Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൈനാപ്പിള്‍ കേയ്ക്ക്

പെട്ടെന്ന് വീട്ടിലെ അദൃശ്യനായ അതിഥിയ്ക്ക് കണ്ണുകളും മുഖവും ശരീരവും വെച്ചു! ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യന്‍ അവളുടെയടുത്ത്, തൊട്ടടുത്ത്, മുട്ടിയുരുമ്മി നിന്നു. അയാള്‍ ഗേറ്റു തുറന്നതും ഉദ്യാനം ചുറ്റി നടന്ന് വന്ന്, കാളിംഗ് ബെല്ലില്‍ വിരലമര്‍ത്താതെ, കതകില്‍ മുട്ടി വിളിക്കാതെ എപ്പോഴാണ് അകത്ത് വന്നത്‌?
“ഒഹ്..ഡോക്റ്റര്‍..ഹാങ്ങ്…ഞാന്‍…”
അയാളുടെ ശബ്ദം തന്‍റെ ചെവിയുടെ മൃദുലതയില്‍ നിന്നിറങ്ങി, കഴുത്തിനെ, ചുമലിനെ, മുലകളെ, വയറിനെ…പിന്നെയും താഴേക്ക് തൊട്ടുതഴുകിയിറങ്ങുന്നു…
“ജാനകിക്ക് എന്നെ പേടിയാണോ?”
ചന്ദനത്തിന്‍റെ സുഗന്ധമുള്ള ശബ്ദത്തോടെ ഡോക്റ്റര്‍ ജോയല്‍ വീണ്ടും സംസാരിച്ചു.
“ഇല്ല…പേടി…അതിപ്പോ…പേടി എന്തിനാണ് സാര്‍?”
താന്‍ പുഞ്ചിരിക്കുന്നത് ജാനകി അറിയാതെ അറിഞ്ഞു.
കനവ് പെയ്തു തോരാത്തതെന്തേ എന്ന് ചോദിക്കുന്ന പ്രായത്തില്‍ ആണോ താന്‍ ജീവിക്കുന്നത്?
അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.
“ചുണ്ടിന് താഴെ മറുകുള്ള പെണ്ണുങ്ങള്‍ക്ക് എന്നെ പൊതുവേ പേടിയാണ്,”
അവള്‍ അയാളുടെ വാക്കുകള്‍ കേട്ടു.
ഗ്രീഷ്മ ഋതുവിന്‍റെ അന്ത്യത്തില്‍ ആദ്യ മഴനീര്‍ത്തുള്ളികള്‍ പൊള്ളുന്ന ഉടലില്‍ പതിഞ്ഞ അനുഭവം.
ജാനകി അറിയാതെ ചുണ്ടുകള്‍ കൊണ്ട് തന്‍റെ ചുണ്ടിന് താഴെയുള്ള മറുകില്‍ തൊട്ടു.
“അതെ അവിടെത്തന്നെ…ജാനകി ഇപ്പോള്‍ തൊടുന്ന ആ മറുക്…”
തുടര്‍ന്ന് മന്ത്രശുദ്ധിപോലെയുള്ള ശബ്ദത്തില്‍ അയാള്‍ ചിരിച്ചു.
“ഞാന്‍…”
തന്‍റെ ശബ്ദവും പൊള്ളുന്നത് ജാനകിയറിഞ്ഞു.
“ഞാന്‍ അവിടെ തൊട്ടു എന്ന്‍ സാര്‍ എങ്ങനെ…?”
അവള്‍ പെട്ടെന്ന് ചോദിച്ചു.
“അത് ഞാന്‍ ഒരു സൈക്ക്യാട്രിസ്റ്റ് അല്ലേ ജാനകി…യൂ ജസ്റ്റ് ഗസ് ഹൌ,”
ജാനകി ഒന്ന്‍ ഇളകിക്കിടന്നു.
“ചെറിയ ഒരു മാജിക് കൂടി,”
വീണ്ടും അയാള്‍ ശബ്ദമായി അവള്‍ക്ക് ചുറ്റും നിറഞ്ഞു.
അവള്‍ കാതോര്‍ത്തു.
“ജാനകീടെ ബോഡിയില്‍ ഇടത് വശത്ത് രണ്ട് മറുകുകളും വലത് വശത്ത് ഒരു മറുകും ഉണ്ട്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025