“പോലീസിനെ അറിയ്ക്കണ്ടേ?”
ലീന ചോദിച്ചു.
“വേണം!”
ഇര്‍ഫാന്‍ പറഞ്ഞു.
“ലോ കോളേജില്‍ ഇതുവരെ പോകാത്ത ഏത് മണ്ടന്‍ ജഡ്ജിക്കും കണ്ണും അടച്ച് തൂക്ക് കയര്‍ വിധിക്കാന്‍ പാകത്തിലുള്ള ക്രൈം അയാള് ചെയ്തിട്ടുണ്ട്…മീഡിയയുടെ മുമ്പില്‍ വെച്ചാണ് അയാള്‍ ചാടിപ്പോയത്. മീഡിയ തന്നെ സാക്ഷി…പിന്നെ രേഷ്മയെ പൊക്കി…അവളുടെ കയ്യിലാണ് മേനോന്‍ സര്‍വ്വ തെളിവും സൂക്ഷിച്ചിരുന്നത്…അതടക്കം..മാത്രമല്ല കുറെ മണിലോണ്ടറിങ്ങും മറ്റ് അധോലോക പ്രവര്‍ത്തനോം ഒക്കെയായി കൊറേ കാലമായി പോലീസ് അയാടെ പിറകെ തന്നെയുണ്ട്…ഇവനെ പൂട്ടാന്‍ വേണ്ടി നടക്കുവാരുന്നു പോലീസ് ….ഇവനും രേഷ്മേം കൂടി എത്ര പെമ്പിള്ളേരുടെ ലൈഫാ കുട്ടിച്ചോറാക്കിയിരിക്കുന്നെന്ന് വല്ല പിടീം ഒണ്ടോ? സിറിയേക്കും ഇസ്രയേലിലേക്കും ഒക്കെ നീളുന്ന സെക്സ് ട്രാഫിക്കിന്റെ കിംഗ് പിന്‍ ആണ് ഇയാളും രേഷ്മേം…”
ഇര്‍ഫാന്‍ നോക്കുമ്പോള്‍ ലീനയുടെ കണ്ണുകള്‍ സംഗീതയുടെ മുഖത്താണ്.
അതില്‍ നിറയെ കൃതജ്ഞതയും സ്നേഹവും.
“എന്താടി?”
അത് കണ്ട് സംഗീത വാത്സല്യത്തോടെ ചോദിച്ചു.
“എന്നാലും മോളെ….”
ലീന പറഞ്ഞു.
“നീ ഞാനറിയാതെ അയാളെ പിടിക്കാന്‍…”
“അമ്മ മാത്രമല്ല…”
സന്ധ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാനും ഉണ്ട് ….”
ലീന വാത്സല്യത്തോടെ അവളുടെ തലമുടി തഴുകി.
“ഞാന്‍ എങ്ങനെ അയാളെ വകവരുത്താന്‍ ശ്രമിക്കതിരിക്കും ലീനെ?”
സംഗീത ചോദിച്ചു.
“നിന്‍റെ അച്ചായനും നീയും ഉള്ളത് കൊണ്ടുമാത്രം ജീവനോടെ ഇരിക്കുന്നയാളാണ് ഞാന്‍..അതിന് ഇത്രയൊന്നും ചെയ്താല്‍ പോര!”
“എടീ പിള്ളേര് എന്നാ വരാത്തെ?”
ലീന ചോദിച്ചു.
ആ നിമിഷം ഗേറ്റില്‍ ഒരു ഓട്ടോറിക്ഷാ വന്ന് നിന്നു.
അതില്‍ നിന്നും ശ്യാമും ഡെന്നീസും ചാടിയിറങ്ങി വീടിന് നേരെ തിടുക്കത്തില്‍ വരുന്നത് അവര്‍ കണ്ടു.
അവരെ കണ്ട് എല്ലാവരും എഴുന്നേറ്റു.
“ഇതെന്താ മമ്മി? എന്താ ഇങ്ങനെ?”
