Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർജ്ജനി

അവളെ കാണുമ്പോൾ മുഖം അറിയാതെ കുനിഞ്ഞു പോകുന്നു. ഒരു പക്ഷേ ഈ
സ്കൂളിലെ തന്നെ സുന്ദരികളിൽ ഒരുവൾ ആയതിനാൽ ആവാം….

അവളുടെ പിന്നാലെ നടക്കാൻ എപ്പോഴും ഒരു ഗ്യാങ്ങ് തന്നെ ഉണ്ട് ..സൈക്കിളിലും ,നടന്നുമായി അവൾക്ക് സംരക്ഷണം തീർത്തുകൊണ്ട് അവർ ഉണ്ടാവും…..

ചിലപ്പോഴൊക്കെ ആ കണ്ണുകളുമായ് തന്റെ
കണ്ണുകൾ കോർക്കാറുണ്ട്…അപ്പോൾ ആദ്യം
താഴ്ന്നുപോകുന്ന കണ്ണുകൾ തന്റെയാവും…

പഠിക്കുന്നതിലും മിടുക്കി ആയതിനാൽ
ക്ലാസ് ലീഡറും അനു ആയിരുന്നു…

ടീച്ചേർസ് ഇല്ലാത്തെ പീരിയഡുകളിൽ ക്ലാസിൽ സംസാരിക്കുന്നവരുടെ പേരുകൾ എഴുതുമ്പോൾ ഇന്നേവരെ തന്റെ പേര് ഉയർന്ന്, വന്നിട്ടില്ല….

സംസാരിക്കാത്തതോ,അതോ ക്ലാസ് ലീഡർ അനു
മനപൂർവ്വം ഒഴിവാക്കുന്നതാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്….

കുട്ടിക്കൂറാ പൗഡറിന്റ സുഗന്ധം…..
അനു അരികിലെത്തി എന്ന് മനസ്സിലായപ്പോൾ
മുഖമുയർത്തി….

അവൾ നാലായ് മടക്കിയ രണ്ട് പേപ്പർതുണ്ട് തന്റെ മടിയിലേയ്ക്കിട്ടു….

” ഒന്നു വായിച്ചു നോക്കൂ”….

എളിയിൽ കൈ കുത്തി അവൾ മുന്നിൽനിന്നു….

പേപ്പറുകൾ രണ്ടും തുറന്നു നോക്കിയപ്പോൾ തന്നെ, തന്റെ കയ്യക്ഷരംകണ്ടു കാര്യം മനസ്സിലായി…

ഞാൻ ആർക്കോ എഴുതിക്കൊടുത്ത ലൗലെറ്ററുകൾ…
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അവൾ കാണാതെ തുടച്ചു….

“ഇത് രണ്ട് ചേട്ടന്മാർ എനിക്ക് തന്നതാണ്. പക്ഷെ,
കയ്യക്ഷരം രണ്ടും ഒന്ന് …ആര് എഴുതിയതാണ് എന്ന് മനസ്സിലായി ….

ഇത് ഞാൻ ഹെഡ്മാസ്റ്ററെ കാട്ടിയാൽ ചിലപ്പോൾ
എഴുതിയവനെയും പൊക്കുമായിരിക്കും ..
അവൾ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു….

അയ്യോ ,ചോദിച്ചപ്പോൾ
എഴുതിക്കൊടുത്തന്നേയുള്ളൂ. അല്ലാതെ എനിക്കൊന്നും അറിയില്ല…
തന്റെ നിരപരാധിത്വം അറിയിച്ചു….

“ശരി ,ഇനി ആർക്കെങ്കിലും ലൗ ലെറ്റർ
എഴുതിക്കൊടുക്കുമ്പോൾ പെൺകുട്ടിയുടെ
പേര് ചോദിക്കണം..കാരണം എനിക്കാണെങ്കിൽ
വേണ്ട .. എനിക്ക് വെറെ ആളുണ്ട് അതാണ്.. ”

അനു ചെറിയ ചിരിയോടെ പറഞ്ഞു….
അതു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമല്ല, മറിച്ച് ഉള്ള് നീറുന്ന പോലെ തോന്നി….

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025