Kambikuttan Malayalam

Sex stories Kambikuttan kambikathakal

പല്ലുവേദന തന്ന ജീവിതം

നവ്യ :ഡാ, നമുക്ക് ഇന്ന് ഒരുമിച്ചു കുക്ക് ചെയ്യാം… ഞാൻ പൈനാപ്പിൾ വാങ്ങി വച്ചിട്ടുണ്ട് ,നീ പായസം ഉണ്ടാക്കണം…
ഞാൻ: OK, ഡൺ….
അങ്ങനെ ഞങ്ങൾ ചെറിയ സദ്യ ഉണ്ടാക്കി, പായസവും. ഞങ്ങൾ രണ്ടു പേരും കൂടിയായതു കൊണ്ട് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെ അത് കഴിഞ്ഞു റെസ്റ്റ് എടുക്കുമ്പോൾ…
നവ്യാ :നമുക്ക് ബിയറടിച്ചാലോ?
ഞാൻ: ഇവിടെ അടുത്ത് ബിവറേജ് ഉണ്ടോ?
നവ്യാ :സാധനം ഫ്രിഡ്ജിൽ ഉണ്ട്.
ഞാൻ :ആഹാ, അടിപൊളി… എന്നാൽ എടുക്ക്….
അവൾ പോയി 4 കാൻ ബിയർ എടുത്തു കൊണ്ടു വന്നു.
ഞാൻ: ഓഹോ…. അപ്പോൾ സ്റ്റോക്കാണല്ലേ?
നവ്യ : ഞാൻ എല്ലാ വീക്കെൻഡിലും ഓരോ കാൻ അടിക്കും… ചുമ്മാ ഇരുന്നു പാട്ട് കേൾക്കും, പാചക പരീക്ഷണം നടത്തും. സത്യം പറഞ്ഞാൽ ഞാൻ എന്റെ സ്വന്തം കമ്പനി എൻജോയ് ചെയ്യുകയായിരുന്നു, നിന്നെ ഫ്രണ്ടായി കിട്ടുന്നതു വരെ….
ഞാൻ: അതേതായാലും നന്നായി, ഇനി ഞാനുണ്ടല്ലോ കമ്പനിക്കു …..
ഞങ്ങൾ 2 കാൻ വീതം അടിച്ചു കഴിഞ്ഞപ്പോഴേക്കും, വിശക്കാൻ തുടങ്ങി. പിന്നെ ഞങ്ങൾ ഊണ് കഴിച്ചു.
അത് കഴിഞ്ഞ് പായസവും.
നവ്യ :ഇത്ര ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് കാലം കുറേയായി… ഇത്രയും നല്ലൊരു ദിവസം തന്നതിന്, നിന്റെ ഫ്രണ്ട് ഷിപ്പിന് എല്ലാത്തിനും നന്ദിയുണ്ടെടാ….
ഞാൻ: എനിക്കും അത് പോലെയാ… ഇന്നത്തെ ദിവസം എനിക്ക് മറക്കാൻ പറ്റാത്തതാണ്…..
അങ്ങനെ പിന്നെയും കുറേ സംസാരിച്ച് ഒരു 5 മണിയായപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി.
ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ദിവസം ചെല്ലും തോറും കൂടിക്കൂടി വന്നു. അതിനിടക്ക് അമ്മക്ക് പല്ലിനു പ്രശ്നം വന്നപ്പോൾ ഞാൻ നവ്യയെ കാണിച്ചു.അങ്ങനെ അവർ പരിചയപ്പെട്ടു. അവൾ രണ്ടു മൂന്നു തവണ എന്റെ വീട്ടിൽ വന്നു. ജിതിയുമായി അവൾ കമ്പനിയായി. എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു.
ഒരു ദിവസം രാത്രി 11.45 ന് നവ്യയുടെ കോൾ വന്നു.ഞാൻ കുറച്ച് പരിഭ്രമത്തോടെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.
ഞാൻ: ഹലോ, എന്താടീ… എന്തു പറ്റി?
നവ്യ :ഒന്നും പറ്റിയില്ല… കിടന്നിട്ടു ഉറക്കം വന്നില്ല. അതു കൊണ്ട് വിളിച്ചതാ….
ഞാൻ: ഹൊ ഞാൻ പേടിച്ചു പോയി…
നവ്യാ : എന്തിന്? ഇതും പറഞ്ഞ് അവൾ ചിരിച്ചു.
ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു.
പെട്ടെന്ന് അവൾ.
നവ്യ :ഡാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്…
ഞാൻ: ആ പറഞ്ഞോ….
നവ്യ :ഹാപ്പി ബർത്ത് ഡേ മൈ ഡിയർ….
ഞാൻ: അയ്യോ…. ഇന്നാണല്ലേ????Feb 12…..
താങ്ക് യൂ സോ മച്ച് മൈ ഡിയർ….
അതിനിടക്ക് ജിതിയുടെ കോൾ വരുന്നുണ്ട്… എന്റെ കസിന്റെയും…
നവ്യ :കുറേ കോൾ വരുന്നുണ്ടല്ലോ…. ഞാൻ കട്ടു ചെയ്തു കുറച്ചു കഴിഞ്ഞ് വിളിക്കാം…. എനിക്ക് തന്നെ ആദ്യം വിഷ് ചെയ്യണം എന്നുണ്ടായിരുന്നു…. അതാ നേരത്തെ വിളിച്ചത്….
ഞാൻ: താങ്ക്സ് എ ലോട്ട് ഡീ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025