Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയമാനസം

എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു. . ഈ സമയത്തു ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവൻ ഫോൺ എടുത്തു.  മനുവേട്ടാ. ഞാൻ മാനസ് ആണ്. നിന്റെ ശബ്ദം കേട്ടാൽ എനിക്ക് മനസിലാകും എന്നാണ് മനസ്സിൽ കരുതിയത് എങ്കിലും എന്താ മോളെ ഈ നേരത്ത് എന്നാണ് അവൻ ചോദിച്ചത്. ഞാൻ ഇപ്പൊ ഇവിടെ മുറ്റത്ത് ഉണ്ട്. ഏട്ടൻ ഒന്നു പുറത്തേക്കു വരുമോ ??അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു എങ്കിലും വരാം എന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു.

അമ്മുവിനെ ഉണർത്തിയാലോ എന്ന് ചിന്തിച്ചു എങ്കിലും അത് വേണ്ട എന്ന് അവന് തോന്നി. നാളെ കല്യാണം കഴിക്കണ്ട കുട്ടിയാണ്. അവൾ ഈ നേരത്ത് ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ അവന് അത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അവൻ വേഗം പുറത്തേക്കു ഇറങ്ങി. വാതിൽ തുറന്നപ്പോൾ തന്നെ മഴയിൽ നനഞ്ഞു നിൽക്കുന്ന മാനസയെ അവൻ കണ്ടു. അവൾ ഉടുത്തിരുന്ന ഇളം റോസ് നിറത്തിൽ ഉള്ള സാരി അവളുടെ ദേഹത്ത് ഒട്ടി കിടക്കുന്നത് കണ്ടപ്പോൾ അവന്റെ കുണ്ണ ഒന്നനങ്ങി. എങ്കിലും കബ്രേണ്ടാൾ വിടാതെ അവളുടെ അടുത്ത് അവൻ നിന്നു. മാനസ എന്തോ പറയാൻ ആയി വായ തുറന്നതും അവൻ തന്റെ കൈ കൊണ്ട് അവളുടെ വായ പൊത്തി. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം. പക്ഷെ ഇപ്പൊ അല്ല. നാളെ രാവിലെ ഞാൻ വീട്ടിലേക്കു വരാം. നീ ഇപ്പൊ തിരിച്ചു പോണം. അത്രയും പറഞ്ഞു അവൻ തിരിച്ചു നടന്നു. പെട്ടന്ന് അവൾ അവനെ പുറകിൽ നിന്നും കെട്ടിപിടിച്ചു. കരയാൻ തുടങ്ങി. എനിക്ക് മനുവേട്ടന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞവൾ ഏങ്ങി ഏങ്ങി കരഞ്ഞു. തന്റെ വയറിൽ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ ഒരല്പം ബലം കൊടുത്തു തന്നെ അവൻ പിടിച്ചു മാറ്റി അവളുടെ നേരെ തിരിഞ്ഞ അവനെ അവൾ വീണ്ടും മുറുകെ പുണർന്നു. ഒന്നും മിണ്ടാൻ ആവാതെ മനു നിന്നു. അവളുടെ കരച്ചിൽ ഒന്നടങ്ങി എന്ന് തോന്നിയപ്പോൾ അവൻ അവളെ സമാധാനിപ്പിക്കാൻ ആയി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. തിരിച്ചു പോണമെന്നും കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെന്നും നിനക്ക് നല്ലതേ വരൂ എന്നും അങ്ങനെ എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ അപ്പൊ മനു മാത്രമേ ഉണ്ടായിരുന്നുള്ള അവൻ പറഞ്ഞതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ. തനിക്ക് ഓർമ വെച്ച നാൾ മുതൽ സ്നേഹിക്കുന്നന്നതാണ് മനുവേട്ടനെ. പ്രിയേച്ചിയെ മനുവേട്ടന് ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ ആരോടും ഒന്നും പറയാതെ ഒഴിഞ്ഞു മാറി കൊടുത്തതാണ്. . എന്നാൽ വിധി പ്രിയേച്ചിയെ വേഗം എല്ലാവരിൽ നിന്നും അകറ്റി. പ്രിയേച്ചിയുടെ മരണശേഷം ആണോ താൻ വീണ്ടും മനുവേട്ടനെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാനേ. തനിക്ക് കഴിയൂ. കാരണം അവരുടെ വിവാഹശേഷവും തന്റെ മനസ്സിൽ മനുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളറ്റു. ഇപ്പോൾ താൻ വേറെ ഒരാളുടെ ആവുന്നത് അവൾക്കു ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

The Author

chinnu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025