Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2

ഇവിടെയും ഒരാള് കല്യാണം അന്വേഷിച്ചിരിക്കുന്നുണ്ട് എന്ന് എന്നെ ചൂണ്ടിയുള്ള അവളുടെ പറച്ചിലിനപ്പുറത്തേക്ക് ഇനി ഒഫീഷ്യല്‍ പ്രൊപ്പോസലൊന്നും ആവശ്യമില്ലായിരുന്നു. അച്ഛനമ്മമാര്‍ ഒന്ന് ചൂളിയ പോലെ. അമ്മ വേഗം ചായയെടുക്കട്ടെ എന്ന് പറഞ്ഞ അകത്തേക്കു പോയി. ലക്ഷ്മിയും ആ വഴി പോയപ്പോള്‍ ഞാനും അച്ഛനും കൃഷികാര്യങ്ങളൊക്കെ സംസാരിച്ച് ഇരുന്നു.
അധികം വൈകാതെ വന്നു ചായ – ചായയും കൊണ്ട് മൃദുലയും. 

എന്‍റെ കൈയില്‍ തരുമ്പോളേക്ക് നാണം കൊണ്ട് അവള്‍ ചായ കളഞ്ഞില്ലെന്നേയുള്ളൂ. ഇവിടുത്തെ പ്രൊപ്പോസലൊക്കെ അകത്തെത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. ചായ നന്നായിരുന്നെന്ന് തോന്നുന്നു. എന്‍റെ ശ്രദ്ധ മൃദുലയിലായിരുന്നല്ലോ.
അങ്ങനെ അനൌദ്യോഗിക പെണ്ണുകാണലും കഴിഞ്ഞ് കല്യാണം ഏതാണ്ട് ഉറപ്പിച്ച പോലെയാണ് ഞങ്ങള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ലക്ഷ്മിയെപ്പോലൊരു പെണ്ണ് ബില്‍ഡപ്പ് കൊടുക്കാനുണ്ടെങ്കില്‍ അറയ്ക്കല്‍ ബീവിയെ വരെ ധൈര്യമായി കല്യാണമാലോചിക്കാം

“അപ്പൊ മറ്റന്നാള്‍ രാവിലെ കാണാം മൃദുല, സീ യൂ…” എന്ന് പറഞ്ഞ് ലക്ഷ്മി ഇറങ്ങി. ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നതു കണ്ടാണെന്നു തോന്നുന്നു മൃദുലയുടെ അമ്മ പറഞ്ഞു, “മോളേ, അവരെ യാത്രയാക്കിയിട്ട് വാ…”
അങ്ങനെ ലക്ഷ്മി മുന്പിലും ഞാന്‍ രണ്ടാമതും എന്‍റെ രണ്ടടി പുറകില്‍ മൃദുലയുമായി ഞങ്ങള്‍ പാടത്തിനരികിലൂടെ നടന്നു. വലതുവശത്ത് മരങ്ങളും വള്ളീപ്പടര്‍പ്പുകളും പടര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. ഞാന്‍ കഴിയാവുന്നതും മൃദുലയ്ക്കൊപ്പം ചുവടുവെച്ചുകൊണ്ട് അവളോട് സംസാരിക്കാന്‍ ശ്രമിച്ചു. “മൃദുല ഒന്നും പറഞ്ഞില്ല…”

ഇപ്പോള്‍ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ദൂരത്താണ് ഞങ്ങള്‍. ലക്ഷ്മി സന്ദര്‍ഭം അറിഞ്ഞ് ഒരുപാട് മുന്പില്‍ കാറിനടുത്തെത്തി എന്തോ ഫോണ്‍ വന്ന പോലെ എടുത്തു സംസാരിച്ചു കറങ്ങി നടക്കാന്‍ തുടങ്ങി. 5 മിനിറ്റ് എന്ന് കൈകൊണ്ട് കാണിച്ചു.

“ലക്ഷ്മി ഫോണ്‍ വെക്കാന്‍ ഒരുപാട് നേരമാവും. നമുക്കൊന്ന് നടന്നിട്ടു വരാം? ഈ മരക്കൂട്ടത്തിന്‍റെ അപ്പുറമൊക്കെ എന്താണ്? കാവ്? കുളം? ഒക്കെയുണ്ടോ? അല്ല ഈ കഥയിലും സിനിമയിലുമൊക്കെ അങ്ങനെയാണല്ലോ…”


മൃദുല മൃദുവായി ചിരിച്ചു. ഞാന്‍ മരക്കൂട്ടത്തിനിടയിലേക്ക് നടന്നപ്പോള്‍ അവളൂം കൂടെ വന്നു.
“ഹൊ എന്തായാലും ഒന്ന് ചിരിച്ച് കണ്ടല്ലോ തമ്പുരാട്ടി. അടിയന്‍റെ ജീവിതം ധന്യമായി!”
ഇത് കേട്ടതോടെ അവളുടെ മുഖം കൂടുതല്‍ വിടര്‍ന്ന് നാണം കലര്‍ന്ന പാല്‍പ്പുഞ്ചിരി പൊട്ടിവിടരാന്‍ തുടങ്ങി.
അവളാണെങ്കില്‍ അത് മറയ്ക്കാന്‍ കിടന്ന് പാടുപെടുന്നത് കണ്ട് എനിക്ക് ശരിക്കും ചിരി വന്നു.

“മൃദൂ…” ഞാന്‍ പെട്ടെന്ന് വിളിച്ചപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. വീടിനുപുറത്ത് ആരും അവളെ വിളിക്കുന്ന വിളി ആണെന്ന് തോന്നുന്നില്ല അത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025