Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 5

“നീ ഉദ്ദേശിക്കുന്നെ ഋഷീം അയാടെ അച്ഛന്റെ കൂടെ നിന്ന് നമുക്കെതിരെ കളിക്കുവാ എന്നാണോ ശ്യാമേ?”

സന്ധ്യ തിരക്കി.

“അങ്ങനെ ആണേല്‍ അവന്‍ എന്തിനാ ലീനാന്‍റ്റിയെ ഉന്തി മാറ്റി രക്ഷപ്പെടുത്തിയേ? എന്തിനാ അവന്‍ വെടിയേറ്റെ?”

ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല.

“ഒന്ന് ഉറപ്പാ!”

എല്ലാവരും നിശബ്ദരായപ്പോള്‍ ഡെന്നീസ് പറഞ്ഞു.

“പപ്പാടേം രാജീവ്‌ അങ്കിളിന്റേം മരണം ഋഷീടെ അച്ഛന്‍ ഉണ്ടാക്കിയതാ. എന്നിട്ട് അയാളിപ്പം നമുക്കെതിരെ വരുവാ. അത് പക്ഷെ ഋഷിക്ക് അറീത്തില്ല. രണ്ടു കാര്യങ്ങള്‍ നമുക്ക് ഇപ്പം ഡിസ്ക്കസ് ചെയ്യണം. എന്തിനാ മേനോന്‍ നമുക്ക് എതിരെ ഇപ്പം വരുന്നേ? അയാള് നമ്മളെ എന്തിനാ പേടിക്കുന്നെ? രണ്ട്. പപ്പായേം രാജീവ് അങ്കിളിനേം ഇല്ലാതാക്കിയ അയാളെ നമുക്ക് എന്താ ചെയ്യണ്ടേ?”

“കൊല്ലണം!”

എല്ലാവരും ദൃഡമായ ആ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി. ലീനയാണ് അത് പറഞ്ഞത്.

“ലീനെ!”

സംഗീത ശബ്ദമുയര്‍ത്തി.

“എന്നതാ നീയീ പറയുന്നേ?”

“കൊല്ലണം! ഇഞ്ചിച്ചായി കൊല്ലണം! അച്ചായനും രാജീവേട്ടനും എന്ത് തെറ്റാടീ ചെയ്തെ? ചോരേം വിയര്‍പ്പും കൊടുത്ത് അയാടെ കമ്പനി വലുതാക്കീതോ? നിന്നേം എന്നേം പിള്ളേരേം ഒക്കെ പൊന്ന് പോലെ നോക്കീതോ? എന്നിട്ട്? അയാളെന്നാ ചെയ്തെ? കൊന്നു കളഞ്ഞില്ലേ?…”

കരയുന്നുണ്ടെങ്കിലും അവളുടെ ശബ്ദത്തില്‍ രൌദ്രഭാവം നിറഞ്ഞിരുന്നു.

“അയാടെ മകനാ ഋഷി എന്ന് അറിഞ്ഞില്ല ഞാന്‍…”

ലീന തുടര്‍ന്നു.

“അറിഞ്ഞാരുന്നേല്‍ വീട്ടില്‍ കേറ്റില്ലാരുന്നു ഞാന്‍. അയാടെ മൊത്തം കുടുമ്പോം ചത്ത് മണ്ണടിഞ്ഞ് പോകുന്നത് കാണാനാ ഞാന്‍ ജീവിച്ചിരിക്കുന്നേന്ന്‍ ഞാന്‍ മുമ്പ് നിന്നോട് പറഞ്ഞിട്ടില്ലേ? അത് ഞാന്‍ ചുമ്മാ ജോക്കോ ഫിലിം ഡയലോഗോ പറഞ്ഞതാണ് എന്നാണോ നീ വിചാരിച്ചേ! കിട്ടട്ടെ എനിക്ക് ഒരു ചാന്‍സ്…! എപ്പഴേലും വരും അയാള് എന്‍റെ കയ്യി…!”

“ലീനെ!”

സംഗീത ശബ്ദമുയര്‍ത്തി.

സംഗീതയുടെ ശബ്ദത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞ് എല്ലാവരും അവളെ നോക്കി.

“എന്താടീ?”

ശബ്ദത്തിലെ ഉയര്‍ച്ച ഒട്ടും കുറയ്ക്കാതെ തന്നെ ലീന ചോദിച്ചു.

“നിന്നോട് ഞാന്‍ പല തവണ പറഞ്ഞു, പ്രതികാരം നമ്മുടെ കാര്യമല്ല എന്ന്! ദൈവം ഉണ്ട്, നമ്മുടെ കണ്ണീരു കാണാന്‍! ദൈവം ചോദിച്ചോളും!”

“ദൈവം…!’

ലീന പിറുപിറുത്തു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025