Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു സിനിമാക്കഥ

“എന്നും രാത്രി എത്ര ആണുങ്ങള്‍ ഇവിടെ വരുമെന്നറിയുമോ? എല്ലാര്‍ക്കും എന്റെ ശരീരമാണ് നോട്ടം…അമ്മ ഇതുപോലെ ഇറങ്ങി പൊയ്ക്കളയും..വരുന്നവന്‍ എന്നെ എന്തും ചെയ്തോട്ടെ എന്നാണ് അമ്മയുടെ മനസ്സില്‍..നിങ്ങള്‍ മാത്രമാണ് ഈ രീതിയില്‍ എന്നോട് സംസാരിച്ചിട്ടുള്ള ഏക വ്യക്തി..ബാക്കി എല്ലാവരും കഴുകന്‍ ശവത്തിലേക്ക് നോക്കുന്നതുപോലെ ആണ് നോക്കുന്നത്..എന്റെ മുന്‍പില്‍ ആത്മഹത്യ മാത്രമാണ് അവേശേഷിക്കുന്ന ഏക വഴി…ഞാനത് ചെയ്യും…ചെയ്യും..” അവള്‍ കരച്ചില്‍ നിര്‍ത്തി കടുത്ത ഭാവത്തോടെ പറഞ്ഞു.

ഞാന്‍ ആലോചനയോടെ അവളെ നോക്കി. ഒരു നടിയെ തേടി വന്ന ഞാന്‍ ഇപ്പോള്‍ നടി ആകാതിരിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന പെണ്ണിനെ കണ്ടു ഞെട്ടി, ആരാധനയോടെ ഇരിക്കുകയായിരുന്നു. അവളെ ചെളിക്കുണ്ടില്‍ എറിഞ്ഞു പണം ഉണ്ടാക്കാന്‍ നടക്കുന്ന തള്ള! എന്റെ മനസ്‌ കലുഷിതമായി. എന്തൊരു നശിച്ച ലോകമാണ് ഇത്! കഷ്ടം…

എനിക്ക് പഴയ ഒരു കഥ ഓര്‍മ്മ വന്നു. ഒരിക്കല്‍ സൂര്യന്‍ ചോദിച്ചു, ഞാനൊരു ദിനം അവധി എടുക്കാന്‍ പോകുന്നു. നിങ്ങളില്‍ ആര്‍ എനിക്ക് പകരം ജോലി ചെയ്യും. സൂര്യന് പകരം സൂര്യന്‍ അല്ലാതെ വേറെ എന്തിനെങ്കിലും പറ്റുമോ? അതുകൊണ്ട് സകല ചരാചരങ്ങളും നിശബ്ദത പാലിച്ചു. പക്ഷെ ഒരു മിന്നാമിനുങ്ങ്‌ കൈ ഉയര്‍ത്തി.

“എന്നെക്കൊണ്ട് ആവുന്ന വിധം ഞാന്‍ ചെയ്യാം..”

ഇതായിരുന്നു അതിന്റെ മറുപടി. സൂര്യന്‍ അതുകേട്ട് പുഞ്ചിരിച്ചു.

ഇവിടെ, ഈ ലോകം മൊത്തം നന്നാക്കാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ ആ മിന്നാമിനുങ്ങ് പറഞ്ഞത് പോലെ നമ്മെക്കൊണ്ട് ആവുന്ന വിധത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റും. എന്റെ മുന്‍പില്‍ ആത്മഹത്യയുടെ വരമ്പില്‍ എത്തി നില്‍ക്കുന്ന  ഈ പെണ്‍കുട്ടിയെ എനിക്ക് വേണമെങ്കില്‍ അവഗണിച്ചിട്ടു പോകാം. ഈ ചെളിക്കുഴിയില്‍ അവള്‍ കിടന്നു നരകിക്കും..അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യും..അതുമല്ലെങ്കില്‍ അവള്‍ ഒരു തികഞ്ഞ അഭിസാരികയായി മാറും. പക്ഷെ ഇപ്പോള്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഒരു കാരണക്കാരന്‍ ഞാനും കൂടി ആയിരിക്കുമെന്ന് മാത്രം.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025