Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലവ് സ്റ്റോറി 2

നീ ആരാ ഡീ… ഉണ്ണിയാർച്ചയോ… കയ്യില്പിടിച്ചാൽ അടിക്കും പോലും… പെണ്ണായാലേ അടങ്ങിയൊതുങ്ങി ജീവിച്ചോണം… ആണുങ്ങളുടെ നേരെ കയ്യും കൊണ്ട് വന്നാൽ വിവരം അറിയും… ഞാൻ കുറച്ചു കട്ടിയിൽ അടികിട്ടിയ ദേഷ്യം തീർക്കാൻ പറഞ്ഞു…

…..”കയ്യിൽ പിടിച്ചാ ഇനിയും അടിക്കും.. ചെരുപ്പൂരി അടിക്കും… നീ ആരാ എന്നെ പിടിക്കാൻ… “അവളും ഗൗരവം കുറച്ചില്ല…

പോടീ പുല്ലേ…. എന്നും പറഞ് ഞാൻ ബൈക്കിൽ കയറി വേഗം വിട്ടു…

ഇവള് വെറും കാന്താരിയല്ല… ആണായിട്ട് ജനിക്കാൻ നിന്നതാ… അവസാന നിമിഷത്തിൽ പടച്ചോൻ പെണ്ണാക്കിയതാ എന്ന തോന്നുന്നേ… എന്തുപറഞ്ഞാലും തർക്കുത്തരം…. അവളോട് സംസാരിക്കാൻ പോകും വരെ അവളായിരുന്നു തെറ്റുകാരി.. സംസാരിച്ചപ്പോ ഞാൻ കയ്യിൽകേറി പിടിച്ചതായി തെറ്റ്… രാത്രി കിടന്ന് ആലോചിച്ചപ്പോ. അവള് പറഞ്ഞതും ശെരി തന്നെയല്ലേ… ഒരു പെണ്ണിന്റെ കയ്യിൽകേറി പിടിക്കാൻ പാടുണ്ടോ… ഞാൻ ചെയ്തത് ശെരിയായില്ല എന്നൊക്കെ തോന്നി….

പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി അവള് ബസ് കയറുന്ന സ്റ്റാൻഡിൽ കാത്തുനിന്നു… അവള് വന്നതും ബസ് വന്നതും ഒപ്പം… അവളുടെ പിറകെ ഞാനും ബസിൽ കയറി.. എന്നെ അവൾക് കാണാവുന്ന രീതിയിൽ തന്നെ നിന്നു… കണ്ണുകൾ തമ്മിൽ കോർത്തെങ്കിലും ആ ചുണ്ടിലൊരു ചിരി വിടർന്നില്ല… ഞാൻ അവളെത്തന്നെ നോക്കി നിന്നു… കോളേജിന്റെ മുമ്പിൽ ഇറങ്ങുന്നതുവരെ കണ്ണെടുക്കാതെ നോക്കിയെങ്കിലും  കമ്പികുട്ടന്‍.നെറ്റ് ഒന്നും മിണ്ടിയില്ല… അവളിറങ്ങിയപ്പോ ഞാനും ഇറങ്ങി…കോളേജിന്റെ ഗേറ്റ് വരെ പിന്തുടർന്നെങ്കിലും തിരിഞ്ഞുനോക്കാതെ അവള് പോയി…. തിരിച്ചു ബസ് കയറി ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി… വൈകുന്നേരം കോളേജ് വിടുന്ന സമയത്തു കോളേജിന്റെ മുമ്പിൽ പോയി അവളെ കാത്തുനിന്നു.. കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് വരുന്ന ഷാനുവിന്റെ ചിരിക്കൊരു പ്രത്യേക സൗന്ദര്യം തന്നെയാ… എന്നോടിതുപോലെ എന്നാണാവോ മിണ്ടുന്നേ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025