Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രാണേശ്വരി 10

പ്രതീക്ഷകളെ ഒന്നും തെറ്റിക്കാതെ മത്സരം കഴിഞ്ഞതും അടി തുടങ്ങി. രണ്ടു പേര് തമ്മിൽ തുടങ്ങിയ അടി പെട്ടന്ന് തന്നെ ഒരു കൂട്ടത്തല്ലായി മാറി

ആ അടിക്കിടയിൽ നിതിനെ കണ്ടപ്പോൾ എനിക്കും പോയി രണ്ടെണ്ണം കൊടുക്കണം എന്ന് തോന്നി

“ലച്ചു… ഞാൻ ഇപ്പൊ വരാവേ… ”

“എങ്ങോട്ടാ…. എങ്ങോട്ടും പോകണ്ട ഇവിടെ നിന്നാൽ മതി”

“ഞാൻ ഇപ്പൊ വരാം… ഒരു ചെറിയ പണിയുണ്ട് ”

“എന്ത് പണിയാണെങ്കിലും ഈ അടി കഴിഞ്ഞിട്ട് പോയാൽ മതി… ”

“എടി ഒരഞ്ചു മിനിറ്റ് ”

“നീ ഒരേടുത്തേക്കും പോകില്ല… ”

“ലച്ചു…. ”

“നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല… പ്രശ്നങ്ങൾ ഒകെ തീർന്നതാണ് ഇനിയും പോയി പുതിയതോരോന്നു ഉണ്ടാക്കേണ്ട ”

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ആ അടി കഴിഞ്ഞതിനു ശേഷമാണ് അവൾ എന്റെ കയ്യിൽ നിന്നും കൈ എടുത്തത്
അടിതുടങ്ങി അഞ്ചു മിനിറ്റിൽ തന്നെ ടീച്ചേർസ് വന്ന്‌ എല്ലാവരെയും പിടിച്ചു മാറ്റി. അപ്പൊ തന്നെ ഓണാഘോഷങ്ങൾ എല്ലാം അവസാനിച്ചു എന്നൊരു അറിയിപ്പും വന്നു. ഞാനും ലച്ചുവും ഒരുമിച്ചാണ് കോളേജിൽ നിന്നും പുറത്തേക്കു ഇറങ്ങിയത്. ഞങ്ങൾ ഒരുമിച്ച് ക്യാന്റീനിലേക്ക് നടന്നതും ഞങ്ങളുടെ അടുത്ത് ഒരു കാർ വന്നു നിർത്തി.മാളു ആണ്

“ഡാ വന്ന്‌ കയറ്… ലച്ചു മോളെ മോളും വാ ”

മാളു പറഞ്ഞതും തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ ലച്ചു വണ്ടിയിൽ കയറി. പിന്നെ ഞാൻ മാത്രമായി കയറാതെ ഇരുന്നിട്ടെന്തിനാ

“നീ മുന്നിൽ ഇരുന്നാൽ മതി ”

ഞാൻ ലച്ചുവിന്റെ ഒപ്പം പിന്നിൽ കയറാൻ തുടങ്ങിയതും മാളുവിന്റെ ഉത്തരവ് വന്നു. ഇപ്പോഴും അതെ ദേഷ്യത്തിലാണ് എന്റെ ചേച്ചിപ്പെണ്ണ്

ഞാൻ കുറെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എന്നോടൊന്നും സംസാരിക്കാതെ ലച്ചുവിനോട് മാത്രം സംസാരിച്ചതാണ് അവൾ വണ്ടി ഓടിക്കുന്നത്. വണ്ടി കോളേജിൽ നിന്നും പുറത്തിറങ്ങി തിരിഞ്ഞതും പോകുന്നത് അവളുടെ വീട്ടിലേക്കാണ് എന്നുറപ്പായി

അപ്പൊ ഇനി അവിടെ ചെന്നിട്ട് അമ്മയുടെയും മകളുടെയും വഴക്ക് ഒരുമിച്ചു കേൾക്കണം…

വണ്ടി മുറ്റത്തേക്ക് കയറിയതും ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വഴിയിലേക്ക് നോക്കി കസേരയിൽ ഇരിക്കുന്ന ആന്റിയെ ആണ് കാണുന്നത്

ആദ്യം കാറിൽ നിന്നും ഇറങ്ങിയ എന്നെ ശ്രദ്ധിക്കാതെ ആന്റി പുറകിൽ നിന്നും ഇറങ്ങിയ ലച്ചുവിനെ ആണ് നോക്കുന്നത്. എന്നെ കണ്ടിട്ടും ആ മുഖത്തു ദേഷ്യം വരാത്തപ്പോൾ മാളു ആന്റിയോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പായി

ആന്റി ഉമ്മറത്ത് നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് വന്നു.

“ലച്ചു… അല്ലെ ”

“അതെ ആന്റി…”

“മ്മ്… മൊട്ട പറഞ്ഞിട്ടുണ്ട് ”

മൊട്ട എന്നുള്ള പേര് കേട്ടപ്പോൾ ലച്ചു ചിരിച്ചുകൊണ്ട് എന്നെയൊന്നു നോക്കി. നിനക്ക് എത്ര പേരാണ് എന്ന ഒരു ധ്വനി ഉണ്ടായിരുന്നു ആ നോട്ടത്തിൽ

ഞാൻ അതിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു

പിന്നെ ഞങ്ങൾ നാല് പേരും കൂടി ഉള്ളിലേക്ക് നടന്നു. അപ്പോഴും ആന്റി ലച്ചുവിന്റെ കയ്യിൽ നിന്നു വിട്ടിട്ടില്ല. അവളെ കൊണ്ടുപോയി സെറ്റിയിൽ ഇരുത്തിയതിനു ശേഷമാണ് ആ കൈ വിട്ടത്

“ഡാ നീ ഇങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് ”

ഉള്ളിൽ ചെന്ന് അടുത്ത സെറ്റിയിൽ ഇരിക്കാൻ പോയ എന്നോട് പറഞ്ഞുകൊണ്ട് മാളു ഉള്ളിലേക്കു നടന്നു. ആ സ്വരത്തിലെ ഗൗരവം കേട്ടിട്ട് ആന്റിയും ലച്ചുവും എന്നെ ഒന്ന് നോക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025