Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

മടക്കിവച്ച് അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെപോലെ അവൻ കിടന്ന് ഉറങ്ങുകയാണ്. അല്പനേരം തന്റെ പ്രിയപ്പെട്ടവന്റെ അടുത്ത് ഇരുന്ന് അവൻ ഉറങ്ങുന്നതും നോക്കി നിന്നു ഷി. അവസാനം അമലൂട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് വന്ന അമൽ ഷിൽനയുടെ നിർബന്ധത്തിന് വഴങ്ങി പ്രഭാത സവാരിക്ക് റെഡിയായി.

ഇന്നലെ പോയ അതേ വഴികളിലൂടെ അമലിന്റെ മുന്നിലായി ഷിൽന നടന്നു. ഇന്നലെ കണ്ട ഷിൽനയേ അല്ല ഇന്ന്. ഭയങ്കര ഉത്സാഹത്തോടെയും സന്തോഷത്തോടെയും ആണ് അവൾ ഇന്ന് എഴുന്നേറ്റ് വന്നത് തന്നെ. ഇന്നലെ ഷിൽനയുടെ സ്നേഹം തിരിച്ചറിഞ്ഞ അമൽ ഇപ്പോഴാണ് അവളെയൊന്ന് ശരിക്കും നോക്കുന്നത്. പെണ്ണ് ഇത്രയും വളർന്നത് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവളുടെ പുറകെ അവൻ നടന്നു. കലുങ്ക് വരെ എത്തി അവിടെ ഇരിക്കുകയാണ് ഷിൽനയുടെ ലക്ഷ്യം. ഏട്ടനുമൊത്ത് എത്രതവണ വന്നാലും മടുക്കാത്ത ഒരു സ്ഥലമാണ് ഈ പാടവും, തോടും, കലുങ്കുമൊക്കെ.

: ഷി….. നീ ഒരു കാര്യം ശ്രദ്ധിച്ചോ.. ചേച്ചിയുമായി കുട്ടൻ അങ്ങനെ പെരുമാറാൻ എന്താണ് ശരിക്കും കാരണമെന്ന് അവളോട് ചോദിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ എന്നല്ലേ വിഷ്ണു പറഞ്ഞത്…. അങ്ങനെ ആണെങ്കിൽ നമുക്ക് അവളോട് ചോദിച്ചാലോ

: എന്റെ മുത്തേ…. നേരം പരപരാ വെളുക്കുന്നതേ ഉള്ളു…ചേച്ചി ഒന്ന് എഴുന്നേൽക്കട്ടെ…

: അത് മതി…. പക്ഷെ നമുക്ക് ചോദിക്കണം എന്തായാലും.

: ചോദിക്കാം…. വേറെ ഒരാൾക്ക് ചിലപ്പോ നമ്മളെ സഹായിക്കാൻ പറ്റും. എന്റെ അമ്മയ്ക്ക്. കാരണം ഏട്ടൻ എല്ലാ രഹസ്യങ്ങളും പറഞ്ഞിരുന്നത് അമ്മയോടാ..കൂടാതെ നിങ്ങൾ രണ്ടും ഏത് സമയത്തും ഒരുമിച്ച് ആയിരുന്നല്ലോ മംഗലാപുരത്ത് ഉണ്ടായത്. ഏട്ടൻ ഇന്നലെ ചോദിച്ചില്ലേ അവിടെവച്ച് ഏതെങ്കിലും പെണ്ണ് കേസിൽ പെട്ടിരുന്നോ എന്ന്… അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ അറിയാതിരിക്കില്ല
: എന്ന നീ തന്നെ എല്ലാം ചോദിച്ച് മനസിലാക്ക്…. എനിക്ക് എന്തോ അമ്മായിയെ ഫേസ് ചെയ്യാൻ ഒരു മടി.

: ഒന്ന് പോ എന്റെ ഏട്ടാ…. ഒരു മടിയും വേണ്ട. ഏട്ടൻ തന്നെ ചോദിച്ചാൽ മതി.
എന്റെ ഏട്ടാ.. ഈ വിഷയം നമുക്ക് ഇനി വീട്ടിൽ എത്തിയിട്ട് പറയാം.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025