Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം 3

വെള്ളം വീണു അനുപമയുടെ മുടിയും ചുരിദാറും അല്പം നനഞ്ഞിരുന്നു ,ഹരിയും . അനുപമ ഷാളിന്റെ അറ്റം കൊണ്ട് കയ്കൾ ഉയർത്തി തല തുവർത്തുന്നത് ഹരി കൗതുകത്തോടെ നോക്കി നിന്നു .

അനുപമ എന്താ എന്ന ഭാവത്തിൽ കൺ പുരികങ്ങൾ ഉയർത്തിയപ്പോൾ ഹരി പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുംബിച്ചു . അനുപമ ഞെട്ടലോടെ നാല് പാടും നോക്കി ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി ആശ്വാസം കൊണ്ടു. ഹരി അതാലോചിച്ചു വണ്ടിയിൽ ഇരുന്നു കൊണ്ട് ചിരിക്കുന്നത് അനുപമ ശ്രദ്ധിച്ചു .

“എന്താ ഹരി വെറുതെ ഇരുന്നു ചിരിക്കൂന്നേ “ അനുപമ തല ചെരിച്ചു ഹരിയെ നോക്കി..

“ഏയ്..ഒന്നുമില്ല “ ഹരി ചിരി നിർത്താതെ തന്നെ ഒന്നുമില്ല എന്ന ഭാവത്തിൽ കയ്യും വീശി . പുറത്തു അപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ട് . കാര് ടൗണിലെ തിരക്കുകളിലേക്ക് എത്തി തുടങ്ങി . മഴ ഉണ്ടെങ്കിൽ കൂടി റോഡിൽ വാഹനങ്ങൾ ധാരാളം ഉണ്ട് . അല്പം ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു മഴയ്ക്ക് . സാമാന്യം വലിയൊരു റെസ്റ്റോറന്റിന്  മുന്പിലേക്കായി അനുപമ വണ്ടി ഓടിച്ചു കയറ്റി . മഴ ഉള്ളതിനാൽ ഹരി ഡോർ തുറന്നു ആദ്യം വണ്ടിയിൽ നിന്നും ഇറങ്ങി ഓടി , റെസ്റ്റോറന്റിന് മുന്നിലുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തെത്തി നിന്നു . അയാൾ ഹരിയെ നോക്കി ഒന്ന് ചിരിച്ചു വിഷ് ചെയ്തു .

അനുപമ വണ്ടിയിൽ നിന്നിറങ്ങി തലയിൽ ഒരു കൈത്തലം വെച്ചു ഹരിയുടെ അടുത്തേക്ക് ഓടി അടുത്തു .അനുപമ ചെറുതായി നനഞു . ഹരിയും . അനുവും ഹരിയും കൂടി റെസ്റ്റോറന്റിന് അകത്തേക്ക് കടന്നു . ഒരു മൂലയില് സ്ഥാനം പിടിച്ചു . വളരെ കുറച്ചു പേര് മാത്രമേ അവിടെ ഉള്ളു . പലരും കാമുകി -കാമുകന്മാർ ആണെന്ന് ഹരിക്കു തോന്നി .

അവർ ഇരിക്കുന്നതിന് വശങ്ങളിലുള്ള ചില്ലു ഗ്ലാസിന് അപ്പുറത്തു മഴ ചെറുതായി പെയ്യുന്നത് ഹരിയും അനുപമയും ശ്രദ്ദിച്ചു , എന്നിട്ട്  മുഖത്തോടു മുഖം നോക്കി .

“ഹരി എന്താ ആലോചിച്ചത് “ അനുപമ ഷാളുകൊണ്ട് കഴുത്തും മുഖവും തുടച്ചു കൊണ്ട് ഹരിയെ നോക്കി .

“ഏയ് ഒന്നുമില്ല , ഓരോന്ന് ആലോചിച്ചത” ഹരി പറഞ്ഞു . അപ്പോഴേക്കും വൈറ്റർ അവിടേക്കു വന്നു . അനുപമ ആണ് ഓർഡർ ചെയ്‍തത് രണ്ടു കോഫിയും സാൻവിച്ചും . അയാള് പോയ ഉടനെ അനുപമ സംസാരിച്ചു തുടങ്ങി . നനഞ്ഞ നെറ്റിത്തടത്തിൽ അനുപമയുടെ മുടിയിഴകൾ പറ്റി പിടിച്ചു മുന്നോട്ടു വീണു കിടക്കുന്നത് അവളെ സുന്ദരിയാക്കി മാറ്റിയിട്ടുണ്ടെന്നു ഹരി മനസ്സിലോർത്തു .

“വൈഫിന്റെ പേരെന്താ ഹരി “ അനുപമ മുന്പിലിരുന്ന ടേബിളിൻമേലേക്കു കൈമുട്ട് ഊന്നി താടിക്കു കൈകൊടുത്തു ഇരുന്നു .

“മീര ,..നേഴ്സ് ആണ് “ ഹരി മറുപടി നൽകി .

“നല്ല കുട്ടി ആയിരിക്കും അല്ലെ , ഹരിക്കു തെറ്റില്ല “ അനുപമ സ്വയം പറഞ്ഞെന്ന പോലെ ഹരിയെ നോക്കി .

അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി , എന്നിട്ട് ടേബിളിൽ പതിയെ താളം പിടിച്ചു . അല്പം കഴിഞ്ഞപ്പോൾ വൈറ്റർ വന്നു ഓർഡർ ചെയ്ത സാധനങ്ങൾ ടേബിളിൽ നിരത്തി വെച്ച് മടങ്ങി . അനു ഒരു കപ്പ് എടുത്തു ഹരിയുടെ നേരെ നീട്ടി . അയാളത് വാങ്ങി പതിയെ ചുണ്ടോടു ചേർത്ത് കുടിച്ചു തുടങ്ങി . അനുപമയും കുടിച്ചു കൊണ്ടിരിക്കെ ഇടം കണ്ണിട്ടു ഹരിയെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025