Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർജ്ജനി

മാത്രമാണെന്ന് തോന്നി……

ഭക്ഷണശേഷം കൈ കഴുകി …അമ്മാവനോട്
യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി
നടന്നു …..

“പോവുകയാണോ.. നീ ?”പിടിച്ചുകെട്ടിയപോലെ
നിന്നു …..

“ഇത്രെടം വന്നിട്ട്, ചാരുവിന്റെ മോൻ
അങ്ങിനെയങ്ങ് പോയാലോ ?”

പിന്നിൽ മുത്തച്ഛന്റെ ഉറക്കെയുള്ള ചോദ്യം കേട്ടു
തിരിഞ്ഞു നോക്കി …..

മുത്തച്ഛൻ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണും മിഴിച്ച്
നിൽക്കുന്നത് കണ്ടു ….മുത്തച്ഛന്റെ മുഖത്ത്
വാടിയ ചിരി കണ്ട് അറിയാതെ മുഖം കുനിഞ്ഞു.. മുത്തച്ഛൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു….
കണ്ണുകൾ നിറഞ്ഞൊഴുകി ..നിമിഷങ്ങൾ പോലും
സ്തംഭിച്ചു നിൽക്കുന്ന പോലെ തോന്നി…..

തന്നെ കൂട്ടി വന്ന അമ്മാവൻ ഓടി അരുകിൽ എത്തി….

“നീ ..ചാരുവിന്റെ മോനാണോ ?”
ആ ചോദ്യത്തിൽ ആകാംക്ഷയും ,വെപ്രാളവും കണ്ടു …..

” മ്മ് ” മൂളുക മാത്രം ചെയ്തു ….

പെട്ടെന്നായിരുന്നു അമ്മാവൻ തന്നെ ചേർത്തു
പിടിച്ചത് ..അമ്മാവന്റെ കണ്ണുനീര് തന്റെ
നെറുകിൽ പതിയുന്നത് അറിയുന്നുണ്ടായിരുന്നു ..

“ന്റെ, കുഞ്ഞോടെ മോനെ തിരിച്ചറിയാൻ എനിക്ക്
പറ്റിയില്ലല്ലോടാ..”

മർദ്ദനം പ്രതീക്ഷിച്ച തനിക്ക് തെറ്റി… എല്ലാവരും
അടുത്തുവന്നു ..അമ്മാവന്മാർ സ്നേഹം കൊണ്ട് പൊതിഞ്ഞു…..

“എന്നിട്ട് ഒന്നും മിണ്ടാതെ പോവാൻ നിനക്ക്
എങ്ങിനെ മനസ്സുവന്നെടാ കുഞ്ഞേ..?”

കുഞ്ഞമ്മാവന്റെ ചോദ്യം ചങ്കിൽ തറച്ചു ….

അളവില്ലാത്ത ഈ സ്നേഹമാണ് അമ്മ
വേണ്ടന്ന് വച്ചത്.. ഈ സൗഭാഗ്യമുപേക്ഷിച്ചാണ് അച്ഛന്റെ സ്നേഹത്തിന് വേണ്ടിമാത്രം ഇറങ്ങിത്തിരിച്ചത് ….

അതാണ് പ്രണയത്തിന്റെ ശക്തി എന്ന് ഞാൻ
തിരിച്ചറിയുകയായിരുന്നു …..

മുത്തച്ഛാ…..
എന്റെ അമ്മയൊരു പാവമാണ്……
നിങ്ങളെയെല്ലാം ഓർത്ത് ഒറ്റയ്ക്കിരുന്നു അമ്മ എപ്പോഴും കരയും.. അച്ഛൻ മരിച്ചു , ഞങ്ങൾക്കാരുമില്ലാണ്ടായി..

“അമ്മ ചെയ്ത തെറ്റിന് ഞാൻ മുത്തച്ഛനോട് മാപ്പ്
ചോദിക്കുന്നു ..”

മുത്തച്ഛന്റെ കാലിൽ വീണ് കരയുമ്പോൾ പല കണ്ണുകളും ഈറൻ തുടയ്ക്കുന്നത് കണ്ടു ….

“ന്റെ , മോനെ ..” മുത്തച്ഛന്റെ വിറയാർന്ന കൈകൾ തന്നെ ചേർത്തു പിടിച്ചു …..

*******************

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025