Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർജ്ജനി

പേപ്പറിലേക്കു കുറച്ചു നേരം നോക്കി. അമ്മയുടെ കണ്ണിൽ നിന്നും എന്തിനെന്നറിയാതെ രണ്ടു തുള്ളിക്കണ്ണുനീർ അതിൽ പതിഞ്ഞു…

നല്ല ആളുടെ കയ്യിലാണ് കൊടുത്തത്…..
ഇങ്ങു തന്നേ.. വേഗം സർട്ടിഫിക്കറ്റ് വാങ്ങി ഉണങ്ങിയ തുണികൊണ്ട് നനവ് ടച്ചു..

അമ്മയ്ക്ക് ഇത് എന്താണെന്ന് പോലും മനസ്സിലായിട്ടുണ്ടാവില്ല, പാവം അമ്മ….

ജില്ലാതലത്തിലെ മത്സരത്തിനായ് എത്തിയ
എനിക്ക് കിട്ടിയ വിഷയം കണ്ടു അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി ..””പ്രണയം””

ആ വർഷം ജില്ലാതലത്തിൽ കവിതാരചന
മത്സരത്തിലെ വിജയം ഞങ്ങളുടെ
സ്കൂളിനായിരുന്നു…
തോമസ് സാർ തന്നെ ചേർത്ത് നിർത്തി
അഭിനന്ദിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു …അതറിഞ്ഞ അമ്മയുടെ
കണ്ണുകളിൽ പിന്നെയും പൊടിഞ്ഞ കണ്ണുനീർ
കണ്ടു…

പിന്നെയും നാളുകൾ ഒന്നും മിണ്ടാതെ കടന്നു പോയി……

ഇപ്പോൾ ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുക്കാറില്ല… അതിനായി സമീപിക്കുന്നവർക്കു വാക്കുകൾ കൊണ്ട് ധൈര്യം പകർന്ന് അവരെകൊണ്ട് തന്നെ എഴുതിച്ചു… അതിനു ഒരു കാരണവും ഉണ്ടായിരുന്നു…..

ഒപ്പം പഠിക്കുന്ന ഒരു സുഹൃത്തിന് ലെറ്റർ എഴുതി
കൊടുത്തു….
അവർ പ്രണയത്തിലുമായി. ഏറെ നാളുകൾക്കു
ശേഷം കാമുകി അതു പോലെ ഒന്നു കൂടി എഴുതി നൽകുവാൻ അവനോട് ആവശ്യപെട്ടു…
ഒന്നും ആലോചിക്കാതെ അറിയാവുന്ന പോലെ കാമുകൻ ഒരു ലെറ്റർ എഴുതി കൊടുക്കുകയും ചെയ്തു…

അവിടെ പ്രശ്നത്തിനും തുടക്കമായി….
ആദ്യ ലെറ്റർ പൊന്നുപോലെ സൂക്ഷിച്ചിരുന്ന കാമുകി രണ്ടു ലെറ്ററും കൂടി ഒത്തു നോക്കിയതിൽ നിന്നും കാമുകൻ അല്ല അതു
എഴുതിയത് എന്നു മനസ്സിലാക്കുകയും,..

ആരാണ് എഴുതിയത് എന്ന ചോദ്യത്തിന്
മുന്നിൽ കാമുകന് സത്യം പറയേണ്ടി വന്നു….

ഇതിലെ അക്ഷരങ്ങൾ ആണ് നിന്നോട് ഇഷ്ട്ടം തോന്നാൻ കാരണം … ഈ അക്ഷരങ്ങൾ പോലെ ശുദ്ധമായ മനസ്സായിരിക്കും നിന്റെത് എന്നു കരുതിയ എനിക്ക് തെറ്റി…

നീ എന്നെ പറ്റിക്കുക ആയിരുന്നു..
രണ്ടു ലെറ്ററും അവന്റെ മുന്നിലേക്ക് ഇട്ടു….
അവന്റെ ന്യായീകരണം കേൾക്കുവാൻ
നിൽക്കാതെ അവൾ പോയി….

ഈ സംഭവത്തിന് ശേഷം ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുത്തിട്ടില്ല….

വർഷാവസാന പരീക്ഷയും കഴിഞ്ഞു .ഇനി
ഒരു മാസം ക്ലാസ്സ് ഉണ്ടാവില്ല …

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025