Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

പച്ച പുൽമേടുകളിലൂടെ പരസ്പരം കൈ കോർത്തുപിടിച്ചു , ഇണയരയന്നങ്ങളായ് ആടിപ്പാടി നടന്നു !. കുറേനേരം അങ്ങനെ സൗന്ദര്യം ആസ്വദിച്ചു , പ്രണയത്തിൽ മുങ്ങി….മതിമറന്ന് നടന്നു കഴിഞ്ഞപ്പോൾ കാലുകഴച്ചു രണ്ടുപേരും അടുത്തുകണ്ട പാർക്കിലെ പൂന്തോട്ടത്തിൽ ചേക്കേറി . അവിടെ , പുഷ്‌പങ്ങളാൽ അലംകൃതമാർന്ന വലിയ പാർക്കിലെ വിശാലമായ പുൽത്തകിടിയിൽ…..കുറ്റിചെടികളിൽ ചാരി അവർ ഇരുന്നു . അപ്പോഴും അവർ സംസാരിച്ചു തുടങ്ങിയത്….തങ്ങൾ ഒന്നാകാൻ പോകുന്ന ഏറ്റുവം അടുത്ത ശുഭമുഹൂർത്തത്തെ കുറിച്ച് മനസ്സ് തുറന്നുകൊണ്ട് . …

ഒന്നാലോചിച്ചിട്ട് അലീന തുടങ്ങി…..”” അഭീ , എന്തായാലും അങ്കിൾ കൊണ്ടുവന്ന കല്യാണാലോചന അതിശക്തമായി തന്നെ ഞാൻ എതിർക്കും . എന്നിട്ടു അവരോടെല്ലാം നമ്മുടെ ബന്ധത്തെ പറ്റി പറഞ്ഞു മനസ്സിലാക്കി , മനസ്സ് മാറ്റിച്ചു ….വിവാഹത്തിലേക്ക് കൊണ്ടുവരും . ഇന്റർകാസ്റ്റ് പ്രശനം ഉള്ളതുകൊണ്ട് ”റിലേറ്റിവ്സ് കംപ്ലീറ്റ്”, എഗൈൻസ്റ്റ് ആയിരിക്കും .മമ്മിയെയും അങ്കിൾമാരെയും ”കൺവിൻസ്‌” ചെയ്യിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു !. എന്തായാലും….കുറച്ചു സമയം എടുത്താലും അവരെക്കൊണ്ട് സമ്മതിപ്പിപ്പിച്ചു എടുക്കാം , പക്ഷെ നീ അതിനുമുൻപ്‌ നന്നായി പഠിച്ചു …എക്‌സാം , അറ്റൻഡ് ചെയ്യൂ . എന്നിട്ട് …എത്രയും വേഗം , ഡിഗ്രി എടുത്ത് ഒരു ജോലി സമ്പാദിക്കാൻ നോക്ക് . ””

തൻറെ മാറിൽ ചേർന്നമർന്നു കിടന്ന അലീനയെ ഒന്നുകൂടി , ചേർത്തമർത്തി കൊണ്ട്…അഭി മറുപടി നൽകി ……”” അതേ , എക്‌സാം കഴിഞ്ഞു , റിസൾട്ട് വരാനൊന്നും ഞാൻ കാത്തു നിൽക്കില്ല !. എവിടെങ്കിലും ചെറുതെങ്കിലും പറ്റിയ ഒരു പണി കിട്ടിയാൽ ഞാൻ കയറും . ജോലിയുടെയോ പണത്തിൻറെയോ പേര് പറഞ്ഞു , ഈ ബന്ധം നടക്കാതെ പോകരുത് !. ””

ഇതിനിടക്ക് ….തന്നിൽ ലയിച്ചു ചേർന്നു കിടന്ന അലീനയെ അഭി , മെല്ലെ തഴുകി, തലോടി ….അവളുടെ രോമകൂപങ്ങൾ ഉണർത്തികൊണ്ട് , പതിയെ ….അവളുടെ കവിളിലും ചുണ്ടിലും എല്ലാം അമൃതചുംബനങ്ങൾ കൊണ്ട് പൊതിയാൻ തുടങ്ങിയിരുന്നു .

”” ആതേടാ …”വീ വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്” !…..പണമൊന്നും അവർക്കൊരു പ്രശ്നമല്ല !…”ബട്ട് മൈ ഫാമിലി ഡി ആർ ഹൈലി ഓർത്തഡോക്സ് !. അതേയുള്ളൂ ഒരു പ്രോബ്ലം !. എങ്കിലും നമ്മൾ മരണംവരെ പോരാടും .”” തമാശ കലർത്തി അലീന പറഞ്ഞു .

പിന്നെ, പ്രണയകാമനകൾ അതിരു വിടുന്നു എന്ന് തോന്നിയപ്പോൾ ….ആസക്തികൾക്ക് കടിഞ്ഞാണിട്ട് ഇരുവരും എണീറ്റ് വീണ്ടും നടത്ത ആരംഭിച്ചു . പതിവിലും അധികം ഉർജ്ജസ്വലതയോടെ ….നഷ്‌ടപ്പെട്ട പ്രണയകാലങ്ങളെ , ഒട്ടിച്ചേരലുകളിലൂടെ , തിരികെ വിളിച്ചു ….

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025