Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

””നോ… നോ…ഐ ആം നോട്ട് യുവർ യങർ ബ്രദർ !….ഐ ആം എൽഡർ !….ഒരു എൽഡർ ബ്രദർ ആയി കാണാനാണ് ആന്റി നിന്നോട് പറഞ്ഞതും എന്നെ ചുമതല ഏൽപ്പിച്ചതും !….സോ നിനക്ക് വേണമെങ്കിൽ എൻറെ പേര് വരെ വിളിയ്ക്കാം, അതിനപ്പുറം നോ ചാൻസ് !.മാത്രമല്ല , നീ എന്നെ വല്ല അനാവശ്യവും വിളിച്ചാൽ ….നിന്നെ തല്ലാനുള്ള അവകാശവും ആന്റി എനിയ്ക്കു തന്നിട്ടുണ്ട് ! ””

എന്നാൽ …അലീന ഇങ്ങനെ ”എടാ ”എന്ന് വിളിച്ചു , സ്വാതന്ത്ര്യത്തോടെ ഇടപെടുന്നതെല്ലാം അഭിയിൽ അനല്പമായ ആഹ്ളാദങ്ങൾക്ക് ഇട നൽകി .ലീന തിരിച്ചു ….ഗൗരവ രൂപേണ തമാശയിലൂടെ , പ്രകോപനം സൃഷ്‌ടിക്കാൻ എന്ന ഭാവത്തിൽ ….

””എന്നാൽ തല്ലേടാ ….തല്ലി നോക്കെടാ എന്നെ മരമാക്രീ !….എന്ന് പറഞ്ഞപ്പോൾ ….അലീനയിലെ ആ പുതിയ മാറ്റവും …നർമ്മവും ഗൗരവവും ഇടകലർത്തി ഉള്ള ഭാവപ്രകടനവും…കാലങ്ങളായി അഭിയ്ക്കുള്ളിൽ ഉറങ്ങി കിടന്ന , അവളോടുള്ള അടങ്ങാത്ത മോഹത്തെയും ഇഷ്‌ടത്തെയും ഒക്കെ ശതഗുണീഭവിപ്പിക്കുക ആയിരുന്നു ചെയ്തത് !. അത് ആ ഒരു നിമിഷം , സ്വയം മറന്ന് … സ്നേഹിക്കാനും അവൾക്കു മുന്നിൽ തന്നെ തന്നെ, സമർപ്പിക്കാൻ വേണ്ടിയിട്ടുള്ള അവൻറെ ഒരു അതിരു വിട്ട , നീക്കമായി !. പെട്ടെന്ന് ഒരു നിമിഷം!….

.നിയന്ത്രണം കൈവിട്ട അഭി , മുന്നോട്ടാഞ്ഞു ….””തല്ലില്ല !…പകരം , നിന്നെ ഇങ്ങനെ ””…….അവളുടെ കൈ രണ്ടിലും കടന്നുപിടിച്ചു , വലിച്ചു ചേർത്ത്…ചുംബിക്കാൻ .പോകുന്നതുപോലെ അഭിനയം കാണിച്ചു…പറഞ്ഞു,.”” കെട്ടിപ്പിടിച്ചു ഈ തക്കാളി കവിളുകൾ രണ്ടിലും ഒരുമ്മ വച്ചുതരും ! ””

ഒരു നിമിഷത്തിൽ…..എടുത്തുചാടി , അഭി അങ്ങനെ ചെയ്‌തെങ്കിലും…അടുത്ത നിമിഷം അലീനയുടെ മുഖത്തിന്റെ ഭാവവ്യത്യാസം കണ്ട് ഭയന്ന് …അത് വേണ്ടായിരുന്നു എന്നവന് തോന്നി . അവനിൽ കുറ്റബോധം ജനിയ്ക്കുമ്പോഴേയ്ക്കും ….അഭിയുടെ കൈകൾ ബലമായി പിടിച്ചു മാറ്റി , അവനെ തള്ളിനീക്കി ….പിറകിലേക്ക് ആഞ്ഞുകൊണ്ട് അവൾ വളരെ ക്രുദ്ധയായി അലറി !. അവളുടെ കൂവള കൺകളിൽ നിന്നും തീ പാറുന്നതവൻ കണ്ടു !.പുലിയെ പോലെ ചീറി കൊണ്ടവൾ പറഞ്ഞു .

””അഭി നീ എന്താടാ എന്നെ ചെയ്തത് ?…യൂ ചീപ്പ് !….സ്വന്തം സഹോദരിയെ പോലാ കാണുന്നത് എന്നൊക്കെ വീമ്പിളക്കിയിട്ട് …..ഇതായിരുന്നു നിൻറെ മനസ്സിലിരുപ്പ് !…അല്ലേ ?….എന്നിട്ട് എത്ര ഭംഗിയായിട്ടാ നീ എൻറെ മുൻപിൽ അഭിനയിച്ചത്കൊള്ളാം !..ഇഷ്‌ടപ്പെട്ടു !. ഇപ്പോൾ എങ്കിലും നിൻറെ തനിനിറം പുറത്തു വന്നല്ലോ , ?…ആട്ടിൻ തോലിട്ട ചെന്നായേ…”” അലീന ഭദ്രകാളിയെ പോലെ തുള്ളികൊണ്ട് തുടർന്നു ….”” നിൻറെ ഉള്ളിൽ ഇത്ര വിഷം ഉണ്ടായിരുന്നെങ്കിൽ ….നിനക്കതു ആന്റിയോട്‌ നേരിട്ട് പറഞ്ഞുകൂടായിരുന്നോ ?….എനിയ്‌ക്കൊപ്പം അടുത്തു കൂടി നടന്നിട്ട് …””

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025