Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തേപ്പ് കഥ 7

“എന്താ നിന്റെ തീരുമാനം ” വണ്ടിയിൽ വെച്ച് തന്നെ ഉമ്മി എന്നോട് ചോദിച്ചു….

“എന്ത് തീരുമാനം ” ഞാൻ തിരിച്ചു ചോദിച്ചു…

“ഫൈസലിന്റെ ഉമ്മ പറഞ്ഞ കാര്യം ഇല്ലേ.. അത് ”

“അത്…. നിങ്ങളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അത് ചെയ്തോ എനിക്ക് സമ്മതം ആണ് ” ഞാൻ പറഞ്ഞു… വാപ്പി ഇതൊക്കെ കേക്കുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല…

“അങ്ങനെ ആണേൽ നാളെ വിളിച്ചു പറഞ്ഞിട്ട് നമുക്ക് വ്യാഴാഴ്ച പോയി കാണാം… അപ്പൊ നിനക്ക് വെള്ളിയാഴ്ച അങ്ങ് വിവേകിന്റെ വീട്ടിൽ പോകാമല്ലോ ” ഉമ്മി പറഞ്ഞു…

“ഹ്മ്മ് ” ഞാൻ ഒന്ന് മൂളിയതേ ഉള്ളു… ഞങ്ങൾ പിന്നെ സംസാരിച്ചതെ ഇല്ല…

ഞാൻ വീട്ടിൽ എത്തി ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി… ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു ഉറങ്ങാൻ ആഗ്രഹം ഉണ്ടെങ്കിലും കണ്ണ് അടക്കുമ്പോൾ ജാസ്മിന്റെ മുഖം ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു… അത് മനസ്സിൽ വരാതെ ഇരിക്കാൻ ആയി ഞാൻ കുട്ടികാലത്തെ ഞാനും ആഫിയും കാണിച്ചുകൂട്ടിയ കുസൃതികൾ എല്ലാം ഓർത്തു.. ചിലത് ചിരിക്കാൻ ഉള്ളത് ആണേൽ ചിലത് അവൾ ഇപ്പൊ കൂടെ ഇല്ല എന്ന് ഉള്ളതിൽ വിഷമം ആകും… ഓരോന്ന് ആലോചിച്ച് ആലോചിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന് തുടങ്ങി… അവസാനം അത് വലിയ ഒരു കരച്ചിലിലേക്ക് എന്നെ കൊണ്ട് എത്തിച്ചു… കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു…

2 ദിവസത്തെ മുഴുവൻ ക്ഷീണവും തീർത്ത് ഞാൻ ഉറക്കം എഴുന്നേറ്റപ്പോൾ 11 മണി ആയി… ഞാൻ പല്ലൊക്കെ തേച്ചു താഴേക്ക് ചെന്നപ്പോൾ വാപ്പി പത്രം വായിക്കുന്നത്തെ ഉള്ളു…

“എഴുനേക്കാൻ താമസിച്ചോ വാപ്പി ” ഞാൻ വാപ്പിയോട് ചോദിച്ചു…

“അഹ്,ഇന്നാലേ ഓരോന്ന് പറഞ്ഞു ഇരുന്നു താമസിച്ചു… അതാ” വാപ്പി പറഞ്ഞു…
ഞാൻ അവിടെ നിന്ന് ഉമ്മിയുടെ അടുത്തേക്ക് പോയി… ഉമ്മി അവിടെ പണിയിൽ ആണ്… ഇഡലി ഉണ്ടാക്കുകയായിരുന്നു… ഞാനും ഉമ്മിടെ കൂടെ സഹായത്തിനായി നിന്നു… ഉമ്മിക്ക് പഴയ പോലെ ഒരു സന്ദോഷം ഇല്ല സ്പീഡ് ഇല്ല…

“നിനക്ക് ജാസ്മിനെ ഇഷ്ടമായിരുന്നു അല്ലെ ” പണിക്കിടയിൽ ഉമ്മി എന്നോട് ചോദിച്ചു…

“ഇഷ്ടമായിരുന്നു ആ ഇഷ്ടം തിരിച്ചും പ്രേധിക്ഷിച്ചു പക്ഷെ അത് കിട്ടിയില്ല ” ഞാൻ ഉമ്മിടെ മുഖത്ത് നോക്കാതെ പറഞ്ഞു…

“വിധിച്ചതല്ലേ കിട്ടുകയുള്ളു…” ഉമ്മി പറഞ്ഞു നിർത്തി… അത്കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു ഇരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025