“ഇല്ല അല്ലേ? പോട്ട്… ആറേഴ് കൊല്ലം കഴിഞ്ഞോട്ടെ…. അവിടെം മുഖത്തും…. പിന്നെ……. ഒക്കെ……വരും… അത് വരെ ഒന്ന് തഞ്ചപ്പെട്…. ”
ഉമ്മ കളിയാക്കും…
അതിന് ശേഷം ഉമ്മയെ എന്റെ മടിയിൽ കിടത്തി ഞാനാണ് ഉമ്മയുടെ പുരികത്തിലെ അധിക രോമം, അധികമൊന്നും കാണില്ല, ഞാനാണ് എടുക്കുന്നത്……
ഇന്നും…
“ഉമ്മയ്ക്കെന്താ ജോലി? ”
പലരും ചോദിച്ചിട്ടുണ്ട്, പലവട്ടം…
പക്ഷെ, എനിക്ക് അറിയില്ലായിരുന്നു…
പക്ഷെ, ഒന്ന് മാത്രം എനിക്കറിയാമായിരുന്നു,
“എന്തോ… നല്ല ജോലിയാ….. കാരണം…. ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് ഒത്തിരി പീടിക പലഹാരങ്ങൾ കൊണ്ട് വരും, ഒപ്പം കളിപ്പാട്ടങ്ങളും. ”
എന്നും ജോലി കാണില്ല….
ചിലപ്പോൾ ദിവസവും കണ്ടെന്നും ഇരിക്കും…
“സലീമിന്റെ ഉമ്മയ്ക്ക് എവിടാ ജോലി? ”
“ആപ്പീസർ ആണെടാ… !”
അത് കേട്ട് എല്ലാരും ചിരിക്കും.
” എന്തിനാ അവർ ചിരിക്കുന്നത്? ”
എനിക്ക് മനസ്സിലായില്ല.
കളിയാക്കൽ കൂടി വന്നു….
ഒപ്പം അവരിൽ പലർക്കും എന്റെ കൂട്ട് വേണ്ടെന്നായി….
ഞാൻ ഉമ്മയോട് ചോദിക്കാൻ ഉറച്ചു,
“ഉമ്മയ്ക്കെന്താ ജോലി? ”
പതിവ് പോലെ ഞാൻ സ്കൂൾ വിട്ട് ചെന്നപ്പോൾ ഉമ്മ പലഹാരവുമായി കാത്തിരിപ്പുണ്ടായിരുന്നു..
ആഹാരത്തിന് മുന്നേ ഉമ്മ കുളിപ്പിക്കും, എന്നെ…
കുളിപ്പിക്കാൻ നേരത്തു ഞാൻ ചോദിച്ചു,
“ഉമ്മയ്ക്കെന്താ ജോലി? ”
