Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാമൃതം

അയാളുടെ കണ്ണുകള്‍ ആദ്യമായി പതിഞ്ഞത് നല്ല നനവുണ്ടായിരുന്ന, ലേശം മലര്‍ന്ന അവളുടെ കീഴ്ച്ചുണ്ടിലാണ്. ചുണ്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കാതെ തെല്ല് അകന്നാണ് അവന്‍ ഇരിക്കുന്നത്. കരിയെഴുതിയ പിടയ്ക്കുന്ന കണ്ണുകള്‍. തുടുത്ത കവിളുകളും ലേശം നീണ്ട മൂക്കുമുള്ള അവളുടെ വയര്‍ ഏറെക്കുറെ നഗ്നമായിരുന്നു. അയാളെ കണ്ടപ്പോള്‍ അവള്‍ വേഗം തന്നെ സാരി നീക്കിയിട്ട്‌ വയറു മറച്ചു. പിന്നെ ബഹുമാനാര്‍ത്ഥം എഴുന്നേറ്റു. എഴുന്നേറ്റപ്പോള്‍ ആണ് ലോനപ്പന്‍ അവളുടെ ശരീരവടിവ് ശരിക്കും കണ്ടത്. പെണ്ണ് ഒരു അസാധ്യ ഉരുപ്പടിയാണ് എന്നറിഞ്ഞ അയാള്‍ അല്‍പ്പം മുന്‍പ് സ്വയംഭോഗം ചെയ്ത് വെള്ളം കളഞ്ഞതായിരുന്നു എങ്കിലും, തന്റെ കുട്ടന്‍ ഉണര്‍ന്നത് അറിഞ്ഞു. അവള്‍ എഴുന്നേറ്റ് നിന്നതോടെ ലോനപ്പന്റെ മെമ്മറി ക്ലിക്ക് ചെയ്തു. ഹോ..തന്റെ ഒരു ഓര്‍മ്മയെ! അതെ ഇവളെ താന്‍ കണ്ടിട്ടുള്ളത് ജീവിതത്തിലല്ല സിനിമയിലാണ്. ഒട്ടുമിക്ക തുണ്ടുപടങ്ങളും പലതവണ കണ്ടിട്ടുള്ള ലോനപ്പന് കാണാന്‍ കൊള്ളാവുന്ന എല്ലാ നടിമാരുടെയും മുഖവും ശരീരവും കാണാപ്പാഠമാണ്. അതില്‍ അയാളെ വളരെ ആകര്‍ഷിച്ച ഒരു നടിയുടെ ഫോട്ടോ കോപ്പിയാണ് ഈ ഇരിക്കുന്ന പെണ്ണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ലയനം എന്ന സിനിമയില്‍ സില്‍ക്കിന്റെ അനുജത്തിയായി അഭിനയിച്ച നടിയെ ആണ് അയാള്‍ ഓര്‍ത്തെടുത്തത്‌. അവളും ഇവളും തമ്മിലുള്ള പ്രകടമായ വ്യത്യാസം കീഴ്ച്ചുണ്ടിനും മുലകള്‍ക്കുമാണ്. ഇവളുടെ ചുണ്ട് ലേശം മലര്‍ന്നതും മുലകള്‍ അസാമാന്യ മുഴുപ്പുള്ളവയുമാണ്‌.

“ങാ ഇത് എന്റെ അമ്മേടെ ചെട്ടത്തീടെ മോള് കുഞ്ഞമ്മേം മരുമോളുമാ ഇച്ചായാ..നിങ്ങളിവരെ കണ്ടിട്ടില്ലല്ലോ..”

ക്ലാര ഭര്‍ത്താവിനെ കണ്ടപ്പോള്‍ വിരുന്നുകാരെ പരിചയപ്പെടുത്തി. ലോനപ്പന്റെ കഴുകന്‍ കണ്ണുകള്‍ തന്റെ ശരീരം കൊത്തി വലിക്കുന്നത് കണ്ട പെണ്ണ് നാണത്തോടെ മുഖം കുനിച്ചു.

“എങ്ങനെ അറിയാനാ..നമ്മള്‍ ഈയിടെ അല്ലെ ഇങ്ങോട്ട് താമസമായത്”

ലോനപ്പന്‍ പെണ്ണിനെത്തന്നെ നോക്കി സോഫയിലേക്ക് തന്റെ പൃഷ്ടം വച്ചുകൊണ്ട് പറഞ്ഞു.

“ഇരിക്ക് കൊച്ചെ..എന്നതാ നിന്റെ പേര്?”

അയാള്‍ അവളുടെ ബ്ലൌസില്‍ നിന്നും പുറത്തേക്ക് ചാടാന്‍ വെമ്പി നിന്നിരുന്ന ഒതുങ്ങാത്ത മുലകളിലേക്ക് ആര്‍ത്തിയോടെ നോക്കി ചോദിച്ചു.

“ആനി..” തള്ളയാണ് മറുപടി നല്‍കിയത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025