമ ചേച്ചിക്ക് അടുക്കളയിൽ ജോലി ഉണ്ടാകുമല്ലോ.അതെ അലാറം വയ്ക്കാം. ഞാൻ ഫോൺ എടുത്ത് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.

***************************

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025