Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രാണേശ്വരി 3

അവർ പിന്നെ ഒന്നും പറയാതെ കോളേജിലേക്ക് പോയി, ഞാൻ ചെന്ന് ഡ്രെസ്സും മാറി ചെന്നപ്പോളേക്കും ക്ലാസ്സ്‌ തുടങ്ങി, രാവിലെ തന്നെ HOD യുടെ വകയാണ് ക്ലാസ്സ്‌

“sir may i come in”

” ക്ലാസ്സിൽ കയറിക്കോ പക്ഷെ ഞാൻ അറ്റന്റൻസ് തരൂല്ല ”

അറ്റന്റൻസ് ഇല്ലാതെ പിന്നെന്തിനാ ക്ലാസ്സിൽ കയറുന്നതു എന്ന് ചോദിക്കാനാ ആദ്യം തോന്നിയത്.പിന്നെ വേണ്ടാന്ന് വച്ചു ചെന്ന ഉടനെ എന്തിനാ ആളെ വെറുപ്പിക്കുന്നതു

“ശരി സർ ”

ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ കണ്ടു നാലെണ്ണവും കൂടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് മുൻ ബെഞ്ചിൽ തന്നെ ഇരിപ്പുണ്ട്

” എന്താടാ കോപ്പേ ചിരിക്കൂന്നേ ”

” മോന്റെ ഹാഫ് ഡേ അറ്റന്റൻസ് പോയില്ലേ ”

“അതിനു പുള്ളി അറ്റന്റൻസ് എടുത്തോ ”

“ഇല്ല ”

“ആ അപ്പൊ കുഴപ്പമില്ല, പുള്ളി അപ്പോഴേക്കും മറന്നു പൊയ്‌ക്കോളൂം ”

ഞാൻ പറഞ്ഞതുപോലെ തന്നെ നടന്നു രണ്ടു പിരീഡും കഴിഞ്ഞു പോകാൻ നേരത്താണ് പുള്ളി അറ്റന്റൻസ് എടുത്തത്, അപ്പോഴേക്കും പുള്ളി ഞാൻ താമസിച്ചു വന്നതൊക്കെ മറന്നുപോയി

രാവിലെ താമസിച്ചു വന്നതുകൊണ്ട് ലക്ഷ്മിയെ കാണാൻ പറ്റിയില്ല, ഇന്റർവെൽ ടൈമിൽ അവളെ പോയി കാണാം എന്ന് കരുതി കോളേജ് മുഴുവൻ നടന്നു, നോക്കിയപ്പോൾ അവൾ കഴിഞ്ഞ ദിവസം നിന്ന സ്ഥലത്തു തന്നെ നിൽപ്പുണ്ട്.നേരെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു

“ലക്ഷ്മീ ”

അവൾ തിരിഞ്ഞു നോക്കി

” ആ നീയോ, എന്താടാ ”

അവളുടെ മുഖത്തു ഒരു ക്ഷീണം ഉണ്ട്.

” നിനക്കെന്തു പറ്റി, മുഖം എന്താ വല്ലാതെ ഇരിക്കുന്നെ ”

“ഒന്നൂല്ലടാ ഒരു ചെറിയ തലവേദന ”

“തലവേദന ആയിട്ട് നീ എന്തിനാ വന്നത്, തലവേദന ആയിട്ടാണോ നീ ഇന്നലെ നേരത്തെ പോയത് ”

” ഞാൻ ഇന്നലെ നേരത്തെ പോയെന്നു നീ എങ്ങനെ അറിഞ്ഞു ”

“ഞാൻ ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞു കോളേജ് മുഴുവൻ തപ്പി, നിന്നെ കണ്ടില്ല അപ്പൊ ഊഹിച്ചു ”

” നീ എന്തിനാ എന്നെ തപ്പിയത് ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025