Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 3

ഞാൻ അതൊക്കെ കേട്ടിരുന്നു…. എത്ര തന്ത്രപരമായാണ് അവൻ അവളെ പറ്റിച്ചു കൊണ്ടിരുന്നത്…. അവന്റെ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ഞാൻ തീരുമാനിച്ചു…

“മോളേ.. ആ കാര്യത്തിന് വേണ്ടിയാ ഞാനും നിന്നെ വിളിച്ചേ… രണ്ടാഴ്ച മുന്നേ അവൻ എന്നോട് കുറച്ചു പൈസ ചോദിച്ചിരുന്നു… അത് ശെരിയായിട്ടുണ്ട്…. അവൻ വരുമ്പോ ഒന്നിങ്ങോട്ട് വരാൻ പറയണേ നീ…”

“ശെരി ചേട്ടാ… ഇന്ന് വരില്ല… കുറച്ചു ദൂരെ ആണെന്ന പറഞ്ഞെ…. നാളെ വരുമ്പോ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടേക്കാം….”

“ശെരി മോളെ… നീ വെച്ചോ…”

ഫോൺ പോക്കറ്റിൽ ഇട്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചു വണ്ടി ഓടിച്ചു…. ഒരു ഐഡിയയും കിട്ടുന്നില്ല… അവസാനം സജിത്തിനെ പോയി കാണാൻ തീരുമാനിച്ചു…. കഴിഞ്ഞ 13 വർഷമായി അവനേ കണ്ടിട്ട്… പക്ഷേ… പഴയ തൊഴിലാളിയിൽ നിന്നും ഒരു കൊച്ച് മുതലാളിയാക്കിയിട്ടാണ് ഞാൻ അവനെ വിട്ട് പോന്നത്… അതും ഈ അറവാണിക്ക് വേണ്ടി….

സ്വയം ശപിച്ചു കൊണ്ട് വലിയൊരു ഗേറ്റിന്റെ മുന്നിൽ വണ്ടി കൊണ്ട് വന്നു നിർത്തി…. സെക്യൂരിറ്റി തല ഇട്ട് കൊണ്ട് “ആരാ എന്ത് വേണം” എന്ന് ചോദിച്ചു…

“ദിവകരേട്ടാ… ഞാൻ അനിലാ…”

ആളെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ പുള്ളി ഗേറ്റും തുറന്നു കുടയുമായി ഓടി വന്നു…

“മോനെ… നീ എവിടെ ആരുന്നെടാ… എത്ര വർഷായി കണ്ടിട്ട്… ഇപ്പൊ എന്താ ഇവിടെ….”

ഒറ്റ ശ്വാസത്തിൽ പുള്ളി എല്ലാം ചോദിച്ചു തീർത്തു… “എല്ലാം പതുക്കെ പറയാം ചേട്ടാ…. ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരട്ടെ…”

“ചെല്ല്…. വെള്ളമടി തുടങ്ങി കാണും അവൻ…”

ഇതും പറഞ്ഞു ഗേറ്റ് അടച്ചു… ഞാൻ വണ്ടി പുറത്തിട്ട് അകത്തേക്ക് നടന്നു…

അതി വിശാലമായ ഒരു വീട്… ഒന്നും മാറിയിട്ടില്ല…. ഞാൻ പോകുന്ന ദിവസം എങ്ങനെ ആരുന്നോ അത് പോലെ….

“ആരാ” എന്നും ചോദിച്ച് സജിത്ത് മുകളിലെ നിലയിൽ നിന്നും എത്തിനോക്കി…

“അനിൽ അളിയാ”… എന്നും വിളിച്ചു സ്റ്റെപ് ഇറങ്ങി ഓടി വന്നു കെട്ടിപ്പിടിച്ചു….” അളിയാ ഇരിക്കെടാ… എന്താ വന്നേ…”

“സജിത്തേ.. എനിക്കൊരു സഹായം വേണം…”

“അളിയാൻ എന്തുവാ ഈ പറയുന്നേ… എന്നെ ഇത്രേം ആക്കിയതേ നീയല്ലേ…. ആ നിനക്ക് എന്താ വേണ്ടേ… ക്യാഷ് വല്ലോം വേണോ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025