ഹരി ഹേമന്തിനെ വിളിച്ചു. വാടാ… അമ്പലത്തിൽ പൂവ്വാം. നാളത്തെ പൂരം നടക്കാൻ പോണ സ്ഥലം കാണാം. നാളെ പൂഴി നുള്ളിയിട്ടാൽ വീഴൂല്ല. അത്രേം തെരക്കായിരിക്കും…സുമതിയും പ്രിയയും കൈവീശി.
അവർ കൈ കോർത്തു നടന്നു. അഞ്ചു മിനിറ്റ്… റൗണ്ടിലെത്താൻ. വടക്കുന്നാഥന്റെ മുന്നിലെ തേക്കിൻകാട് മൈതാനത്തിൽ ചുറ്റിക്കറങ്ങി. മെയ്മാസം. നല്ല ചൂട്. ഇട്ടിരുന്ന ടീഷർട്ട് പുറത്തൊട്ടിപ്പിടിച്ചു. പോണ്ടിയിലെ ചൂടിനെക്കാളും കുറവ്. എന്നാലും അവിടത്തെ കടൽക്കാറ്റില്ല. തെക്കേ ഗോപുരനടയിൽ എത്തിയപ്പോൾ പിന്നിൽ നിന്നുമൊരു വിളി.
ഹരീ… സ്വരത്തിൽ മധുരം. തിരിഞ്ഞു നോക്കി. സുന്ദരിയായ പെൺകുട്ടി. ഫുൾപാവാടയും ജാക്കറ്റും. നെഞ്ചിൽ തിങ്ങുന്ന കൊച്ചു കരിക്കുകൾ. ചുരുണ്ട മുടി. നെറ്റിയിൽ ഭസ്മം.
ഇങ്ങു വന്നേ. അവളവനെ വലിച്ച് വശത്തുള്ള തൂണിന്റെ മറവിലേക്കൊതുങ്ങി. അന്തംവിട്ട ഹേമന്തും പിൻതുടർന്നു. എടാ ഹരീ അമ്മേം ചേച്ചീം പൊറകിലുണ്ട്. അവൾ കിതച്ചു.
ഇതാരാടാ? അവളുടെ വിടർന്ന കണ്ണുകൾ ഹേമന്തിന്റെ നേർക്കുയർന്നു. ഹരി പരിചയപ്പെടുത്തി. ഉമ, ഹേമന്ത്… എടാ ഹേമന്തേ നീ ആ വാതിലീ ചെന്നു നോക്ക്. ഇവളെപ്പോലെയിരിക്കണ രണ്ടു പെണ്ണുങ്ങളെ കണ്ടാൽ ഒരു മിസ്സ് കോളടി. ആ പിന്നെ രണ്ടു കൊച്ചുങ്ങളും കാണും.
അന്തം വിട്ട ഹേമന്തിന് പ്രതികരിക്കാൻ പറ്റണതിനു മുന്നേ ഹരി ഉന്തിത്തള്ളി വിട്ടു. നിലാവത്തഴിച്ചു വിട്ട കോഴിയെപ്പോലെ അവൻ നിന്നു കറങ്ങി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഉള്ളിലേക്ക് നോക്കി. വടക്കുന്നാഥനെ തൊഴുതു മടങ്ങുന്ന ആണുങ്ങളും, പെണ്ണുങ്ങളും. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണെന്നു തോന്നി. ഇത്തിരി ദൂരെ നിന്നും രണ്ടു സ്ത്രീകൾ. ഒരു കുട്ടിയെ ഒക്കത്തുവെച്ച് ഒരമ്പതുകാരി. മറ്റതിന്റെ കൈക്കൽ പിടിച്ച് ഒരു മുപ്പതുവയസ്സു തോന്നിക്കുന്ന പെണ്ണ്. രണ്ടും സുന്ദരികൾ. എവിടെയോ കണ്ട പരിചയം തോന്നി. അവർ നടന്നടുത്തപ്പോഴാണ്കത്തിയത്. ഉമയുടെ ഛായ. ഹരിയെ വിളിച്ചു.
എന്താടാ? ഹരിയുടെ ക്ഷമയില്ലാത്ത സ്വരം. അവരെത്തിയെടാ… ഹേമന്ത് മുരണ്ടു.
ആ സുന്ദരികളുടെ കൊഴുത്ത ചന്തികൾ തുളുമ്പുന്നതും നോക്കി ഹേമന്ത് ഗോപുരനടയിൽ നിന്നു. വാടാ… ഹരിയുടെ കൈ ചുമലിൽ അമർന്നപ്പോൾ അവൻ ഞെട്ടിയുണർന്നു.
എന്താടാ ഇത്? ഹേമന്ത് ചിരിച്ചു. എത്ര ചുറ്റിക്കളിയാടാ നിനക്ക്?
എടാ… ഹരി ചിരിച്ചു. എന്നെങ്കിലും കെട്ടിയാൽ അതുമയായിരിക്കും. ഉമ… സാധാരണ അത്രയധികം സംസാരിക്കാത്ത ഹരി അന്ന് വാചാലനായി. ഇലഞ്ഞിത്തറമേളം നടക്കുന്ന തറയും കൂത്തമ്പലവും നടയടയ്ക്കുന്നതിനു മുമ്പ് വടക്കുന്നാഥന്റെ സങ്കല്പമായ ലിംഗത്തിന്റെ വെളിയിൽ നിന്നും കാണാൻ കഴിയുന്ന ഭാഗവുമെല്ലാം കാണുന്നതിന്റെയിടയിൽ അവൻ ഉമയെപ്പറ്റി പറഞ്ഞു.
