Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൈനാപ്പിള്‍ കേയ്ക്ക്

“മായേച്ചീ…”
“മോന്‍റെ വിഷമം പോയോ?”
“ഉവ്വ്…”
“ഇനി മായേച്ചി പോട്ടെ…”
“ഇനി വരുവോ?”
മായ ഉത്തരം പറഞ്ഞില്ല.
“പോണേന് മുമ്പ് മായേച്ചി കുട്ടന് ഒരൂട്ടം തിന്നാന്‍ തരാം…”
അവള്‍ സമീപത്ത് മേശപ്പുറത്ത് വെച്ചിരുന്ന ഒരു ചെപ്പ് തുറന്നു. അതില്‍ നിന്ന്‍ ചുവന്ന ഒരു പലഹാരമെടുത്തു.
“വായ്‌ തുറക്കൂ,”
മോഹനന്‍ വായ്‌ തുറന്നു.
മായ അത് അയാളുടെ വായില്‍ വെച്ചു.
“കഴിക്കൂ….പതിയെ …സാവധാനം…”
അവളുടെ നിര്‍ദ്ദേശം അയാള്‍ അനുസരിച്ചു. പലഹാരത്തിന്റെ അവസാന കണികയും ഉമിനീരില്‍ക്കുതിര്‍ന്നു അലിഞ്ഞിറങ്ങിയപ്പോള്‍ മോഹനന്‍റെ കണ്ണുകള്‍ അടഞ്ഞു.
അയാള്‍ കിടക്കയിലേക്ക് മറിഞ്ഞു.
പിന്നെ അയാള്‍ ദീര്‍ഘനിദ്രയിലേക്കിറങ്ങി.
മായ ഉടുപുടവകളെടുത്തണിഞ്ഞു.
അയാളെ അരുമയോടെ നോക്കിയതിന് ശേഷം മുറിവിട്ടിറങ്ങി.

വെളുപ്പിന് ഉറക്കമുണരുമ്പോള്‍ മോഹനന്‍ കിടക്കയില്‍ ജാനകിയെ പരതി. അടുക്കളയില്‍ നിന്ന്‍ ശബ്ദം കേട്ടപ്പോള്‍ അയാള്‍ പതിയെ എഴുന്നേറ്റു. പുറത്ത് ടാപ്പില്‍, തണുത്ത വെള്ളത്തില്‍ മുഖവും വായും കഴുകി മുഖമുയര്‍ത്തിയപ്പോള്‍ മുമ്പില്‍ ജാനകി നിക്കുന്നത് അയാള്‍ കണ്ടു.
“യ്യൊ ന്തിനാ ചേട്ടാ ഈ തണുപ്പത്ത് പച്ച വെള്ളത്തില്‍ മുഖം കഴുകീത്? ഞാന്‍ ചൂട് വെള്ളം ഉണ്ടാക്കുവല്ലാരുന്നോ?”
അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു.
“വേണ്ട പെണ്ണേ…”
അയാള്‍ അവളെ ചേര്‍ത്ത് പിടിച്ചു. ജാനകി ചുറ്റും നോക്കി. ഇല്ല ഭവാനിയുടെ മുറിയില്‍ വെട്ടമില്ല. ഈ അവധിക്കാലത്ത്‌ അവള്‍ വൈകിയേ ഉണരൂ.
“നീയിങ്ങനെ എപ്പഴും ചൂടായി നിക്കുവല്ലേ…അത് മതി…”
അയാളുടെ കൈ അവളുടെ മുലയെത്തേടിയെത്തി.
“ഇവടെ വെച്ചല്ല…”
അയാളുടെ മറ്റേക്കൈ നിതംബത്തില്‍ അമര്‍ന്നപ്പോള്‍ ജാനകി പറഞ്ഞു. അവള്‍ അയാളെ പിടിച്ച് കിടപ്പുമുറിയിലേക്ക് കയറ്റി. കതകടച്ചു കുറ്റിയിട്ടു. പിന്നെ അയാളുടെ നേരെ നോക്കി ചിരിച്ചു.
“ഇനി എന്നെ എന്ത് വേണേലും ചെയ്തോ,”
അവള്‍ പറഞ്ഞു.
“ഔട്ട്‌ഡോറില്‍ ഒന്നും പറ്റില്ല മോഹനേട്ടാ..മോളിപ്പം കൊച്ച് കുട്ടി ഒന്നുമല്ല….”
“പത്തൊന്‍പത് വര്‍ഷമായി നിന്നെ കാണുന്നു, ഞാന്‍ ജാനകി…”
അയാള്‍ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025