Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പെരുമഴയത്ത്

അമ്മായി മൈക്കിലിനോട് “എടാ നമുക് എന്നാ പിന്നെ ഇനി ടൗണിൽ പോയി നല്ല ഊണ് കഴിക്കാം. ഇനി വീട്ടിൽ ചെന്നിട്ട് ഉണ്ടാക്കാൻ ഒന്നും നിക്കണ്ട.” എന്നാ ശെരി എല്ലാവരും കയറു മൈക്കിൾ പറഞ്ഞു. അന്നേരത്തെക്കും മഴ തുടങ്ങി. നല്ല ചിമിട്ടൻ മഴ. ടോണി സ്കൂട്ടറിനാണ് വന്നത്. നിങ്ങൾ വിട്ടോ ഞാൻ പിറകെ വന്നോളാം എന്റെ കയ്യിൽ റൈൻകൊട്ട് ഉണ്ടല്ലോ ടോണി അവരോടു പറഞ്ഞു. നീ എന്തിനാ പിറകെ വരുന്നത്, മഴ കണ്ടില്ലേ നീ കൂടെ കേറടാ അമ്മ റാണി അവനോടു പറഞ്ഞു. ഒരെണ്ണം വലിച്ചു ഒരു ചായയും കുടിക്കാമല്ലോ എന്നോർത്താണ് ടോണി അങ്ങനെ പറഞ്ഞത്. എന്നിട്ട് പയ്യെ കോട്ട് ഇട്ട് പോയാൽ മതിയല്ലോ. ഒരു 10 കിലോമീറ്റർ പോയാൽ മതി ടൗണിലേക്ക്. നിങ്ങൾ പൊയ്ക്കൊന്നേ ടോണി അവരോട് പറഞ്ഞു. സ്കൂട്ടർ എടുക്കാൻ പിന്നെയും ഈ വഴി പിന്നെ വരണ്ടേ.

അഹ് എന്നാൽ ശെരി എന്നും പറഞ്ഞു മൈക്കിൾ ജീപ്പ് വിട്ടു. ടോണി പതിയെ അടുത്ത് കണ്ട ചായ കടയിൽ കെയറി ഒരു പാക്കറ്റ് ഗോൾഡും ഒരു തീപ്പെട്ടിയും വാങ്ങി. ഒരു ചായയും പഴംപൊരിയും കഴിച്ചു. അവധി ദിവസം അല്ലാത്തതുകൊണ്ട് അധികം ആളൊന്നും ഇല്ല. പിന്നെ 2 മൂന്നു ദിവസം ആയിട്ട് വിട്ടു വിട്ടു പെയ്യുന്ന നല്ല മഴയും. ആള് കുറവാല്ലേ ചേട്ടാ.. ടോണി കടക്കാരനോട് ചോദിച്ചു. മഴയല്ലേ മോനെ, ഓണം അവധി ഒക്കെ തുടങ്ങിയാൽ ആള് വരും കടക്കാരൻ അവനോടു പറഞ്ഞു. അവർ ഒരു 10 മിനിറ്റ് ആയി കാണും പോയിട്ട്. എന്നാൽ പിന്നെ പോയേക്കാം ടോണി മനസ്സിൽ പറഞ്ഞിട്ട് സ്കൂട്ടറിന്റെ സീറ്റ് പൊക്കി കോട്ടിനായി തപ്പി. മയിര് കൊട്ട് ഇല്ലല്ലോ..

ഞാൻ പെട്ടല്ലോ ദൈവമേ. ടോണി നെടുവീർപ്പ് ഇട്ടു. 2 ഉം കൽപ്പിച്ചു എന്നാൽ പിന്നെ നനഞ്ഞു പോയേക്കാം എന്നും കരുതി അവൻ വണ്ടി എടുത്തു. കുറച്ചങ്ങു ചെന്നപ്പോളേക്കും കിടുകാച്ചി മഴ. കയറി നിൽക്കാൻ ചെറിയ ഒരു ടാർപ്പ ടോണി കണ്ടു. അവൻ വണ്ടി നിർത്തി അവിടെ കെയറി നിന്ന്. ഇനി മുന്നോട്ട് പോയാൽ പെടും കാരണം കെയറി നിൽക്കാൻ സ്ഥലം ഇല്ല മുഴുവൻ റബ്ബർ തോട്ടങ്ങൾ ആണ് ഇരുവശത്തും. അവൻ കയ്യിൽ ഉള്ള ഗോൾഡും കത്തിച്ചു വലിക്കുവാൻ തുടങ്ങി. മഴ പയ്യെ ചാറൽ മാത്രം ആയി. പെട്ടെന്ന് ഒരു 200 എൻ എസ് പൾസർ അവിടെ വന്നു നിന്നു. അതിൽ നിന്നും ഒരു ആണും രണ്ട് പെൺകുട്ടികളും കൂടി ചാടി ഇറങ്ങി ടാർപ്പയിൽ കെയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025