Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമം 02

“ഞാൻ… ”

എന്നിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരാൻ മടി കാണിച്ചു….

“”നിനക്ക് ഇപ്പൊ എന്നോട് ഈ പ്രായത്തിന്റെ ഒരു ആകർഷണം മാത്രം ആണ്… അല്ലാതെ ഇത് പ്രണയം ഒന്നുമല്ല “”

അതും പറഞ്ഞു അപ്പു എന്നെ വിട്ട് പോകാനായി എഴുനേറ്റു….

“”പോകല്ലേ അപ്പുവേട്ടാ എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കണം…. “”

ഞാൻ അതും പറഞ്ഞു അവന്റെ കൈ വിട്ടു….

അല്പസമയത്തിനൊടുവിൽ അവൻ എന്റെ അരികിൽ ആയി ഇരുന്നു….

“””എന്താ നിനക്ക് പറയാൻ ഉള്ളത് “””

“ഞാൻ എന്റെ ഉപ്പയുടെയും ഉമ്മയുടെയും മോൾ അല്ല”

ഞാൻ അവന്റെ മുഖത്തു നോക്കാതെ വെള്ളത്തിലേക്ക് നോക്കി പറഞ്ഞു… അതിൽ ഞങ്ങളുടെ പ്രതിബിബം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

“”എന്താ നീ പറഞ്ഞത് “”

എന്റെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് അവൻ എന്നോട് ചോദിച്ചു…..

“അതെ ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും മോൾ അല്ല….. ”

ഞാൻ ആ മുഖത്തു നോക്ക് പറഞ്ഞു….

ഫിദ നീ എന്തൊക്കെയാ ഈ പറയുന്നത്….

“ഇപ്പൊ ഞാൻ ഉമ്മ എന്ന് വിളിക്കുന്നത് എന്റെ ഉമ്മയുടെ ഇത്തയെ ആണ്….. ”

. അപ്പുവിനെ നേരിടാൻ ആ മിഴികളുടെ ദൃഷ്ടി നേരിടാൻ എനിക്കാവില്ലായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി….

എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും മരിച്ച ശേഷം ഉമ്മയെ വളർത്തിയത് ഈ ഇത്ത ആണ്…. കുറെ കഷ്ടപെട്ടിട്ടുണ്ട് ഈ ഇത്ത എന്റെ ഉമ്മയെ വളർത്താൻ. അങ്ങനെ എന്റെ ഉമ്മയുടെ ഇത്തയുടെ കല്യാണ ശേഷം ഉമ്മയെ അവർ ഇത്തയുടെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് വന്നു…. പക്ഷെ ഉമ്മാക്ക് ഉമ്മയുടെ നാട്ടിലെ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു… ഒരു ദിവസം ഉമ്മ അയാളോട് ഒപ്പം ഒളിച്ചോടി…. അതാണ് എന്റെ ഉപ്പ…

ഞാൻ ഒന്ന് പറഞ്ഞു നിർത്തി… ശേഷം അപ്പുവിനെ ഒന്ന് നോക്കി…

അവൻ ശ്രദ്ധയോടെ ആണ് ഞാൻ പറയുന്നത് കേട്ടിരിക്കുന്നത്….

ഞാൻ വീണ്ടും തുടർന്നു…

അങ്ങനെ അവർക്ക് ഞാൻ ജനിച്ചു…. അവരുടെ ഒറ്റമകൾ… സന്തോഷപൂർണം ആയിരുന്നു ഞങ്ങളുടെ ജീവിതം… അതിനിടയിൽ ഉമ്മ ഇത്തയുമായുള്ള പിണക്കം എല്ലാം മാറ്റിയിരുന്നു …

അങ്ങനെ ഞാൻ 5ൽ പഠിക്കുമ്പോൾ ഞങ്ങൾ വെക്കേഷന് ഇവിടേക്ക് വരുവായിരുന്നു പക്ഷെ എത്തിയത് ഞാൻ മാത്രം ആണ്….

വരുന്ന വഴി ഒരു ആക്‌സിഡന്റ് അതിൽ എന്റെ ഉമ്മയും ഉപ്പയും മരിച്ചു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025