Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമ മന്ദാരം 3

“ഡാ നീ ഇറങ്ങിയോ?” ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോഴേ മറുതല്ക്കൽ നിന്നുമവൾ ചോദിച്ചു.

“ഇറങ്ങാനോ ഇങ്ങോട്ട്…? നമുക്ക് സസ്പെൻഷനല്ലേ…?”

“ഡാ കോളേജിലേക്കല്ല രാവിലെ ഫോണും കൊണ്ട് ഇങ്ങ് വരാൻ ഞാൻ ഇന്നലെ പറഞ്ഞതല്ലേ” ഇന്നലെ അവൾ വിളിച്ചത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്‌.

എന്നിൽ നിന്നും ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ അവൾ തുടർന്നു.
“അപ്പോൾ മോനെല്ലാം മറന്നല്ലേ? അങ്ങനെയാണെങ്കിൽ ഇത് വരെ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടുണ്ടാവില്ലല്ലോ?”

“ഇല്ലടി ഞാൻ ദാ വരുന്നു. ഒരു അര മണിക്കൂർ”

“അപ്പോൾ ഞാൻ പറഞ്ഞത് തന്നെ കാര്യം രാജാവിപ്പോഴും ശയ്യയിൽ തന്നെയാണല്ലേ?”

“നീ എന്നെ നിരീക്ഷിക്കാൻ ഇവിടെ വല്ല ക്യാമറയും വച്ചിട്ടിട്ടുണ്ടോടി” അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു.

“പോ… ചെറുക്കാ കളിക്കാതെ. മോൻ പോയി റെഡിയായി പെട്ടന്ന് റെഡിയായി വരാം നോക്ക്” അവൾ ഫോൺ വെച്ചു.

ശവറും ഓണാക്കി അതിന്റെ കീഴെ നിന്ന് പല്ലും തേച്ച് ഞാൻ സമയം ലാഭിച്ച് റെഡിയായി. പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് മമ്മിയോട് റ്റാറ്റാ പറഞ്ഞു ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.

അവിടെ അവളും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛൻ ഓഫീസിൽ പോയെന്ന് അമ്മ പറഞ്ഞു. അമ്മയോട് കൂടുതൽ വിശേഷം പറഞ്ഞ് നിൽക്കാൻ സമ്മതിക്കാതെ പണിയുണ്ട് എന്ന് പറഞ്ഞ് ഐഷു എന്നെ വിളിച്ചു അവളുടെ റൂമിൽ കൊണ്ട് പോയി. അവിടെ ലാപ് എല്ലാം നേരത്തെ ഓണാക്കി വെച്ച്, അടുത്ത് തന്നെ ഒരു പേപ്പർ ബോർഡ്‌ എല്ലാം സെറ്റ് ചെയ്ത് വെച്ചു ഒരു ഡിക്റ്റക്റ്റീവ് കേസ് അന്വേശിക്കുന്നത് പോലെയുണ്ട് സെറ്റാക്കിയിരുന്നു.

“കൊള്ളാലോ വലിയ സെറ്റപ്പ് ഓക്കേ ആണല്ലോ. എന്താ പ്ലാൻ…”

“മോനീ ഐഷുവിനെകുറിച്ച് എന്താ വിചാരിച്ചേ ഇന്നലെ തന്നെ ഫുൾ പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ട്.” അത് പറഞ്ഞ് പേപ്പർ ബോർഡിൽ പേജ് മറിച്ചു. രണ്ടാമത്തെ പേപ്പറിൽ ഒരു മൂന്ന് വാക്ക് എഴുതിയിരുന്നു.

“ഈ കേസിൽ പ്രതിയെ കണ്ടുത്താൻ മൂന്നു മാർഗ്ഗങ്ങളാണ് ആണ് നമുക്കുള്ളത്

ഒന്ന്… നിന്റ ഫോണിൽ നിന്നുമാണ് ആ ഫോട്ടോ ലീക്ക് ആയത് എന്നുള്ളത് കൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നീ അല്ലാതെ ആരൊക്കെയാണ് എടുത്തത് എന്നറിഞ്ഞാൽ നമുക്ക്…”

അവൾ മുഴുവിപ്പിക്കത്തിന് മുമ്പ് ഞാൻ ഇടക്ക് കയറി.
“അത് നടക്കില്ല ഐഷു. ആ സമയത്ത് ഞാൻ അല്ലാതെ വേറെ ആരും എന്റെ ഫോൺ എടുത്തിട്ടില്ല” ഞാൻ നിസ്സഹായനായി പറഞ്ഞു.

“നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ? ഒന്ന് ആലോചിച്ച് നോക്ക് ചിലപ്പോൾ നീ മറന്ന് പോയതാകും. നിന്റെ ഫോൺ മാറ്റാരോ എടുത്തിട്ടുണ്ട് അല്ലാതെ അത് പുറത്ത് പോകില്ല”

“അത് ശരിയാണ്. പക്ഷെ എന്റെ ഓർമ്മയിൽ ഞാൻ അല്ലാതെ വേറെ ആരും ആ സമയത്ത് എന്റെ ഫോൺ എടുത്തിട്ടില്ല. നീ പറഞ്ഞത് പോലെ മറന്ന് പോയതാകും പക്ഷെ എന്റെ ഓർമ്മയിൽ എവിടെയും അങ്ങനെ ഒരു സീൻ ഇല്ല.”

“ഡാ നീ ഇങ്ങനെ ഡെസ്പ് ആവല്ലേ നമുക്ക് വേറെയും മാർഗങ്ങളുണ്ട്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025