Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും 3

തോന്നിത്തുടങ്ങിയോ എന്ന് എനിക്ക് തന്നെ സംശയം തോന്നി. അല്ലെങ്കിൽ എന്തിനാണ് ആ ഗായത്രിയും ആരതിയും വീണയും അവന്റെ തോളിൽ കയ്യിട്ടു നടന്നു വന്നപ്പോൾ എനിക്ക് ഒരു കുശുമ്പ് തോന്നിയത്.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്ന് ഞാൻ ഉറങ്ങി പോയി. ഉറക്കത്തിൽ എന്നെ കാത്തിരുന്നത് ഒരു പേടിപ്പിക്കുന്ന സ്വപ്നമായിരുന്നു…………

🥱🥱🥱🛌🛌🛌 ആരും ഇല്ലാത്ത ഒരു സ്ഥലം. ഞാൻ അവിടെ ഒറ്റയ്ക്കാണ്. കണ്ടിട്ട് കോളേജിന്റെ പുറകു വശം പോലെയുണ്ട്. ഞാൻ ചുറ്റും നോക്കിയപ്പോൾ ആരുമില്ല. ഞാൻ വെറുതെ നടന്നു. ഇനിയിപ്പോ ക്ലാസ്സിൽ ആരെങ്കിലും ഉണ്ടെങ്കിലോ… ഞാൻ നോക്കിയപ്പോ ബെഞ്ചും ഡെസ്കും എല്ലാം കാലി. ഇതെന്താ ഇന്ന് കോളേജ് അവധി ആണോ. അതോ സമരം വല്ലതും ആണോ..

ഞാൻ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നേരെ ചെന്നത് ഒരു കാട് പോലെയുള്ള സ്ഥലം. കുറേ വള്ളിയും മരങ്ങളും ഒക്കെ ഉള്ള സ്ഥലം. അവിടെ ദൂരെ കുറേ ആനക്കൂട്ടങ്ങളെ കാണാം. എനിക്ക് നല്ല രസം തോന്നി. അവരുടെ തലകുലുക്കലും തുമ്പിക്കയുടെ ചലനവും ആട്ടവും കാണാൻ കൊതിയായി. അവരുടെ അടുത്തേക്ക് നടന്നു പോകാൻ തോന്നി പക്ഷെ മുന്നിൽ ഉള്ള നദി കടന്നാലേ അവിടെ എത്താൻ പറ്റു. അവിടെ ആണെങ്കിൽ വള്ളവും ബോട്ടും ഒന്നുമില്ലല്ലോ. നീന്തി പോകാം എന്ന് തന്നെ അങ്ങ് തീരുമാനിച്ചു. നീന്താൻ വേണ്ടി പുഴയിൽ ഇറങ്ങി. അപ്പോൾ നല്ല തണുപ്പാണ് വെള്ളത്തിന്. പുഴയിൽ ആണെങ്കിൽ നാലോ അഞ്ചോ ഹിപ്പോയും ഉണ്ടല്ലോ. ഞാൻ അവർക്ക് ടാറ്റ കൊടുത്തു പുഴ നീന്തി കയറി ചെന്നത് വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ.

അവിടെ ചായ കടയിൽ സ്ഥിരമായി ഇരിക്കുന്ന അപ്പൂപ്പൻ ഉണ്ട്. വേറെ ആരെയും കാണുന്നില്ല. ഒരു ഹർത്താൽ ദിവസം പോലെ ഉണ്ട്.

അപ്പൂപ്പൻ പക്ഷെ എന്നോട് എന്തോ ആംഗ്യം കാണിക്കുന്നുണ്ടല്ലോ. എന്നോട് അപ്പൂപ്പൻ ഓടാൻ പറയുകയാണല്ലോ. ഞാൻ നോക്കുമ്പോ കുറേ ആളുകൾ എന്നെ പിടിക്കാൻ വരുന്നു. ആരാ ഇവരൊക്കെ. ഞാൻ പേടിച്ച് ഓടി. എന്നെ പിടിക്കാൻ വന്നവർ എന്റെ പുറകെ ഓടി വരുവാ. ഞാൻ അമ്പലത്തിന്റെ ചുറ്റിലും ആണ് ഓടുന്നത്. അമ്പലത്തിന്റെ ഉള്ളിലേക്ക് ഓടി കയറിയാൽ രക്ഷപെട്ടു. അതിനിടയിൽ ഞാൻ തിരിഞ്ഞു നോക്കി. എന്നെ പിടിക്കാൻ വരുന്നവരുടെ കൂട്ടത്തിൽ സൂരജും ഉണ്ട്…… 😡😡😡.

ഞാൻ അമ്പലത്തിലേക്ക് ഓടിക്കയറി പക്ഷെ മതിലിൽ ഉരഞ്ഞ് എന്റെ കാൽ മുറിഞ്ഞു ഞാൻ അമ്പല തറയിൽ വീണുപോയി. ഭാഗ്യം പുറകെ വന്നവരെ ഒന്നും കാണുന്നില്ല. പക്ഷെ കാൽ മുറിഞ്ഞു ചോര വരുവാ. എനിക്ക് കരയാൻ തോന്നി. പക്ഷെ എന്റെ മുറിവിൽ ഒരു നനവ് തോന്നി. ഞാൻ നോക്കുമ്പോൾ പരമു. പരമു എന്റെ മുറിവിൽ മരുന്ന് വച്ചു തരികയാ. അവൻ സ്നേഹത്തോടെ എന്റെ കാലിൽ തലോടി. അവന്റെ മുഖത്ത് ചിരിയാണ്. എനിക്ക് കരച്ചിൽ വന്ന് പോയി. ഇവനെയാണല്ലോ ഞാൻ കളിയാക്കിയത് ഇത്ര നാൾ. പതിയെ പരമു എന്റെ കാലിൽ ഒരു ഉമ്മ തന്നു. ഞാൻ പുഞ്ചിരിച്ചു.

ഞാൻ അവന്റെ കവിളിൽ ഒന്ന് തൊടാൻ നോക്കി. പക്ഷെ പെട്ടെന്ന് അവൻ

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025